1. Health & Herbs

തിളങ്ങുന്ന ചര്‍മ്മത്തിനായി  6 പഴങ്ങള്‍ ശീലമാക്കാം

പഴങ്ങളുടെ സത്ത് എത്രമാത്രം ഗുണകരമാണെന്ന് നമുക്കേവർക്കും അറിയാം. പഴങ്ങളുടെ പൾപ്പ് ഉപയോഗിച്ച് ഒരു മസാജോ ഫ്രൂട്ട് ഫേഷ്യലോ ചെയ്താൽ വളരെ ഉത്തമമാണ്.

KJ Staff
പഴങ്ങളുടെ സത്ത് എത്രമാത്രം ഗുണകരമാണെന്ന് നമുക്കേവർക്കും അറിയാം. പഴങ്ങളുടെ പൾപ്പ് ഉപയോഗിച്ച് ഒരു മസാജോ ഫ്രൂട്ട് ഫേഷ്യലോ ചെയ്താൽ വളരെ ഉത്തമമാണ്. വിപണിയിൽ ലഭ്യമാകുന്ന ഫേഷ്യലുകളിൽ അമിതമായ തോതിൽ ചേർന്നിട്ടുള്ള കെമിക്കലുകൾ ശരീരത്തില്‍ ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കും. എന്നാൽ പഴങ്ങൾ ചര്‍മ്മത്തിന്‌ തിളക്കവും ഓജസും നല്‍കുന്നതോടൊപ്പം ശരീരത്തിന് നല്ല സുഗന്ധവും പകരും.കെമിക്കൽ ചേർന്ന ഫേഷ്യലുകളെക്കാൾ പഴങ്ങൾ ഉപയോഗിച്ചുള്ള ഫേഷ്യലുകൾക്കു ചെലവും കുറവാണ്. സുലഭമായി നമുക്ക് ലഭിക്കുന്ന അത്തരം പഴങ്ങളും അവയുടെ ഗുണങ്ങളും മനസിലാക്കാം.

1) വാഴപ്പഴം 

banana
ഇന്ത്യയിൽ വര്‍ശം മുഴുവൻ സുലഭമായി ലഭിക്കുന്ന ഒന്നാണ് വാഴപ്പഴം. അയണ്‍, മഗ്നീഷ്യം, പൊട്ടാഷ്യം എന്നിവയുടെ കലവറയാണ് വാഴപ്പഴം. ആർത്തവ സമയത്തെ വേദനകൾ കുറക്കാനും വാഴപ്പഴം സഹായിക്കും. ഇതിൽ ആൻറി ഏജിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. 

2) നാരങ്ങ 

lemon
നാരങ്ങയിൽ കൂടുതലായി അടങ്ങിയിട്ടുള്ളത് വിറ്റമിൻ സിയാണ്. വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ അല്‍പം തേനും നാരങ്ങാ നീരും ചേർത്ത മിശ്രിതം ഉത്തമമായ സ്‍കിൻ ക്ലെൻസറാണ്.  മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറ്റാൻ നാരങ്ങായിലെ ആസ്ട്രിജന്‍റ് ഘടകത്തിന് സാധിക്കും. തേനും നാരങ്ങയും നല്ലൊരു ബ്ലീച്ചായും ഉപയോഗിക്കാം. 

3) ആപ്പിൾ 

apple
 ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് സെല്ലുകളുടെയും ടിഷ്യുവിന്‍റെയും തകരാർ മാറ്റാൻ സഹായിക്കും. കൂടാതെ ചര്‍മ്മത്തില്‍ പ്രായമാകുന്നത് മൂലമുള്ള ചുളിവുകൾ വീഴുന്നത് തടയും.  ആപ്പിൾ, തേൻ, റോസ് വാട്ടർ, ഓട്സ് എന്നിവ ചേർന്ന മിശ്രിതം നല്ലൊരു ഫേസ് മാസ്‌കാണ്. 

4) ഓറഞ്ച് 

orange
ഓറഞ്ച് തൊലിക്കുള്ളിലുള്ള കാമ്പ് കൊണ്ട് ത്വക്കിൽ മസാജ്‌ ചെയ്യുന്നത് നല്ലതാണ്. ഓറഞ്ച് ഉണക്കി പൊടിച്ചത് നല്ലൊരു സ്‌ക്രബായി ഉപയോഗിക്കാം. ത്വക്കിന്‌ പുറമെയുള്ള പാടുകൾ മാറാനും ഓറഞ്ച് സഹായിക്കും. 

5) പപ്പായ 

pappaya

ചര്‍മ്മത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കി ശുദ്ധീകരിക്കാൻ പപ്പായയിൽ അടങ്ങിയിട്ടുള്ള പപ്പൈൻ എന്ന ഘടകത്തിന് സാധിക്കും. പപ്പായ ജ്യൂസായും പാലിൽ ചേർത്ത് കഴിക്കുന്നതും പപ്പായയുടെ ചെറു കഷണങ്ങൾ കൊണ്ട് മസാജ് ചെയ്യുന്നതും ഏറെ ഗുണം ചെയ്യും. 

6) മാങ്ങ 

mango
ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിൻ എ എന്നിവ മാങ്ങയിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. ത്വക്കിന്‍റെ യുവത്വം നിലനിർത്താന്‍ മാങ്ങ സഹായിക്കും. 
English Summary: fruits for healthy skin

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds