പലരേയും അലട്ടുന്ന പ്രശ്‌നമാണ് വയറ്റില്‍ ഗ്യാസ് നിറയുന്നത്. ആമാശത്തില്‍ ഗ്യാസ് വന്നു നിറയുമ്പോള്‍ ഇത് ഡയഫ്രത്തെ അമര്‍ത്തി അസ്വസ്ഥതയുണ്ടാക്കുന്നു. ചിലര്‍ക്ക് ചെറു, വന്‍കുടല്‍ ഭാഗങ്ങളിലാണ് ഇത്തരം ഗ്യാസ് പ്രശ്‌നങ്ങളുണ്ടാകുന്നത്. പെട്ടെന്ന് ഗ്യാസ് പ്രശ്‌നത്തിന് പരിഹാരമാകുന്ന ചില വഴികളെക്കുറിച്ച് നോക്കാം.
മേല്‍ വയറില്‍ അഥവാ ആമാശയത്തില്‍ ഗ്യാസ് നിറഞ്ഞാല്‍ ഇരു ഭാഗത്തെയും മുന്‍ ഭാഗത്തെ വാരിയെല്ലുകള്‍ക്ക് കീഴെയായി വിരലുകള്‍ നിവര്‍ത്തിപ്പിടിച്ച് ഉള്ളിലേയ്ക്ക് രണ്ടു മിനിറ്റ് അമര്‍ത്തിപ്പിടിയ്ക്കുക.അതായത് വിരലുകള്‍ വാരിയെല്ലിന് താഴെയായി അമര്‍ത്തിപ്പിടിച്ച് മസാജ് ചെയ്യാം. ഇത്തരത്തില്‍ ഈ ഭാഗത്ത് ഗ്യാസ് നിറയുമ്പോള്‍ ഇത് മറ്റ് അവയവങ്ങളെ അമര്‍ത്തി നാഡികളെ അമര്‍ത്തിപ്പിടിയ്ക്കാനും കാരണമാകുന്നു. ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് വേദനയുണ്ടാക്കുന്നുവെങ്കില്‍ മസാജ് ചെയ്യാതെ വെറുതേ ഉള്ളിലേയ്ക്ക് അമര്‍ത്തിപ്പിടിയ്ക്കും.
മേല്‍ വയറില്‍ അഥവാ ആമാശയത്തില്‍ ഗ്യാസ് നിറഞ്ഞാല്‍ ഇരു ഭാഗത്തെയും മുന്‍ ഭാഗത്തെ വാരിയെല്ലുകള്‍ക്ക് കീഴെയായി വിരലുകള്‍ നിവര്‍ത്തിപ്പിടിച്ച് ഉള്ളിലേയ്ക്ക് രണ്ടു മിനിറ്റ് അമര്‍ത്തിപ്പിടിയ്ക്കുക.അതായത് വിരലുകള്‍ വാരിയെല്ലിന് താഴെയായി അമര്‍ത്തിപ്പിടിച്ച് മസാജ് ചെയ്യാം. ഇത്തരത്തില്‍ ഈ ഭാഗത്ത് ഗ്യാസ് നിറയുമ്പോള്‍ ഇത് മറ്റ് അവയവങ്ങളെ അമര്‍ത്തി നാഡികളെ അമര്‍ത്തിപ്പിടിയ്ക്കാനും കാരണമാകുന്നു. ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് വേദനയുണ്ടാക്കുന്നുവെങ്കില്‍ മസാജ് ചെയ്യാതെ വെറുതേ ഉള്ളിലേയ്ക്ക് അമര്‍ത്തിപ്പിടിയ്ക്കും.
അമിതമായ സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയുള്ള സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഗ്യാസ് പെട്ടെന്ന് നിറയുന്നു. ഇതിന് കാരണമുണ്ട്. സ്‌ട്രെസ് സമയത്ത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഈ കോര്‍ട്ടിസോള്‍ വയറ്റില്‍ ഗ്യാസ് വന്നു നിറയാന്‍ കാരണമാകുന്നു. ദഹനം കുറയ്ക്കുന്നു. സ്‌ട്രെസ് സമയത്ത് ഭക്ഷണം കഴിച്ചാല്‍ ആമാശയം പുറത്തേയ്ക്ക് വരും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആമാശത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നതാണ് കാരണം. ഇത് വയറിനകത്ത് കിടന്ന് ഗ്യാസുണ്ടാക്കുന്നതാണ് കാരണം. മാത്രമല്ല, ആമാശത്തിലെയും ചെറുകുടടിലേയും ഇടക്കുള്ള മസില്‍ വല്ലാതെ മുറുകുന്നു. ഇതിനാല്‍ പുളിച്ച ഭക്ഷണം നീങ്ങുന്നില്ല. ഇത്തരം സാഹചര്യത്തില്‍ ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് ശ്വസന വ്യായാമങ്ങള്‍ ചെയ്ത് സ്‌ട്രെസ് കുറയ്ക്കുക. ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുക, ഉള്ളിലേയ്ക്ക് കഴിവതും പിടിയ്ക്കുക, പതുക്കെ പുറത്തേയ്ക്ക് ശ്വാസം വിടുക. ഇത് ഗുണം നല്‍കും. കഴിവതും പതുക്കെയാണ് ഇത് പുറത്തേയ്ക്ക് വിടേണ്ടത്.
നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ വയറ്റിലെ പിഎച്ച് വ്യത്യാസപ്പെടുത്താന്‍ കഴിയുന്ന ചിലതുണ്ട്. തൈര്, ഇലക്കറികള്‍ എന്നിവയെല്ലാം കൂടുതല്‍ കഴിയ്ക്കുമ്പോള്‍ വയറ്റിലെ നോര്‍മല്‍ അസിഡിറ്റി കൂടുതല്‍ ആല്‍ക്കലൈനാകുന്നു. നോര്‍മല്‍ അസിഡിക് മീഡിയത്തിലാണ് ഭക്ഷണം ദഹിയ്ക്കുക. കൂടുതല്‍ ആല്‍ക്കലൈനായ ഭക്ഷണം കഴിച്ചാല്‍ വയറ്റിലെ മീഡിയം ആല്‍ക്കലൈനാകുന്നു. ഇത് വയറ്റില്‍ പിഎച്ച് വ്യത്യാസമുണ്ടാകുന്നു. ഇതിനാല്‍ കമ്പനമുണ്ടാകുന്നു. ഇത് മാറാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിയ്ക്കാം. ഇത് വയറ്റിലെ ഹൈഡ്രോക്ലോറിക് ആസിഡിനെ ബാലന്‍സ് ചെയ്ത് അസ്വസ്ഥത മാറ്റും.
പ്രമേഹരോഗികൾക്ക് നിത്യവും കഴിക്കാം പപ്പായ
പ്രമേഹരോഗികള്‍ക്ക് ഈ പ്രശ്‌നമുണ്ടാകും. ഇതിന് മരുന്നു കഴിയ്ക്കുന്നവര്‍, കുറച്ച് കാലങ്ങളായി ഇത് അനുഭവിച്ച് വരുന്നവര്‍, പ്രത്യേകിച്ചും അല്‍പം പ്രായമായവര്‍. ഇവരില്‍ പിത്തരസം ഉല്‍പാദനം കുറവായിരിയ്ക്കും, ദഹനം കുറയും. ഇവര്‍ കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇതെല്ലാം വയറ്റില്‍ ഗ്യാസും കമ്പനവുമെല്ലാം ഉണ്ടാക്കാം. ഇവര്‍ക്ക് പുളിപ്പിച്ച അരി കൊണ്ടുള്ള ഭക്ഷണങ്ങള്‍ നല്ലതാണ്. ഇതുപോലെ തൈര്, കൂടുതല്‍ നാരുകള്‍ കഴിച്ചാ്ല്‍ നമ്മുടെ കുടലിലും മറ്റമുള്ള ആരോഗ്യകരമായ ബാക്ടീരിയകള്‍, അതായത് ദഹനത്തിനും മറ്റും സഹായിക്കുന്നവ ആവശ്യത്തില്‍ കൂടുതല്‍ പെരുകും. ഇത്തരം ബാക്ടീരിയകള്‍ ആരോഗ്യകരമെങ്കിലും വല്ലാതെ വര്‍ദ്ധിയ്ക്കുന്നത് അസിഡിറ്റിയുണ്ടാക്കും. ഇതിന് നല്ല പരിഹാരമാണ് വെളുത്തുള്ളി നല്ലതു പോലെ ചവച്ചരച്ച് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതുമെല്ലാം തന്നെ.