1. Health & Herbs

പ്രമേഹരോഗികൾക്ക് നിത്യവും കഴിക്കാം പപ്പായ

നിരവധി പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്ന ഫലവർഗമാണ് പപ്പായ. പ്രോട്ടീൻ നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ, ആൻറി ആക്സിഡൻറ്, ജലാംശം തുടങ്ങിയവയാൽ സമൃദ്ധമായ പപ്പായ നിരവധി രോഗങ്ങൾക്ക് ഒറ്റമൂലി കൂടിയാണ്.

Priyanka Menon

നിരവധി പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്ന ഫലവർഗമാണ് പപ്പായ. പ്രോട്ടീൻ നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ, ആൻറി ആക്സിഡൻറ്, ജലാംശം തുടങ്ങിയവയാൽ സമൃദ്ധമായ പപ്പായ നിരവധി രോഗങ്ങൾക്ക് ഒറ്റമൂലി കൂടിയാണ്. നമ്മുടെ നാട്ടിൽ പച്ചക്കറിയായും പഴവർഗമായും ഔഷധമായും ഇത് ഉപയോഗിച്ചു വരുന്നുണ്ട്. ഇന്ത്യയിലേക്ക് പപ്പായ എത്തുന്നത് പതിനാറാം നൂറ്റാണ്ടിൽ ആയി കണക്കാക്കപ്പെടുന്നു. അമേരിക്കയാണ് ഇതിൻറെ ജന്മദേശം. പപ്പായയുടെ പുറംതൊലി ഒഴികെ മറ്റെല്ലാം ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ഇത് കഴിക്കുക വഴി നിരവധി രോഗങ്ങളെ ഇല്ലാതാക്കാം.

ഔഷധഗുണങ്ങളുള്ള പപ്പായ

വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിരിക്കുന്ന പപ്പായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും, നേത്ര ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും ഇവ മികച്ചതാണ്.

Papaya is a fruit that contains many nutrients. Rich in protein, fiber, vitamins, minerals, antioxidants and hydration, papaya is also known to cure many ailments. In our country it is used as a vegetable, fruit and medicine

ഈ നാരുകൾ കുടലിലെ കാൻസർ വരെ തടയും എന്നാണ് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. സ്ത്രീകളുടെ എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് മറുമരുന്നാണ്. കുടലിലെ കാൻസർ, കരളിലെ ക്യാൻസർ തുടങ്ങിയവ ഒരു പരിധിവരെ ഇല്ലായ്മചെയ്യാൻ പപ്പായയുടെ ഉപയോഗം മികച്ചതാണ്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ കാരണമാകുന്ന വിറ്റാമിൻ എയും ബീറ്റാകരോട്ടിനും പപ്പായയിൽ ഇതിലടങ്ങിയിരിക്കുന്നു. യുവത്വം നിലനിർത്തുവാനും പപ്പായ പതിവായി കഴിക്കുന്നത് നല്ലതാണ്. കൂടാതെ ചർമ്മ ഭംഗി കൂടുവാൻ ഇതിൻറെ മാംസളമായ ഭാഗം ദിവസവും മുഖത്ത് തേച്ച് പിടിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞാൽ മതി. മുടിയഴകിനും പപ്പായ ഉത്തമം. പപ്പായ ഷാംപൂ മുടികളുടെ വളർച്ച ത്വരിതപ്പെടുത്തുകയും താരൻ നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ പപ്പായയുടെ ഉള്ളിലേക്കുള്ള ഉപയോഗം ഗർഭ കാലഘട്ടത്തിൽ പാടുള്ളതല്ല. ഇതിൻറെ കുരു തേൻ ചേർത്ത് കഴിച്ചാൽ വിരകളെ അകറ്റാൻ നല്ലതാണ്. പ്രമേഹരോഗികൾക്ക് പഴുത്തതതോ പച്ചയായയോ പപ്പായ ദിവസവും കഴിക്കാവുന്നതാണ്. ഇത് ദഹനം എളുപ്പമാക്കും. മലബന്ധം ഒഴിവാക്കുവാനും നല്ലതാണ്. ആൻറി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും ഉപയോഗപ്പെടുത്താം. 100ഗ്രാം പപ്പായ പഴത്തിൽ 90.8 ഗ്രാം ജലാംശം,0.14 ഗ്രാം കൊഴുപ്പ്, 0.61 പ്രോട്ടീൻ, 0.8 ഗ്രാം ഭക്ഷ്യ നാര്, 5.9 ഗ്രാം ഷുഗർ, 57 മില്ലിഗ്രാം വിറ്റാമിൻ സി, 0.25 മില്ലിഗ്രാം റൈബോഫ്ലേവിൻ, 0.2 മില്ലിഗ്രാം നിയാസീൻ, 0.5 മില്ലിഗ്രാം ഇരുമ്പ്, 32 കിലോ കലോറി ഊർജ്ജം, 666 മൈക്രോഗ്രാം കരോട്ടിൻ, 0.17 ഗ്രാം കാൽസ്യം,0.13 ഗ്രാം ഫോസ്ഫറസ്,7.2 ഗ്രാം കാർബോഹൈഡ്രേറ്റ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ഇതുകൂടാതെ തൊലിയിൽ നിന്ന് വേർപെടുത്തുന്ന പപ്പെയ്ൻ എന്ന എൻസൈം വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് ഉദര കൃമികളെ ഇല്ലാതാക്കുവാനും വാർദ്ധക്യം അകറ്റുവാനും മികച്ചതാണ്. കൂടാതെ പപ്പായ ഇലകളുടെ ഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇതിൻറെ ഇലയിലെ ആൽക്കലോയ്ഡ് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രയോജനപ്രദം ആണെന്ന് ഇതിനോടകം പഠനങ്ങളുടെ തെളിഞ്ഞിരിക്കുന്നു. ഇതുകൂടാതെ ജൈവകൃഷിയിൽ ഫലപ്രദമായ കീടനാശിനിയായും ഇത് ഉപയോഗപ്പെടുത്താം.

English Summary: Diabetics can eat papaya daily

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds