Updated on: 18 March, 2021 10:00 AM IST
അല്പം ഉപ്പും അല്പം പഞ്ചസാരയും ഒരു ചെറു കഷ്ണംഇഞ്ചിയും ചേർക്കാം.

കുക്കുമ്പർ സീസൺ ആകുമ്പോൾ വഴിയരികിലെല്ലാം വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാറുണ്ട്. ജൈവ രീതിയിൽ കൃഷി ചെയ്ത നമ്മുടെ സുഹൃത്തുക്കൾ കൊണ്ടുവന്നാലും വിശ്വസിച്ചു വാങ്ങാമല്ലോ അങ്ങനെ കിട്ടുന്ന കുക്കുമ്പർ നാരങ്ങാ ചേർത്ത് ജ്യൂസ് ആക്കി കുടിക്കാം.

ധാരാളം ജലാംശമുള്ള കുക്കുമ്പർ ജ്യൂസ് കുടിച്ചാൽ ഒരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട്. കൂടെ ഒരു ചെറു നാരങ്ങയും ഉണ്ടെങ്കിൽ പിന്നെ പറയാനില്ല.ഈ ജ്യൂസ് കുടിച്ചാൽ വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു തന്നെ മാറും. അതിനാൽ വലിച്ചു വാരി കഴിക്കുകയുമില്ല.

കുക്കുമ്പര്‍ പ്രധാനമായും സാലഡിലാണ് നാം ഉപയോഗിയ്ക്കാറ്. കുക്കുമ്പര്‍ ജ്യൂസാക്കി അടിച്ചു കുടിച്ചാല്‍ അത്രയധികം രുചിയൊന്നും ഉണ്ടാകില്ല. അതിനാൽ ഒരു നാരങ്ങയും ചേർത്ത് അല്പം ഉപ്പും അല്പം പഞ്ചസാരയും ഒരു ചെറു കഷ്ണംഇഞ്ചിയും ചേർക്കാം. ഇവയെല്ലാം ചേർത്ത് ജ്യൂസ് കുടിച്ചു നോക്കൂ.

വേനല്‍ക്കാലത്ത് ശരീരത്തിൽ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ നാരങ്ങാ ജ്യുസിനു കഴിയും. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനുൂം ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും.അതുപോലെ ധാരാളം ആന്റിഓക്‌സിഡ ന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ നാരങ്ങാ ജ്യൂസ്.

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ടോക്‌സിനുകള്‍ ലിവര്‍, കിഡ്‌നി ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.

കൂടാതെ കുക്കുമ്പര്‍ നാരങ്ങാ ജ്യൂസ് കുടിയ്ക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. ധാരാളം സിലിക്ക കുക്കുമ്പര്‍ നാരങ്ങാ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ക്ക് കരുത്തു നല്‍കുന്നു. പ്രത്യേകിച്ചും വ്യായാമങ്ങള്‍ക്കു ശേഷം ഇതു കുടിയ്ക്കുന്നത് നല്ലതാണ്.

കുക്കുമ്പര്‍ നാരങ്ങാ ജ്യൂസ് കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ പറ്റിയ മികച്ചൊരു വഴിയാണ്. വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നും. വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.

English Summary: Drink lemon and cucumber juice when hot
Published on: 18 March 2021, 09:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now