എന്നും രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂടു നാരങ്ങാവെള്ളം കുടിച്ചു തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിച്ചാൽ, ക്ഷീണം മാറുകയും ഉൻമേഷം ലഭിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടും. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു രക്തശുദ്ധി വരുത്താനും ഇത് നല്ലതാണ്.
ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും. ദിവസത്തിൽ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിച്ചാൽ നിർജ്ജലീകരണം തടയും.
ശരീര ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന നാരങ്ങ, മാനസിക ആരോഗ്യത്തിനും നല്ലതാണ്. വിഷാദം പോലെയുള്ള പ്രശ്നങ്ങൾക്കു ഉത്തമപ്രതിവിധി കൂടിയാണിത്. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഉൻമേഷം ശരീരത്തിനെന്ന പോലെ മനസിനും സുഖം പകരുന്നതാണ്.
ഇതിനെല്ലാം പുറമെ സൌന്ദര്യസംരക്ഷണത്തിനും നാരങ്ങാ സഹായിക്കും. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാൻ ഉത്തമമാണ് നാരങ്ങ. വിവിധ തരം ത്വക്ക് ക്യാൻസറുകളെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.
സ്ഥിരമായി രാവിലെ ചെറു ചൂടു നാരങ്ങാവെള്ളം കുടിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദയ-മസ്തിഷ്ക ബ്ലോക്കുകൾ ഇല്ലാതാക്കുകയും ചെയ്യും. രക്തത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.
നാരങ്ങാവെള്ളം ചെറുചൂടോടെ കഴിക്കുന്നതാണ് ഉത്തമം. ഇനി നാരങ്ങാവെള്ളത്തിൽ അൽപ്പം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചശേഷം കുറച്ച് വൻതേൻ കൂടി ചേർത്തു കഴിക്കുന്നതും നല്ലതാണ്.