1. News

അന്താരാഷ്ട്ര വനിതാ ദിനം: ആശയങ്ങൾ ഉൾക്കൊണ്ട് അവൾക്കായി സംസാരിക്കാം

എല്ലാ വർഷവും മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കപ്പെടുന്നു. സ്കൂളുകളിലും കോളേജുകളിലും സർക്കാർ സ്ഥാപനങ്ങളിലുമൊക്കെ ഈ ദിനം ആഘോഷിക്കാറുണ്ട്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിൻ്റെ പിൻബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിൻ്റെ കഥയും തുടങ്ങി ആയിരം കാര്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. വനിതാ ദിനത്തിൽ മികച്ച പ്രസംഗത്തിനായി എങ്ങനെ തയ്യാറെടുക്കാം എന്ന് നോക്കാം.

Meera Sandeep
Intl Women's Day
Intl Women's Day

എല്ലാ വർഷവും മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കപ്പെടുന്നു. സ്കൂളുകളിലും കോളേജുകളിലും സർക്കാർ സ്ഥാപനങ്ങളിലുമൊക്കെ ഈ ദിനം ആഘോഷിക്കാറുണ്ട്. 

സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിൻ്റെ പിൻബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിൻ്റെ കഥയും തുടങ്ങി ആയിരം കാര്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. വനിതാ ദിനത്തിൽ മികച്ച പ്രസംഗത്തിനായി എങ്ങനെ തയ്യാറെടുക്കാം എന്ന് നോക്കാം.

ചരിത്രത്തിൽ നിന്ന് തുടങ്ങാം

നൂറ്റാണ്ടകളായി വനിതാ ദിനം ആഘോഷിച്ചു വരികയാണ്. 1911ൽ ഡെൻമാർക്ക്, ഓസ്ട്രിയ, സമാനി, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനാളുകൾ ഒത്തുകൂടി വനിതാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചു. വടക്കേ അമേരിക്കയിലും യൂറോപ്പിലും ലേബർ മൂവ്മെന്റിലൂടെ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചു. വനിതകൾ ലോകത്തിന് നൽകിയ സംഭാവനകളുടെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. 1975 മാർച്ച് 8 മുതൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാൻ തുടങ്ങി.

പശ്ചാത്തലം മനസ്സിലാക്കാം

അന്താരാഷ്ട്ര വനിതാ ദിനം ലോകമെമ്പാടുമുള്ള ഒരു പ്രത്യേക ദിവസമാണ്. സാമ്പത്തികമായി, സാംസ്കാരികം, രാഷ്‌ട്രീയം, ശാസ്ത്രം, സ്‌പോർട്‌സ് എന്നീ മേഖലകളിലെ സ്ത്രീകൾ നേടിയ നേട്ടങ്ങൾ ഓർമ്മിക്കുന്ന ദിവസമാണ് ആഗോളതലത്തിൽ ആഘോഷിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പല രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് പാർട്ടികൾ ആദ്യം ആഘോഷിച്ചു. അതിനുശേഷം ധാരാളം രാജ്യങ്ങളിൽ ഒരു പ്രത്യേക ദിനമായി ആഘോഷിച്ചു തുടങ്ങുകയും ചെയ്തു.

ഈ ആശയങ്ങൾ ചേർക്കാം

സ്ത്രീകളെ ശാക്തീകരിക്കണം. മനുഷ്യരുടെ പതനത്തിനല്ല. നിങ്ങളുടെ സ്വന്തം രീതിയിൽ, "ഒരു കുടുംബത്തിന്റെ അഭിവൃദ്ധി, ഒരു രാജ്യത്തിന്റെ അഭിവൃദ്ധി" എന്ന വാചകം ഓർത്തുവെക്കാം. സമത്വം ഉള്ളിടത്ത്, ലിംഗപരമായ അസമത്വം കണക്കിലെടുക്കാതെ എല്ലാവർക്കും എല്ലാ റോളുകളും ചെയ്യാൻ കഴിയും. എല്ലാവരും മര്യാദ പാലിക്കണം, വാദിക്കണം, എല്ലാവരുമായും സഹകരിക്കണം. ഈ ആശയങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്താം.

പ്രധാന പോയിന്റുകൾ

വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടം വ്യത്യസ്ത രീതികളിൽ പ്രകടമാകണം. പുരുഷന്മാർ നേടിയ പല മേഖലകളിലും സ്ത്രീകൾ നേട്ടം കൈവരിച്ചു. ഈ ആശയങ്ങൾ വരുന്ന രീതിയിൽ പ്രസംഗം തയ്യാറാക്കുക.

English Summary: International Women's Day: Let's talk for her with ideas

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds