Updated on: 21 March, 2022 10:32 AM IST
പാലിൽ തുളസിയിട്ട് ചെറുചൂടോടെ കുടിച്ച് നോക്കൂ…

ഔഷധമൂല്യങ്ങളേറിയ തുളസി ദൈവികപരമായും ആയുർവേദത്തിലുമെല്ലാം വിശുദ്ധ സസ്യമായാണ് കണക്കാക്കുന്നത്. സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി. രോഗശമനത്തിനൊപ്പം ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിനും തുളസി ഉത്തമമായതിനാൽ പല ചികിത്സകൾക്കും തുളസിയെ ഒഴിച്ചുകൂട്ടാനാവില്ല.

ബന്ധപ്പെട്ട വാർത്തകൾ: ദിവസവും തുളസി ചായ കുടിക്കാം രോഗങ്ങളെ അകറ്റാം

അതുപോലെ രോഗപ്രതിരോധശേഷിയും ആരോഗ്യഗുണങ്ങളും തരുന്ന പ്രകൃതിദത്ത പാനീയമാണ് പാൽ. എല്ലിന് കരുത്തേകുന്ന കാല്‍സ്യം ഉൾപ്പെടെയുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇങ്ങനെ ആരോഗ്യപ്രദമായ തുളസിയും പാലും ചേർത്ത് കുടിച്ചാൽ ശരീരത്തിന് എത്രയധികം പ്രയോജനകരമാകുമെന്ന് അറിയാമോ?

പാലിൽ തുളസി ചേർത്ത് കുടിച്ചാൽ പല രോഗങ്ങളെയും അതിവേഗം ശമിപ്പിക്കാമെന്ന് മാത്രമല്ല, ഇത് ആരോഗ്യവും പ്രതിരോധശേഷിയും ഉറപ്പുവരുത്തുന്നു. പാൽ തിളപ്പിച്ച് ഇതിലേക്ക് തുളസിയില ഇട്ട് ചൂടാറിയ ശേഷം കുടിക്കണം. വൈറസിനെയും ബാക്ടീരിയയെയും നശിപ്പിക്കാനുള്ള ശേഷിയുണ്ട് തുളസിയ്ക്ക്. ഏതൊക്കെ രോഗങ്ങളാണ് തുളസി പാൽ കുടിക്കുന്നതിലൂടെ ശമിപ്പിക്കാൻ കഴിയുന്നതെന്ന് നോക്കാം.

  • കടുത്ത പനിയിൽ നിന്ന് ആശ്വാസം (Relief from severe fever)

തുളസിയും പാലും ചേരുമ്പോള്‍ പനി മാറും. തുളസിയിലെ യൂജെനോള്‍ എന്ന ആന്റിഓക്സ്ഡിന്റിന്റെ സാന്നിധ്യം ഹൃദയാരോഗങ്ങളെ മറികടന്ന് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അഴകിനും ആരോഗ്യത്തിനും തേങ്ങാപ്പാൽ

  • സമ്മർദത്തിന് പരിഹാരം (Remedy to stress)


പാലിൽ പല തരത്തിലുള്ള ധാതുക്കൾ അടങ്ങിയിരിക്കുന്നു. പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നതിലൂടെ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയെ വലിയ തോതിൽ നിയന്ത്രിക്കാനാകും. ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നതിനുള്ള ഗുണങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. കൂടാതെ സ്ട്രെസ് കുറയ്ക്കാനായി പുകവലിക്കുന്നവർ പകരം തുളസിയിട്ട പാൽ പരീക്ഷിച്ച് നോക്കാവുന്നതാണ്. കാരണം, നാഡിവ്യൂഹത്തെ ശാന്തമാക്കുന്നതിന് ഈ കൂട്ടിന് സാധിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തുളസിയില ചവച്ചുതിന്നാം, കിടക്കയിൽ വിതറാം; എന്തിനെന്നല്ലേ...

  • തലവേദനക്ക് പ്രതിവിധി (Remedy for headaches)

തലവേദന മാറാന്‍ തുളസിയിട്ട ചെറുചൂടുള്ള പാൽ കുടിക്കാവുന്നതാണ്. ഇത് കൂടാതെ, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും തുളസിപ്പാൽ സഹായിക്കുന്നു.

  • പ്രമേഹത്തിന് മറുപടി (Solution to diabetes)

തുളസിയിൽ ഉള്ള യൂജിനോൾ, മീഥൈൽ യൂജിനോൾ, ക്യാരിയോഫൈലിൻ എന്നിവ പാൻക്രിയാസ് പ്രവർത്തനങ്ങൾക്ക് നല്ലതാണ്. അതിനാൽ തന്നെ ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനങ്ങൾക്കും ഇത് സഹായകരമാണ്. പ്രമേഹത്തെ നിയന്ത്രിക്കാനും തുളസി പാലിൽ ചേർത്ത് കുടിക്കുന്നതിലൂടെ സാധിക്കും.

  • കാൻസർ തടയുന്നു (Prevent cancer)

ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതിനൊപ്പം കാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ ഗുണം ചെയ്യും. ഇതിലെ ആന്റിബാക്ടീരിയല്‍ ഗുണങ്ങൾ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, കിഡ്നി സ്റ്റോണ്‍ മാറ്റാനുമുള്ള മികച്ച ഉപാധി കൂടിയാണ് ഈ പാനീയം.

  • ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം (Remedy for respiratory problems)

ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിഹരിക്കുന്നതിന് ഈ പാനീയം സഹായിക്കും. പാലിന്റെ ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഗുണം ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാൽ നല്ലതാണ്; ശ്രദ്ധിച്ച് ഉണ്ടാക്കിയില്ലേൽ പണി പാളും!!!

  • പ്രത്യുല്‍പാദനക്ഷമത വർധിപ്പിക്കുന്നു (Increases fertility)

പ്രത്യുല്‍പാദനക്ഷമത ത്വരിതപ്പെടുത്തുന്നതിനും പാല്‍ സഹായിക്കുന്നു. സന്താനോല്‍പാദനത്തിന് പാലിൽ തുളസിയിട്ട് സ്ഥിരമായി കുടിക്കാമെന്നാണ് ആയുർവേദം നിർദേശിക്കുന്നത്. ഇത് കൂടാതെ, നിങ്ങളെ അലട്ടുന്ന വാത, പിത്ത പ്രകൃതം നിയന്ത്രിക്കുന്നതിനും ഈ ഔഷധ പാനീയം ശീലമാക്കാവുന്നതാണ്.

English Summary: Drink Milk With Tulsi/ Holy Basil Leaves, Provides You Relief From Fever, Headache And Several Other Diseases
Published on: 21 March 2022, 10:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now