1. Health & Herbs

അഴകിനും ആരോഗ്യത്തിനും തേങ്ങാപ്പാൽ

കേരങ്ങളുടെ നാടാണ് കേരളം. കേരള ജനതയുടെ ആരോഗ്യ സംരക്ഷണത്തിലും ഈ കൽപവൃക്ഷത്തിന് സവിശേഷ സ്ഥാനമുണ്ട്. അതേ പറഞ്ഞുവരുന്നത് ഏറെ ആരോഗ്യദായകമായ തേങ്ങാപ്പാലിനെക്കുറിച്ചാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ ഒരു കപ്പ് തേങ്ങാപ്പാൽ മാത്രം മതി.

Priyanka Menon
തേങ്ങാപ്പാൽ
തേങ്ങാപ്പാൽ

കേരങ്ങളുടെ നാടാണ് കേരളം. കേരള ജനതയുടെ ആരോഗ്യ സംരക്ഷണത്തിലും ഈ കൽപവൃക്ഷത്തിന് സവിശേഷ സ്ഥാനമുണ്ട്. അതേ പറഞ്ഞുവരുന്നത് ഏറെ ആരോഗ്യദായകമായ തേങ്ങാപ്പാലിനെക്കുറിച്ചാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ ഒരു കപ്പ് തേങ്ങാപ്പാൽ മാത്രം മതി. വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയ ഒന്നാണ് തേങ്ങാപ്പാൽ.

തേങ്ങാപ്പാലിൽ ഉലുവ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ ഏറെ ഫലപ്രദമായ വഴിയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സമീകൃത ആഹാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലിനേക്കാൾ മേന്മ തേങ്ങാപ്പാലിന് ഉണ്ട്. വിറ്റാമിൻ സിയും, ലോറിക് ആസിഡും ധാരാളമുള്ള തേങ്ങാപ്പാലിന്റെ ഉപയോഗമാണ് ഈ കാലഘട്ടത്തിൽ വർധിപ്പിക്കേണ്ടത്.

നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ നമ്മുടെ ഭക്ഷണക്രമത്തിൽ പശുവിൻ പാലിനേക്കാൾ കൂടുതലായി ഉൾപ്പെടുത്തേണ്ടതും തേങ്ങാപ്പാൽ ആണ്. ശരീരത്തിൽ അമിതമായി വരുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും, ശരീരഭാരം കുറയ്ക്കുവാനും തേങ്ങാപ്പാലിന്റെ ഉപയോഗം നല്ലതാണ്. കൂടാതെ കേശ സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിലും തേങ്ങാപ്പാൽ സവിശേഷ സ്ഥാനം വഹിക്കുന്നു.

തേങ്ങാപ്പാൽ അൽപമെടുത്ത് തലയോടിൽ പുരട്ടുന്നത് വഴി മുടിയിഴകൾക്ക് നല്ല ബലം ലഭിക്കുന്നു. മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുവാൻ തേങ്ങാപ്പാൽ ഉപയോഗം നല്ലതാണ്. ചർമസംരക്ഷണത്തിലും തേങ്ങാപ്പാൽ കേമൻ തന്നെ. മുഖത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താനും, കറുത്ത പാടുകൾ അകറ്റുവാനും തേങ്ങാപ്പാൽ ഉപയോഗിക്കാം.

തേങ്ങാപ്പാൽ
തേങ്ങാപ്പാൽ

നാരുകളുടെ കലവറയായ തേങ്ങാപ്പാൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നു. ദഹന പ്രക്രിയ എളുപ്പത്തിൽ നടക്കുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു. തേങ്ങാപ്പാലിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. വിളർച്ച പോലുള്ള പ്രശ്നങ്ങൾ തേങ്ങാപ്പാൽ ഉപയോഗം കൊണ്ട് കുറയ്ക്കാം.

Kerala is the land of coconuts. This Kalpa tree also has a special place in the health care of the people of Kerala. The same can be said about healthy coconut milk. One cup of coconut milk alone is enough to boost immunity. Coconut milk is rich in vitamin C, calcium and phosphorus. Studies show that eating fenugreek in coconut milk is a very effective way to control blood sugar levels. Coconut milk has better quality than the so-called balanced diet. Consumption of coconut milk, which is rich in vitamin C and lauric acid, should be increased during this period. Coconut milk should be included in our diet more than cow's milk to boost our immune system. The use of coconut milk is good for eliminating excess body fat and weight loss. In addition, coconut milk plays an important role in hair care and beauty care.

നിർജലീകരണം തടയുവാൻ തേങ്ങാപ്പാൽ ഉപയോഗം നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ് അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങളുള്ള തേങ്ങാപ്പാൽ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

English Summary: Kerala is the land of coconuts. This Kalpa tree also has a special place in the health care of the people of Kerala. The same can be said about healthy coconut milk

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds