ചെവിവേദന, ചെവി പഴുപ്പ് തുടങ്ങിയവയ്ക്ക് ഏറ്റവും ഫലപ്രദമായ ഒരു ഗൃഹവൈദ്യം
എള്ള്, ചെറുപയർ, കായം, ഏലത്തരി എന്നിവ അല്പം വീതമെടുത്ത് വറുത്തുപൊടിച്ച് കടുകെണ്ണയും ചേർത്ത് കുഴച്ചു വയ്ക്കുക.
● ഒരു ചെറിയ കിണ്ടിയിൽ ചിരട്ട കത്തിച്ച കനൽ ഇട്ട് അതിനു മുകളിൽ ഈ മിശ്രിതം കുറച്ചിട്ട് കിണ്ടിവാലിൽ കൂടി വരുന്ന പുക ചെവിയിൽ കൊള്ളിക്കുക.
● ദിവസം രണ്ടുനേരം 10 മിനിറ്റ് വീതം ഇതുപോലെ ചെയ്താൽ നാലോ അഞ്ചോ ദിവസം കൊണ്ട് ചെവിയിലുണ്ടാകുന്ന നീർക്കെട്ടിനും വേദനയ്ക്കും ശമനം ലഭിക്കുന്നതാണ്.
അങ്ങാടിക്കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഗുൽഗുലു ഒരു സ്പൂൺ ഇതുപോലെ കനലിൽ ഇട്ട് ചെവിയിൽ പുക ഏൽപ്പിച്ചാൽ ചെവിയ്ക്കകത്ത് നിന്നുള്ള വെള്ളമൊലിക്കലും പഴുപ്പും അതുമൂലമുള്ള കേൾവിക്കുറവും മാറിക്കിട്ടുന്നതാണ്.
ആൻറിബയോട്ടിക്ക് തുള്ളിമരുന്നുകളും വേദനാസംഹാരികളും ഉപയോഗിക്കാതെ തികച്ചും ലളിതമായി എല്ലാവർക്കും ഫലപ്രദമായി ചെയ്യാവുന്ന ഒരു അപായരഹിതമായ ചികിത്സാവിധിയാണ് ഇത്.
കടപ്പാട് : ശ്രീ വൈദ്യനാഥം ആയുർവേദ ഹോസ്പിറ്റൽ, തൃപ്പൂണിത്തുറ