Updated on: 10 March, 2023 11:55 AM IST
Eating fish has many health benefits

പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, കുറഞ്ഞ കലോറി എന്നിവയുള്ള ഭക്ഷണത്തിനായി തിരയുകയാണോ നിങ്ങൾ? എങ്ങിൽ സൂപ്പർഫുഡായ മത്സ്യത്തിൽ നിന്ന് നിങ്ങൾക്ക്ഇതെല്ലാം കിട്ടും. സൂപ്പർഫുഡുകളെക്കുറിച്ച് പറയുമ്പോൾ, കൂടുതലും വർണ്ണാഭമായ പച്ചക്കറികളും പഴങ്ങളുമാണ് മനസ്സിൽ വരുന്നത്, ശരിയാണ് അവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവ തന്നെയാണ്. എന്നാൽ,

ആരോഗ്യ ഗുണത്തിൻ്റെ കാര്യത്തിൽ മത്സ്യവും കുറവല്ല. നിങ്ങൾക്ക് മത്സ്യത്തോട് അലർജി ഇല്ലെങ്കിൽ ധൈര്യപൂർവ്വം കഴിത്താൻ പറ്റുന്ന ആരോഗ്യഭക്ഷണത്തിൽ ഒന്നാണ് മീൻ.

സൂപ്പർഫുഡ്

മത്സ്യം നമുക്ക് പല വിധത്തിൽ ഗുണകരമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഒരു വലിയ ഉറവിടമാണ് മത്സ്യം, അത് ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടാത്തതും ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ടതുമാണ്. Eicosapentaenoic acid (EPA), Docosahexaenoic acid (DHA) എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധൻ പറയുന്നു. സാധാരണ മസ്തിഷ്ക പ്രവർത്തനത്തിന്റെ പരിപാലനത്തിന് അവ ആവശ്യമാണ്, ഉയർന്ന രക്തസമ്മർദ്ദത്തിലും വീക്കത്തിലും നല്ല ഫലങ്ങൾ വരുത്തുന്നതിനും ഇത് സഹായിക്കുന്നു.

മത്സ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ

മത്സ്യം നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് അറിഞ്ഞുകഴിഞ്ഞാൽ നിങ്ങൾ മത്സ്യത്തിനെ ഭക്ഷണത്തിൻ്റെ ഭാഗമാക്കും എന്നതിൽ സംശയമില്ല.

• കൊഴുപ്പുള്ള മത്സ്യത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്ന EPA, DHA എന്നീ ഗുണങ്ങൾ വിഷാദം, ADHD, ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
• മത്സ്യം പൊതുവെ ഇൻസുലിൻ സംവേദന ക്ഷമതയും വീക്കവും കുറയ്ക്കുന്നതിന് സഹായിക്കുന്നു.
• ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ഇത് അമിതവണ്ണത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
• ഇത് ആരോഗ്യകരമായ മസ്തിഷ്ക പ്രവർത്തനത്തെ സഹായിക്കുന്നു കൂടാതെ കാഴ്ചയുടെയും നാഡീവ്യവസ്ഥയുടെയും വികാസത്തിന്റെ കാര്യത്തിൽ ശിശുക്കൾക്ക് പ്രത്യേകം പ്രയോജനം ചെയ്യുന്നു.
• സെലിനിയം, സിങ്ക്, അയഡിൻ, വിറ്റാമിൻ ഇ, എ, ബി2, ഡി തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളും വിറ്റാമിനുകളും മസ്തിഷ്ക വികസനത്തിനും ഹൃദയത്തിന്റെ പ്രവർത്തനത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

എന്നാൽ മത്സ്യത്തിൽ മീഥൈൽ മെർക്കുറി ഉള്ളതിനാൽ ഇത് ജാഗ്രതയോടെ കഴിക്കണമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു, ഇത് ശക്തമായ ന്യൂറോടോക്സിൻ ആയ നാഡീവ്യവസ്ഥയെ ബാധിക്കും. കിംഗ് അയല, വാൾ മത്സ്യം, സ്രാവ്, ട്യൂണ എന്നിവ മെർക്കുറി കൂടുതലുള്ള മത്സ്യങ്ങളിൽ ചിലതാണ്.

ചുവന്ന മാംസത്തേക്കാൾ ആരോഗ്യകരമാണ് മത്സ്യം

മൃഗങ്ങളുടെ പ്രോട്ടീന്റെ കാര്യത്തിൽ, പൂരിത കൊഴുപ്പുകളാൽ സമ്പന്നമായ ചുവന്ന മാംസത്തെ അപേക്ഷിച്ച് മത്സ്യം തീർച്ചയായും മികച്ച ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ്. മത്സ്യത്തിൽ നല്ല കൊഴുപ്പും നല്ല അളവിൽ പ്രോട്ടീനും ഉണ്ട്. മത്സ്യത്തിലെ പേശി നാരുകൾ ചെറുതാണ്, ഇത് ദഹനം എളുപ്പമാക്കുന്നതിന് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Kidney Stone: എങ്ങനെ പ്രതിരോധിക്കാം? എന്തൊക്കെ ശ്രദ്ധിക്കണം

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Eating fish has many health benefits
Published on: 10 March 2023, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now