1. Health & Herbs

ഈ അഞ്ച് വിറ്റാമിനുകൾ കഴിക്കേണ്ടത് സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാൻ അനിവാര്യം

എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ആരോഗ്യകരവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമം ഒരു സ്ത്രീക്ക് വളരെ പ്രധാനമാണ്. ഒരു സ്ത്രീ പ്രായപൂർത്തിയായത് മു‌തൽ ആർത്തവചക്രം, ഗർഭം, ആർത്തവവിരാമം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

Meera Sandeep
Taking these five vitamins is essential to protect women's health
Taking these five vitamins is essential to protect women's health

നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം നല്ല ആരോഗ്യത്തിന് പോഷകാഹാരങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.  എന്നാൽ  സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ പോഷകാഹാരം ആവശ്യമാണ്.  ഈ പോഷക ആവശ്യങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാറിക്കൊണ്ടിരിക്കും.  എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ആരോഗ്യകരവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമം ഒരു സ്ത്രീക്ക് വളരെ പ്രധാനമാണ്.  ഒരു സ്ത്രീ പ്രായപൂർത്തിയായത് മു‌തൽ ആർത്തവചക്രം, ഗർഭം, ആർത്തവവിരാമം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യരക്ഷയ്ക്ക് കഴിക്കാം ഈ പോഷകാഹാരങ്ങൾ

ഓരോ ഘട്ടത്തിലും സ്ത്രീയുടെ ആരോഗ്യം നിലനിർത്തുന്നതിന് ചില പ്രത്യേക വിറ്റാമിനുകൾ ആവശ്യമാണ്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായി വേണ്ട അഞ്ച് വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് അറിയാം.

ഫോളിക് ആസിഡ്: ഗർഭ ധാരണം നടത്തിയ സ്ത്രീകൾക്ക് ഫോളിക് ആസിഡ് വളരെ അത്യന്താപേക്ഷിതമാണ്. ഇത് നാഡീരോഗങ്ങൾ, ദീർഘകാല രോഗങ്ങൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫോളിക് ആസിഡ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്.

വിറ്റാമിൻ ബി 12: ഇത് വളരെ അത്യാവശ്യമായ വിറ്റാമിനാണ്. ഇത് ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ഊർജ്ജം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് ഈ വിറ്റാമിൻ വളരെ കൂടിയ അളവിൽ ലഭിക്കേണ്ടത് അനിവാര്യമാണ്.ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ കെ: പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ഇത് മൂലമുളള മരണനിരക്കും വളരെക്കൂടുതലാണ്. വിറ്റാമിൻ കെ ഹൃദയത്തിന്റെയും ഹൃദയ ധമനികളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. സ്ത്രീകളുടെ ആഹാരക്രമത്തിൽ വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ ഡി കിട്ടാൻ ഇളംവെയിൽ കൊള്ളണോ? ക്ഷീണം വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടാണോ വരുന്നത്?

മഗ്നീഷ്യം: പ്രീമെൻസ്ട്രുവൽ സിൺട്രം തടയുന്നതിന് മഗ്നീഷ്യം വളരെ നല്ലതാണ്. ഇത് വേദന ഒഴിവാക്കുകയും നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുകയും ചെയ്യുന്നു. സ്ത്രീകൾ ദൈനംദിന ഭക്ഷണത്തിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക.

വിറ്റാമിൻ ഡി:  ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ്  വിറ്റാമിൻ ഡി. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ശാരീരികമായും മാനസികമായും ശക്തരാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾ, കാൻസർ, പ്രമേഹം, ആസ്ത്മ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Taking these five vitamins is essential to protect women's health

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds