Updated on: 4 August, 2022 6:42 AM IST
Banana

സാധാരണയായി പ്രായമായവരിലാണ് മുട്ടുവേദന ഉണ്ടാകുന്നതെങ്കിലും, പാരമ്പര്യം, മുട്ടിലുണ്ടാകുന്ന പല ഡീഫോൾട്ടുകൾ, എന്നി കാരണങ്ങളാൽ ചെറുപ്പക്കാരിലും ഇത് കാണാറുണ്ട്.   മുട്ടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis). മുട്ടുകളിലെ തേയ്മാനം, നീർവീക്കം എന്നിവയൊക്കെയാണ് വേദനയുടെ കാരണങ്ങൾ. എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം. പോഷകങ്ങളാൽ സമ്പന്നമായ ചില ഭക്ഷണങ്ങൾ കഴിച്ച് തന്നെ മുട്ട് തേയ്മാനം ഒരു പരിധി വരെ കുറയ്ക്കാനാകും.

ബന്ധപ്പെട്ട വാർത്തകൾ: കാല്‍മുട്ട് വേദന കുറയ്ക്കാൻ ചില പൊടിക്കൈകൾ

മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്.

ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പഴത്തിന്റെ ഗുണങ്ങൾ

മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം (Osteoarthritis) ബാധിച്ചവർ ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം.

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഇൻഫ്ലമേഷൻ‍ കുറയ്ക്കാനും ഗ്രീൻ ടീ സഹായകമാണ്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഗ്രീൻ ടീ, കാർട്ടിലേജിന്റെ നാശം തടയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സന്ധിവേദന ഉണ്ടാവാതിരിക്കാൻ ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക

ജലദോഷവും പനിയും അകറ്റാൻ മാത്രമല്ല കാർട്ടിലേജിന്റെ ആരോഗ്യത്തിനും വൈറ്റമിൻ സി സഹായിക്കും. ഓസ്റ്റിയോ ആർത്രൈറ്റിസ് തടയാൻ വൈറ്റമിൻ സി സപ്ലിമെന്റുകൾ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പോഷകഗുണങ്ങൾ ഏറെയുള്ള പീനട്ട് ബട്ടറിൽ അടങ്ങിയ വൈറ്റമിൻ ബി 3 ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കാൻ സഹായിക്കും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Eating these food can prevent knee wear and tear
Published on: 03 August 2022, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now