Updated on: 23 June, 2021 7:33 PM IST
Egg

മുടിയുടെ പ്രശ്‌നങ്ങള്‍ പലതാണ്. തികച്ചും പ്രകൃതി ദത്ത ചേരുവകളാണ് മുടിയ്ക്ക് എപ്പോഴും ഗുണകരം. ഇത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഇത്തരത്തില്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് മുട്ട. മുട്ട മുടിയില്‍ പല രൂപത്തിലും ഉപയോഗിയ്ക്കാം. പല വസ്തുക്കളുമായും കലര്‍ത്തി ഉപയോഗിയ്ക്കാം. ഇത് തനിയേയും മുടിയില്‍ തേയ്ക്കാം. മുട്ട മാസ്‌ക് മുടിയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ചെറുതല്ല. ഇതെക്കുറിച്ചറിയൂ.

മുടി കൊഴിയുമ്പോൾ

മുടി കൊഴിയുമ്പോൾ പലരും പറയുന്നത് കേട്ടിട്ടില്ലേ, മുട്ട തേച്ചാൽ മതി, മുടി കൊഴിച്ചിൽ പെട്ടെന്ന് നിൽക്കുമെന്ന്. ആരോഗ്യമുള്ള മുടിയ്ക്കും മുടി കൊഴിച്ചിലിനും ഏറ്റവും നല്ലൊരു പ്രകൃതിദത്തമായ വഴിയാണ് മുട്ടയുടെ വെള്ള. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുട്ടയുടെ വെള്ള നല്ലൊരു ഹെയർപാക്കാണെന്ന് പറയാം. മുട്ടയുടെ മഞ്ഞക്കരുവിൻ്റെ ഭാഗത്ത് ലെസിതിൻ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങളുടെ മുടിയിഴകളെ കൂടുതൽ സിൽക്കിയും മിനുസമാർന്നതുമാക്കി മാറ്റുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

നല്ലൊന്നാന്തരം കണ്ടീഷണര്‍

നല്ലൊന്നാന്തരം കണ്ടീഷണര്‍ കൂടിയാണ് മുട്ട. ഇത് സ്വാഭാവിക കണ്ടീഷണര്‍ ഗുണം നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും വരണ്ട മുടിയ്ക്ക് ഇതേറെ നല്ലതാണ്. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കണ്ടീഷണറിന് പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. വരണ്ട മുടിയ്ക്ക് തിളക്കം നല്‍കാന്‍ ഇതേറെ നല്ലതാണ്. മുടി ഒതുങ്ങിയിരിയ്ക്കാന്‍ മുട്ട സഹായിക്കുന്നു. ഇത് തനിയേയോ പഴമോ ഒലീവ് ഓയിലോ പോലുളളവയോ ചേര്‍ത്ത് ഉപയോഗിയ്ക്കാം. നല്ല കണ്ടീഷണര്‍ ഗുണം നല്‍കും. ഇതു പോലെ ഹെന്നയില്‍ മുട്ട ഉപയോഗിച്ചാല്‍ മുടി വരണ്ടു പോകുന്നത് ഒരു പരിധി വരെ തടയാം.

മുട്ടയുടെ

മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ ഫാറ്റി ആസിഡുകളും എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ മുടിയുടെ വളർച്ചയെ സഹായിക്കുകയും മുടി കൊഴിച്ചിൽ ലക്ഷണങ്ങളെ ഏറ്റവും എളുപ്പത്തിൽ കുറയ്ക്കുകയും ചെയ്യുന്നു.പ്രോട്ടീൻ, ബയോട്ടിന്‍ എന്നീ രണ്ടു പ്രധാന പോഷകങ്ങളാൽ സമ്പുഷ്ടമായ മുട്ടകൾ കേടുപാടുകളുള്ള തലമുടിയിൽ പോഷണവും രൂപഘടനയും നൽകുന്നു. അതോടൊപ്പം തലയോട്ടിയിലെ അസ്വസ്ഥതകളെ കുറച്ചുകൊണ്ട് മുടി പൊട്ടി പോകുന്നതിനെതിരേ സംരക്ഷിക്കുന്നു. കേശസംരക്ഷണം ആരോഗ്യമുള്ളതാക്കി മാറ്റിക്കൊണ്ട് മിനുസമാർന്നതും സിൽക്കിയായതുമായ തലമുടി ഉറപ്പാക്കുന്നതിനുമായി ആഴ്ചയിൽ മൂന്നുതവണ മുട്ട അടിസ്ഥാനമാക്കിയുള്ള ഹെയർ മാസ്കുകൾ പരീക്ഷിക്കാം.

മുടിയുടെ കേടുപാടുകള്‍

മുടിയുടെ കേടുപാടുകള്‍ തീര്‍ക്കാനുളള സ്വാഭാവിക റിപ്പയറിംഗ് വഴിയാണ് മുട്ടയെന്നത്. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനും റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവയുമെല്ലാം തന്നെ ഏറെ നല്ലതാണ്. വരണ്ട മുടിയുള്ളവര്‍ക്ക് മുട്ട മഞ്ഞ നല്ലതാണ്. ഇതുപോലെ എണ്ണമയമുള്ള മുടിയെങ്കില്‍ മുട്ട വെള്ളയും. മുട്ടയുടെ രണ്ടു ഭാഗവും മുടിയ്ക്ക് ഏറെ നല്ലതു തന്നെയാണ്. 

ഇതിനാല്‍ തന്നെ മുഴുവന്‍ മുട്ട തേയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. എന്നാല്‍ ഇതിന്റെ ദുര്‍ഗന്ധം പ്രശ്‌നമെങ്കില്‍ മുട്ട വെള്ള ഉപയോഗിയ്ക്കാം. 

English Summary: Eggs are the solution to many hair problems
Published on: 23 June 2021, 07:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now