ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പ്രശ്നത്തിലാക്കുന്ന അവസ്ഥയാണ് പ്രമേഹം.ഇത് നമ്മുടെ ശരീരത്തിൽ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു.
അത് മനസ്സിലാക്കി പല വിധത്തിലുള്ള പരിചരണങ്ങളും പ്രമേഹ രോഗികള്‍ക്ക് അത്യാവശ്യമാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന ഹേതു.
എന്നാൽ പ്രമേഹത്തിന്റെ അളവ് കൂടുതലാണങ്കെില്‍ പാഠങ്ങൾ വളരെ ശ്രദ്ധയോടെ കൊണ്ടുനടക്കണം .പ്രമേഹം കൂടുതലാണ് എന്നുണ്ടെങ്കില്‍ കാലില്‍ നോക്കിയാല്‍ അറിയാൻ കഴിയും. പാദങ്ങളില്‍ കൂടുതല്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ശരീരത്തില്‍ പ്രമേഹം കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്.
ഇരുകാലുകളിലും സൂചികുത്തുന്നത് പോലെയുള്ള വേദന ഉണ്ടെങ്കില്‍ ശരീരത്തില്‍ പ്രമേഹം കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ സൗജന്യ ചികിത്സ നൽകുന്നു.
എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും രാവിലെ എട്ട് മുതൽ 12.30 വരെ, പ്രമേഹ രോഗികളിൽ കാണപ്പെടുന്ന കൈകാൽ പെരുപ്പ്, മരവിപ്പ്, പുകച്ചിൽ, വേദന എന്നിവയ്ക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും.
ഫോൺ: 9400513949. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്രഭൈഷജ്യ കൽപ്പന വിഭാഗം ഡിപ്പാർട്ട്‌മെന്റ് ഒ.പി.നം 1 ൽ (റിസർച്ച് വിഭാഗം) ആണ് ഇത് നടത്തുന്നത് .