പഴങ്ങള്‍ സൂക്ഷിക്കാന്‍
01) നന്നായി പഴുത്ത പഴത്തിനു അരികില്‍ വച്ചാല്‍ പഴുക്കാത്ത പഴം എളുപ്പം പഴുക്കും.
02) നനഞ്ഞ തുണിയില്‍ പൊതിഞ്ഞു പേപ്പര്‍ ബാഗില്‍ വച്ചാല്‍ പഴം വേഗം പഴുക്കും.
03) ആപ്പിള്‍ ഒന്ന് ഒന്നില്‍ തൊടാതെ വച്ചാല്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും.
Fruit preservation is the process of treating and handling food to stop or slow down fruit spoilage, loss of quality, edibility or nutritional value and thus allow for longer fruit storage. Preservation usually involves preventing the growthof bacteria, fungi (such as yeasts),
04) തണുത്ത സാഹചര്യത്തില്‍ സൂക്ഷിച്ചാല്‍ ആപ്പിളിന്റെ ജീവകം സി നഷ്ടപ്പെടാതെ ഇരിക്കും.
05) ആപ്പിള്‍ തുളകള്‍ ഉള്ള കവറില്‍ ഇട്ടു ഫ്രിഡ്ജില്‍ സൂക്ഷിക്കുക. രണ്ട് ആഴ്ചയോളം കേടാകാതെ ഇരിക്കും.
06) മുന്തിരി ഈര്‍പ്പം തീര്‍ത്തും ഇല്ലാതെ വേണം ഫ്രിഡ്ജില്‍ വക്കാന്‍, പൊതിയാനും പാടില്ല. രണ്ടു ആഴ്ച വരെ കേടാകാതെ ഇരിക്കും.
07) അധികം പഴുക്കാത്ത മാങ്ങയാണെങ്കില്‍ ഫ്രിഡ്ജില്‍ വക്കരുത്. കടലാസില്‍ പൊതിഞ്ഞു വെളിച്ചം കുറവുള്ള സ്ഥലത്ത് വെക്കാം. നന്നായി പഴുത്ത മാങ്ങ കവറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരു ആഴ്ചക്കകം ഉപയോഗിച്ച് തീര്‍ക്കണം.
08) തവിട്ടു നിറത്തില്‍ കുത്തുകള്‍ ഉള്ള ഓറഞ്ച് തിരഞ്ഞു എടുക്കുക. അവ ഗുണമേന്മ ഉള്ളതായിരിക്കും.
09) ചെറുനാരങ്ങ 10 - 14 ദിവസം കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പിഴിയുന്നതിനു മുമ്പ് അല്‍പ സമയം ചൂട് വെള്ളത്തില്‍ ഇട്ടു വച്ചാല്‍ കൂടുതല്‍ ജ്യൂസ് കിട്ടും.
10) സ്ട്രോബെറി ചെറിയ ദ്വാരങ്ങള്‍ ഉള്ള പാത്രത്തില്‍ ഇട്ടു അടച്ചു ഫ്രിഡ്ജില്‍ വെച്ചാല്‍ കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും. കഴുകിയ ശേഷം മാത്രമേ സ്ട്രോബെറിയുടെ അറ്റത്തുള്ള പച്ച തൊപ്പി കളയാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ വെള്ളം അകത്തു കേറും.
കടപ്പാട് - Exotic Tropical fruits