ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ അറിയാത്തവരല്ല നാം.പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി.ദിവസവും ഒരു ചെറിയ കഷണം ഇഞ്ചിയെങ്കിലും കഴിച്ചാൽ പലവിധ അസുഖങ്ങളിൽ നിന്നും രക്ഷപെടാം.
അറിഞ്ഞോ അറിയാതെയോ ഭക്ഷണത്തിൽ നാം ഇഞ്ചി ചേർക്കുന്നുണ്ട് എന്നത് ഒരു നല്ല കാര്യവുമാണ്..ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും.
മനംപുരട്ടല്‍, ഛര്‍ദ്ദി തുടങ്ങിയവയെ ചെറുക്കാൻ ഏറെ നല്ലതാണ് ഇഞ്ചി. അതുപോലെ തന്നെ, ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി.ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, വയറിളക്കം, ക്ഷീണം എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.
ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഉള്‍പ്പെടയുള്ള പോഷകങ്ങളാണ് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നത്. ദിവസവും ഒരു നാല് ഗ്രാം ഇഞ്ചി കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയിലോ കട്ടനിലോ ഒരു നുളള് ഇഞ്ചി ഇട്ട് കുടിച്ചാല്‍ മതിയാകും.
ശരീരത്തിനുള്ളിലെ വിഷവസ്‌തുക്കള്‍ നീക്കം ചെയ്‌തു ശുദ്ധീകരിക്കാന്‍ ഇഞ്ചി സഹായിക്കും.ദിവസവും രാവിലെ ഇഞ്ചി വെളുത്തുള്ളിക്കൊപ്പം ചതച്ച് വെള്ളട്ടിലിട്ട് കുടിച്ചാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ ഫലം ലഭിക്കും.
ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്‌നം പരിഹരിക്കാംപേശികള്‍ ആയാസരഹിതമാക്കാന്‍ ഇഞ്ചി സഹായിക്കും. ഇത് ആര്‍ത്തവസംബന്ധമായ വേദന,വ്യായാമത്തിനുശേഷമുള്ള പേശിപിരിമുറുക്കം എന്നിവയ്‌ക്ക് പരിഹാരമാണ്. തൊണ്ടയുടെ അസ്വസ്ഥത മൂലം ശബ്ദത്തിന് ഇടര്‍ച്ചയുണ്ടാകുന്നവര്‍ക്ക്, അത് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമാണ് ഇഞ്ചി. ഇഞ്ചിയും കുരുമുളകും ചേർത്ത് കഴിച്ചാലും തൊണ്ടയുടെ അസ്വസ്ഥതകൾക്ക് പരിഹാരം ലഭിക്കും.