Updated on: 31 May, 2023 4:28 PM IST
Hair care in summer, add these habits in your life

വിറ്റാമിൻ ഡി 3, വിറ്റാമിൻ ബി, വിറ്റാമിൻ ബി 12, ഇരുമ്പ് അല്ലെങ്കിൽ ഫെറിറ്റിൻ എന്നിവയുടെ അളവ് ശരീരത്തിൽ കുറവാണെങ്കിൽ, അത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. ചൂട് ചർമ്മത്തെ മാത്രമല്ല, മുടിയുടെ ആരോഗ്യത്തെയും മോശമായി ബാധിക്കും. മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്ന പല തരം പ്രശ്‍നങ്ങൾ നിലവിലുണ്ട്, ഇതിൽ അമിതമായ മുടി കൊഴിച്ചിൽ, നരച്ച മുടി, തലയോട്ടിയിലെ ചൊറിച്ചിൽ, തലയോട്ടി വിയർക്കുക, വരണ്ട ഇഴകൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ മുടിയിൽ വേനൽക്കാലത്ത് ഉണ്ടാവുന്നു.

വേനൽകാലത്ത് മുടിയിൽ അൾട്രാവയലറ്റ് രശ്മികൾ പതിക്കുന്നത് മുടി കേടുവരുത്തുന്നതിന് കാരണമാവും. ഇത് മുടി വേഗത്തിൽ പൊട്ടുന്നതിനും, വേനൽക്കാലത്തു മുടി കഠിനവും വരണ്ടതുമാക്കുന്നതിന് കാരണമാവുന്നു. അതിനാൽ തന്നെ മുടി ശക്തമായ നിലനിർത്താനായി, ചില ആരോഗ്യകരമായ ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്, അത് ഏതൊക്കെയാണ് എന്ന് അറിയാം. മിക്ക ആളുകളും മുടികൊഴിച്ചിൽ അനുഭവിക്കുന്നുണ്ടെങ്കിൽ, അത് പോഷകാഹാരക്കുറവ് മൂലമാണ്. ശരീരത്തിൽ വിറ്റാമിൻ ഡി 3, ബി, ബി 12, ഇരുമ്പ് അല്ലെങ്കിൽ ഫെറിറ്റിൻ എന്നിവയുടെ അളവ് കുറവാണെങ്കിൽ അത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. കൂടാതെ, അമിതമായ വിയർപ്പ്, തലയോട്ടി അമിതമായി താരൻ അടിഞ്ഞുകൂടാൻ കാരണമാകുന്നു, ഇത് താരനും മുടി കൊഴിച്ചിലിനും കാരണമാകുന്നു.

മുടി കുറച്ച് തവണ മാത്രം കഴുകുക:

വേനൽക്കാലത്ത്, മുടിയിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ക്ലോറിൻ, ഉപ്പ് വെള്ളം എന്നിവയുടെ സമ്പർക്കം കാരണം മുടി വേഗത്തിൽ വരണ്ടുപോകുന്നു. അതിനാൽ മുടി കഴുകുന്നത് വളരെ അധികം പ്രധാനമാണ്, തലയോട്ടിയിൽ അമിതമായ വിയർപ്പ് ഉണ്ടാകുമ്പോൾ, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക, കണ്ടീഷണർ ഉപയോഗിച്ച് ഫോളോ-അപ്പ് ചെയ്യുക,  ഇത് വളരെ പ്രധാനമാണ്. 

ഒരു തൊപ്പി അല്ലെങ്കിൽ സ്കാർഫ് ധരിക്കുക: 

നമ്മുടെ ചർമ്മം പോലെ തന്നെ, മുടിയ്ക്ക് സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം ആവശ്യമാണ്. വെളിയിൽ ഇറങ്ങുമ്പോൾ, സൂര്യനിൽ നിന്ന് മുടി സംരക്ഷിക്കാൻ ഒരു തൊപ്പിയോ സ്കാർഫോ ധരിക്കുക. മുടി വരണ്ട് പൊട്ടുന്നതിനും, കേടുവരുന്നതും തടയാൻ ഇത് സഹായിക്കും.

മുടി ഇടയ്ക്ക് ട്രിം ചെയ്യുക: 

ചൂടുള്ള സമയങ്ങളിൽ മുടിയുടെ അറ്റം പിളരുന്നത് ഒരു സ്ഥിരം സംഭവമാണ്. 3 മാസത്തിലൊരിക്കൽ പതിവ് ട്രിമ്മുകൾ ചെയ്യുന്നത് അറ്റം പിളരുന്നത് നീക്കം ചെയ്യാനും, മുടി മികച്ചതായി നിലനിർത്താനും കഴിയും.

ധാരാളം വെള്ളം കുടിക്കുക:

ജലാംശം നിലനിർത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്, മാത്രമല്ല ഇത് മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ആന്തരികവും ബാഹ്യവുമായ ജലാംശം ഉപയോഗിച്ച് വരൾച്ചയെ നേരിടാൻ സഹായിക്കുന്നു.

ലീവ്-ഇൻ കണ്ടീഷണർ ഉപയോഗിക്കുക:

ഒരു ലീവ്-ഇൻ കണ്ടീഷണർ ഉപയോഗിക്കുന്നത് മുടിയെ ഈർപ്പമുള്ളതാക്കാനും സൂര്യന്റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

തലയോട്ടിയിൽ മസാജ് ചെയ്യുക:

തലയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം ഉത്തേജിപ്പിക്കാനും, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. നാളികേരത്തെ അടിസ്ഥാനമാക്കി വീട്ടിലുണ്ടാക്കുന്ന ഹെയർ ഓയിൽ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. മുടിയ്ക്ക് ജലാംശവും പ്രോട്ടീനും നൽകാൻ തൈരോ മുട്ടയോ അടങ്ങിയ ഹെയർ മാസ്‌കും ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: OTT പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധം: കേന്ദ്ര ആരോഗ്യമന്ത്രാലയം

Pic Courtesy: Pexels.com

English Summary: Hair care in summer, add these habits in your life
Published on: 31 May 2023, 03:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now