1. News

OTT പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധം: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ആരോഗ്യ മന്ത്രാലയവും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും കർശന നടപടിയെടുക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Raveena M Prakash
Anti- Tobacco warnings in OTT Platforms is s must says Union Health Ministry
Anti- Tobacco warnings in OTT Platforms is s must says Union Health Ministry

രാജ്യത്തെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ആരോഗ്യ മന്ത്രാലയവും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും കർശന നടപടിയെടുക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച നിർബന്ധമാക്കിയിരുന്നു. മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പ്രസാധകർക്ക് പുകയില വിരുദ്ധ മുന്നറിയിപ്പുകൾക്കായി പുതിയ നിയമങ്ങൾ സ്ഥാപിച്ചു, പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് അവർക്കെതിരെ കർശനമായ നടപടിയിലേക്ക് നയിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. 

തിയേറ്ററുകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും, നമ്മൾ കാണുന്ന സിനിമകളിൽ കാണുന്നതു പോലെയുള്ള പുകയില വിരുദ്ധ മുന്നറിയിപ്പുകളും ഇപ്പോൾ OTT പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യമാണ്, എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. OTT പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന പരിപാടിയിൽ പുകയില ഉൽപന്നങ്ങളോ, അവയുടെ ഉപയോഗമോ പ്രദർശിപ്പിക്കുമ്പോൾ സ്‌ക്രീനിന്റെ അടിയിൽ ഒരു പ്രമുഖ സ്റ്റാറ്റിക് സന്ദേശമായി പുകയില വിരുദ്ധ ആരോഗ്യ മുന്നറിയിപ്പ് പ്രദർശിപ്പിക്കാൻ OTT പ്ലാറ്റ്‌ഫോമിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 

ജന മനസ്സിനെ സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന OTT പ്ലാറ്റ്‌ഫോമുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരുടെ, സാന്നിധ്യം OTT പ്ലാറ്റ്‌ഫോമുകളിൽ കൂടുന്നതിനാൽ നിയമങ്ങൾ ഭേദഗതി വരുത്തിയത് എന്ന് മന്ത്രാലം അറിയിച്ചു. പുകയില ഉപയോഗം മൂലമുള്ള രോഗാവസ്ഥയും മരണനിരക്കും ഇപ്പോൾ നന്നായി വർധിച്ചിട്ടുണ്ട്. പുകയിലയുടെ പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ പരസ്യങ്ങളും ഒഴിവാക്കി പുകയില ഉപയോഗം നിരുത്സാഹപ്പെടുത്താൻ കേന്ദ്ര സർക്കാർ, സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും (പരസ്യ നിരോധനവും വ്യാപാര വാണിജ്യ നിയന്ത്രണവും, ഉൽപ്പാദനം, വിതരണം, വിതരണവും) ചട്ടങ്ങൾ, 2004, (COTPA) എന്നിവ നടപ്പാക്കി.ഒടിടിയിലെ നിയന്ത്രണം നടപ്പിലാക്കുന്നതിലൂടെ പുകയില നിയന്ത്രണത്തിൽ ഇന്ത്യ ആഗോള തലത്തിലേക്ക് മാറുമെന്നും അവർ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കിസാൻ സമ്മാൻ നിധി: മഹാരാഷ്ട്ര കർഷകർക്ക് പ്രതിവർഷം 12,000 രൂപ ലഭിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Pic Courtesy: Pexels.com

Source: Union Ministry of Health 

English Summary: Anti- Tobacco warnings in OTT Platforms is s must says Union Health Ministry

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds