Updated on: 28 April, 2021 6:12 PM IST
പാതിരി

ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ ഇലപൊഴിയും വനങ്ങളിൽ കാണുന്ന ഒരു വന്മാരമാണ് പാതിരി. കളിമൺ പ്രദേശങ്ങളിൽ ധാരാളമായി ഇത് വളരുന്നു. തീയും വരൾച്ചയും എല്ലാം ഒരു പരിധിവരെ സഹിക്കുന്ന വൃക്ഷമാണ് പാതിരി.വനവൽക്കരണത്തിന് ഊഷര പ്രദേശങ്ങളിൽ പാതിരി നട്ടു പിടിപ്പിക്കാം. ഇതിൻറെ വേര്,ഇല,പൂവ് എന്നിവയെല്ലാം ഔഷധഗുണങ്ങൾ ഉള്ളതാണ്.

തടി ഫർണിച്ചറുകൾ ഉണ്ടാക്കുവാനും ഉപയോഗപ്പെടുത്താം. വാതഹര ഔഷധങ്ങളിൽ ഇത് ഉൾപ്പെടുന്നു. ഇതുകൊണ്ട് നിർമിച്ച കട്ടിലിൽ വാത രോഗികൾക്ക് കിടന്നാൽ രോഗശമനമുണ്ടാകും. ഇതിൻറെ പേര് മൂത്രാശയ രോഗങ്ങൾക്ക് ഫലപ്രദമായ ഒരു ഔഷധമാണ്. ഇതിൻറെ ഉപയോഗം നീരും വേദനയും കുറച്ച് നാഡികളെ ബലപ്പെടുത്തുവാൻ സഹായകമാകുന്നു.

ഒന്നര മീറ്റർ ആഴത്തിലും സമചതുരത്തിലും 15 മീറ്റർ അകലത്തിലുമായി തയ്യാറാക്കിയ കുഴികളിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ 10 കിലോ വീതം ഇട്ടശേഷം മേൽമണ്ണ് കൊണ്ട് മൂടി അതിനുമുകളിൽ തൈകൾ നടുക. ആദ്യ വർഷം ജലസേചനം ആവശ്യമാണ്. പിന്നീട് അത് ആവശ്യമായി വരാറില്ല. ക്രമമായ വളപ്രയോഗം നടത്തിയാൽ പത്താം വർഷം മുതൽ മരം ഔഷധ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാം.

The Stereospermum chelonoides is a giant found in deciduous forests in India, Sri Lanka and Myanmar. It grows abundantly in clay areas. Stereospermum chelonoides is a tree that tolerates fire and drought to some extent. Stereospermum chelonoides can be planted in wet areas for afforestation. Its roots, leaves and flowers all have medicinal properties. It can also be used to make wooden furniture. It is included in rheumatic drugs. Rheumatism can be cured by lying on a bed made of this. Its name is an effective medicine for bladder diseases. Its use helps to strengthen the nerves to reduce fluid and pain.
Put 10 kg of manure or compost in the prepared pits at a depth of 1.5 m, a square and a spacing of 15 m, cover with topsoil and plant seedlings on top of it. The first year requires irrigation. Then it will not be necessary. The tree can be used for medicinal purposes from the tenth year onwards with regular application of fertilizers.

പറക്കുന്ന സ്വഭാവമുള്ളവയാണ് ഇതിനെ വിത്തുകൾ. അതുകൊണ്ടുതന്നെ വിത്തുകൾ പറന്നു പോകുന്നതിനു മുൻപ് വിളഞ്ഞ കായ്കൾ പറിച്ചെടുത്ത് പൊട്ടിച്ചു വിത്തുകൾ സൂക്ഷിച്ചുവയ്ക്കാം. വിത്തുകൾ പാകി മുളപ്പിച്ച് നാലില പ്രായമായ തൈകൾ പോളി ബാഗുകളിൽ പറിച്ചുനടുക. ഈ തൈകൾ രണ്ടുമാസം പ്രായമായാൽ നടുന്നതിനായി ഉപയോഗിക്കാം.

English Summary: he Stereospermum chelonoides is a giant found in deciduous forests in India, Sri Lanka and Myanmar roots, leaves and flowers all have medicinal properties
Published on: 28 April 2021, 06:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now