Features

അത്ഭുത വൃക്ഷം മിലിയ ഡുബിയ

മലവേപ്പ് അല്ലെങ്കിൽ കാട്ടുകടുക്ക എന്ന പേരിലെല്ലാം അറിയപ്പെടുന്ന മിലിയ ഡുബിയ കേരളീയരെ സംബന്ധിച്ച് ഒരുപുതിയ വൃക്ഷമാണ്. വളരെ കുറച്ചു സമയം കൊണ്ട് വളരുകയും മികച്ച വരുമാനം നൽകുകയും ചെയ്യും എന്നതാണ് ഇതിൻ്റെ പ്രത്യേകത. നമ്മുടെ തടി ഉപയോഗം വർധിക്കുകയും തടിയുടെ ലഭ്യതകുറഞ്ഞുകൊണ്ടിരിക്കുകയുംചെയ്യുന്ന ഈ അവസരത്തിലാണ് മിലിയ ഡുബിയ പോലുള്ള മരങ്ങളുടെ സാധ്യത ഏറിവരുന്നത്. മിലിയ ഡുബിയ ഒരുഇന്ത്യൻ തനതു വൃക്ഷമാണ്. പശ്ചിമഘട്ടത്തിലും മറ്റു ചെറിയ വന പ്രദേശങ്ങളിലും ധാരാളമായി വളർന്നു വരുന്നു.ഇതൊരു വേപ്പിന്റെ കുടുംബത്തിൽപ്പെട്ട വൃക്ഷമാണ് അതുകൊണ്ടുതന്നെ ചിതൽ പോലുള്ള ഉപദ്രവങ്ങൾ ഇതിനെബാധിക്കുന്നില്ല കൂടുതലായും പ്ലൈവുഡ്, പാക്കിങ് കേസ് , തീപ്പെട്ടിനിർമാണം തുടങ്ങിയ ആവശ്യത്തിനായാണ്ഉപയോഗിക്കുന്നത്.

miliya dubiya ഏതു തരം മണ്ണിലും വളരുമെന്നതാണ് ഇതിൻ്റെമറ്റൊരു പ്രത്യേകത. കേരളത്തിൽ മിലിയ ഡുബിയ കൃഷികാസർകോട് കണ്ണൂർ ജില്ലകളിൽ വളരെ കുറച്ചു മാത്രം ആണ് ഉള്ളത് എന്നാൽ ആന്ധ്ര പ്രദേശ്ക, ഗുജറാത്ത് കർണാടക,മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ എല്ലാം ഇത് വൻതോതിൽ കൃഷിചെയ്തു
വരുന്നു. നട്ടുകഴിഞ്ഞു 6 വർഷം കൊണ്ട് വിളവെടുത്തു തുടങ്ങാം 10 വർഷംകൊണ്ട് നല്ല വരുമാനം നേടിത്തരാൻ ഈ വൃക്ഷത്തിന് കഴിയും. രണ്ടു വർഷം കൊണ്ട് 20 അടിവരെ ഉയരം വയ്ക്കും 6 അടി അകലത്തിൽ നടുകയാണെങ്കിൽ ശിഖരങ്ങൾ ഒന്നും ഇല്ലാതെ നല്ലതടിലഭിയ്ക്കും

മിലിയ ഡുബിയയുടെ കായ്കൾക്ക് വേപ്പിൻ കുരുപോലെ കൈപ് രുചിയാണ്. വിത്തുകൾ പാകിയാണ് തൈകൾമുളപ്പിക്കുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിൽ നന്നായി ഒരുക്കിയ തടങ്ങളിൽ വിത്ത് പാകാം. നന്നായി നനച്ചുകൊടുക്കണം പാകമാകുമ്പോൾ പറിച്ചു നടാം. വൃക്ഷതൈകൾ മഴയില്ലാത്ത സമയങ്ങളിൽ 15 ദിവസത്തെഇടവേളകയിൽ നനച്ചു കൊടുക്കാം കാര്യമായ വളപ്രയോഗങ്ങൾ ആവശ്യമില്ല. വൃക്ഷങ്ങൾക്കുണ്ടാകുന്ന കേടുകൾക്ക്ആവശ്യമായ കീടനാശിനികൾ മിതമായ രീതിയിൽ തളിച്ചു കൊടുക്കാം. വൃക്ഷണങ്ങളുടെ ഇടയിൽ മറ്റുവിളകളുംകൃഷിചെയ്താൽ ലഭ്യമായ സ്ഥലം വളരെ ഫലപ്രദമായി ഉപയോഗിക്കാം. വൃക്ഷതൈകൾ മിതമായ വിലയിൽലഭിക്കുന്നതിനും കൃഷിക്ക് വേണ്ട മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനും ബന്ധപെടുക രായിരത്ത് നഴ്സറി ഫോൺ - 99995509324


English Summary: Meliya Dubiya plants

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds