1. Health & Herbs

മൂത്രാശയ കല്ല് പൊടിഞ്ഞു പോകുവാൻ ചീര ഇങ്ങനെ ഉപയോഗിച്ചാൽ മതി

നിരവധി വിറ്റാമിനുകളും ധാതുക്കളും ആൻറി ആക്സിഡൻറ്കളും കൊണ്ട് സമ്പന്നമായ ഇല വർഗ്ഗമാണ് ചീര. നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ ഇല വർഗ്ഗത്തിലുള്ള പങ്ക് നിസ്തുലവഹമാണ്. നമ്മുടെ അടുക്കളത്തോട്ടത്തിൽ പെട്ടെന്ന് തന്നെ കൃഷിചെയ്ത് ഒരുക്കുവാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ചീര.

Priyanka Menon
ചീര
ചീര

നിരവധി വിറ്റാമിനുകളും ധാതുക്കളും ആൻറി ആക്സിഡൻറ്കളും കൊണ്ട് സമ്പന്നമായ ഇല വർഗ്ഗമാണ് ചീര. നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ ഇല വർഗ്ഗത്തിലുള്ള പങ്ക് നിസ്തുലവഹമാണ്. നമ്മുടെ അടുക്കളത്തോട്ടത്തിൽ പെട്ടെന്ന് തന്നെ കൃഷിചെയ്ത് ഒരുക്കുവാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ചീര.' ചോര ഉണ്ടാകുവാൻ ചീര'എന്ന പഴമൊഴി പ്രശസ്തമാണ്. കാരണം രക്ത വർധനവിനും രക്തശുദ്ധീകരണത്തിനും ഇതിലും മികച്ചത് ഇല്ല.

മാംസം മുട്ട എന്നിവ കഴിച്ചാൽ ലഭ്യമാകുന്ന പ്രോട്ടീൻ ചീരയിൽ നിന്ന് ലഭിക്കുന്നു. ചീര മാത്രം മൂന്ന് മാസത്തോളം തുടർച്ചയായി വേവിച്ച് കഴിച്ചാൽ കുടൽ സംബന്ധമായ രോഗങ്ങൾ എല്ലാം അകലും. ചീരയില പിഴിഞ്ഞ് എടുത്ത് 3 ഔൺസ് ആട്ടിൻ സൂപ്പിൽ ചേർത്ത് കഴിച്ചാൽ മുലപ്പാൽ ഇല്ലാത്ത സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കും. മാത്രവുമല്ല പ്രസവാനന്തരമുള്ള ക്ഷീണത്തെയും അവസ്ഥയും അകറ്റുകയും ചെയ്യും.

ചീരയില ഇടിച്ച് പിഴിഞ്ഞ നീര് ഇളനീർ വെള്ളവും ചേർത്ത് ആറ് ഔൺസ് ദിവസം രണ്ടു നേരം കഴിച്ചാൽ മൂത്രനാളി വീക്കം മാറും. ചുവന്ന ചീരയുടെ വേര് കഷായം വെച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് നല്ല ഫലം ലഭിക്കാൻ കാരണമാകും. ചീര ചെടി സമൂലം എടുത്ത് ബ്രഹ്മിയും മുത്തിളും ചേർത്ത് കഷായം വെച്ച് കഴിക്കുന്നത് പ്രായമായവരിൽ കാണുന്ന ഓർമ്മ കുറവ് പ്രശ്നം പരിഹരിക്കാൻ നല്ലതാണ്.

ചീരയില, മുതിര കൂടി കഷായം വെച്ച് മൂന്ന് ഔൺസ് വീതം രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്തു ദിവസം രണ്ടുനേരം ഒരുമാസത്തോളം കഴിക്കുന്നത് പഴകിയ മൂത്രാശയ കല്ല് പൊടിഞ്ഞു പോകുന്നതിനും, ആർത്തവസംബന്ധമായ വേദനകൾ കുറയ്ക്കുവാൻ നല്ലതാണ്. വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ ഇത് നേത്രാ ആരോഗ്യത്തിന് മികച്ചതാണ്. 

Spinach is a leafy vegetable rich in many vitamins, minerals and antioxidants. The role of this leaf species in enhancing our immune system is invaluable. Spinach is another one that can be quickly grown and prepared in our kitchen garden. ' Spinach is famous for its ability to cause bleeding. Because there is no better way to increase blood pressure and purify the blood. The protein obtained from meat and eggs is obtained from spinach. Spinach alone can cure all intestinal ailments if cooked continuously for three months. Squeeze the lettuce leaves and add it to 3 ounces of lamb soup to increase breast milk in women who are not breastfeeding.

ചീരയിൽ ലയിക്കുന്ന നാരുകൾ കൂടുതൽ ആണ് അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുവാനും സാധ്യമാകും. ഭക്ഷ്യനാരുകൾ അനേകം ഉള്ള ചീര വർഗം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ദഹനം വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും ചീരയുടെ ഉപയോഗം നല്ല ഫലപ്രദമായ മാർഗ്ഗം ആണ്. ചീര കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

English Summary: Spinach is a leafy vegetable rich in many vitamins, minerals and antioxidants The role of this leaf species in enhancing our immune system is invaluable

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds