Updated on: 3 June, 2021 5:16 PM IST
Health benefits of Turmeric-Honey mixture

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും മഞ്ഞള്‍ നല്‍കുന്ന ഗുണം ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് നല്ലതാണ്. 

വിഷത്തെ പോലും ഇല്ലാതാക്കുന്നതിനുള്ള കഴിവ് മഞ്ഞളിലുണ്ട്. അപ്പോൾ പിന്നെ മഞ്ഞള്‍ തേനില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുമ്പോഴോ? അതിൻറെ ആരോഗ്യ ഗുണങ്ങള്‍ ആലോചിച്ചു നോക്കൂ.

മഞ്ഞള്‍

ഒരു പാചക സുഗന്ധവ്യഞ്ജനം അല്ലെങ്കിൽ മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെക്കാൾ ഉപരിയായി മഞ്ഞളിന് നമുക്ക് അറിയാത്ത ഒട്ടനവധി ഔഷധ ഗുണങ്ങളും പ്രയോഗങ്ങളും ഉണ്ട്. മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് പല ഗുണങ്ങളും നല്‍കുന്നത്.

തേന്‍

ഇതുപോലെ ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ളവയാണ് തേന്‍. ഇത് ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഉള്ളവയാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഏറെ വൈററമിനുകള്‍ അടങ്ങിയ ഒന്നാണിത് ദിവസവും മിതമായ അളവില്‍ തേന്‍ കഴിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്നാണ് പല മെഡിക്കൽ വിദഗ്ധരും പറയുന്നത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്.

വയറിന്റെ ആരോഗ്യത്തിന്

മഞ്ഞള്‍-തേന്‍ മിശ്രിതം വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. മഞ്ഞൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും വായുകോപം, വയർ വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിന് പ്രധാനം ദഹിക്കാത്ത കൊഴുപ്പാണ്. മഞ്ഞൾ കരളിൽ പിത്തരസം ഉൽപാദിപ്പിക്കുന്നു. ഇത് പിത്തസഞ്ചിയിൽ പിത്തരസം പുറന്തള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൊഴുപ്പുകൾ ദഹിപ്പിക്കുവാനും ദഹനപ്രശ്നങ്ങൾ തടയാനോ ഇല്ലാതാക്കാനോ ഉള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തേന്‍ കുടല്‍ ശാന്തമാക്കുന്നതിന്, അതായത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. ഇത് പൊട്ടെന്റ് പ്രീ ബയോട്ടിക് ആണ്. അതായത് വയറ്റിലെ നല്ല ബാക്ടീരിയയ്ക്കുളള നല്ലൊരു വഴിയാണിത്. തൊണ്ടയിലെ ഇന്‍ഫെക്ഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

പ്രതിരോധം

മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സവിശേഷതകൾ അതിനെ മുറിവുകൾ, പൊള്ളൽ, മുറിവുകൾ, പ്രമേഹ മുറിവുകൾ എന്നിവ വൃത്തിയാക്കാനും സുഖപ്പെടുത്താനുമുള്ള ഒരു മികച്ച പരിഹാരമാക്കുന്നു. ഇതേ ഗുണങ്ങള്‍ തേനിനുമുണ്ട്. ഇത് കഴിയ്ക്കുന്നതും പുരട്ടുന്നതുമെല്ലാം ഉള്ളില്‍ നിന്നും പുറമേ നിന്നും മുറിവുകളെ ഉണക്കാന്‍ സഹായിക്കുന്നു. ഇത് ചേര്‍ത്തു പുരട്ടുന്നത് ചര്‍മ പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരമാണ്. ഇതുപോലെ കോള്‍ഡ് പോലുള്ളവ അകന്നു നില്‍ക്കാന്‍ ഇതേറെ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കുന്ന കൂട്ടാണിത്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ചേര്‍ന്നൊരു കോമ്പോ ആണ് തേന്‍-മഞ്ഞള്‍. ഇവ രണ്ടും പണ്ടുകാലം മുതല്‍ തന്നെ തടി, വയര്‍ എന്നിവ കുറയ്ക്കാന്‍ നല്ലതാണ്. മഞ്ഞളിലെ കുർക്കുമിൻ അമിതവണ്ണത്തിന് പരിഹാരമായ ഒരു ഔഷധമാണെന്നാണ്. അമിത ഭാരമുള്ള ആളുകളിൽ ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്ന കോശങ്ങളുടെ വളർച്ചയെ കുറയ്ക്കുന്നതിനും ശരീരഭാരം വേഗത്തിൽ വർദ്ധിക്കുന്നത് തടയാനും സഹായിക്കും. 

തേനും പൊതുവേ തടി കുറയ്ക്കാന്‍ പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ്.

English Summary: Health benefits of Turmeric-Honey mixture
Published on: 03 June 2021, 04:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now