പല്ലുകളിൽ ഉണ്ടാകുന്ന ദ്വാരങ്ങളാണ് പോടുകൾ. ബാക്ടീരിയയുടെ ആക്രമണമാണ് പല്ലുകൾ പൊള്ളയായി മാറാൻ കാരണമാകുന്നത്. ഇങ്ങനെ കേടായ ഭാഗം കറുത്തതായി കാണപ്പെടുന്നു. പല്ലുകളിൽ ഈ അവസ്ഥ ഉണ്ടാകുന്നത് പല്ലുകൾ ശരിയായി പരിപാലിക്കാത്തത് കൊണ്ടാണ്.
ബന്ധപ്പെട്ട വാർത്തകൾ: പല്ലുകളിലെ മഞ്ഞനിറം മാറ്റാൻ ടിപ്പുകൾ
പല്ലുകൾ ശരിയായി വൃത്തിയാക്കാത്തത് പയോറിയ കാവിറ്റിക്ക് കാരണമാകുന്നു. ഇത് കൃത്യസമയത്ത് പരിപാലിച്ചില്ലെങ്കിൽ, ഇത് പല്ലുകളെ പൂർണമായും നശിപ്പിക്കുന്നതിലേക്ക് നയിക്കും.
എന്നാൽ പല്ലുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ചില നാട്ടുവൈദ്യങ്ങൾ അനിവാര്യമാണ്. പല്ലുകളിൽ ഉണ്ടാവുന്ന ദന്തക്ഷയവും പോടുകളുമെല്ലാം പ്രതിരോധിക്കുന്നതിനുള്ള ഔഷധക്കൂട്ടുകൾ കൊണ്ടുണ്ടാക്കിയ ഒരു ഹെർബൽ പൗഡറിനെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്.
ദന്തക്ഷയത്തിനും പോടിനുമെതിരെ ഹെർബൽ പൗഡർ
ഈ പൊടി ഉപയോഗിച്ച് പല്ല് വൃത്തിയാക്കാം. ഇത് പല്ല് വൃത്തിയാക്കുക മാത്രമല്ല, വായിലെ ദുർഗന്ധം അകറ്റുന്നതിനും വളരെ നല്ലതാണ്. ദന്തക്ഷയം പരിഹരിക്കാനും ഈ ഔഷധപ്പൊടി ഗുണം ചെയ്യും. പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയ പയോറിയയെ അകറ്റാൻ ഇത് സഹായിക്കുന്നു. ഈ ഹെർബൽ ടൂത്ത് പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഔഷധക്കൂട്ടുകളുടെ ഈ ഹെർബൽ പൗഡർ തയ്യാറാക്കുന്നതിനായി ഗ്രാമ്പുവിന്റെ പൊടിയും, കറുവപ്പട്ട പൊടിയും, ഉണങ്ങിയ വേപ്പില പൊടിച്ചതും തുല്യ അളവിൽ എടുക്കണം. എന്നും പല്ല് തേക്കുന്നതിന് ഈ പൊടി ബ്രഷിൽ ഇട്ട് പല്ലിൽ ഉരച്ച് വൃത്തിയാക്കുക. സെൻസിറ്റീവ് പല്ലുള്ളവർക്കും ഇത് ഉപയോഗിക്കാം.
പല്ല് വൃത്തിയാക്കുന്നതിനും ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനും വേറെയും ചില നുറുങ്ങുവിദ്യകളുണ്ട്. വെളുത്തുള്ളി പച്ചയ്ക്ക് വെറുതെ കഴിക്കുന്നത് പല്ലുകളുടെയും മോണകളുടേയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിൽ ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടിങ്ങിയിരിക്കുന്നു. ഇത് വായിലെ ബാക്ടീരിയകളെ കൊല്ലുന്നതോടൊപ്പം ഏറ്റവും മികച്ച ഒരു ഒരു വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ പല്ലുകളിൽ പോട് ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
പല്ലിന്റെ ക്യാവിറ്റിയും മറ്റും ഒഴിവാക്കുന്നതിനായി ഓയിൽ പുള്ളിങ് മികച്ച മാർഗമാണ്. പല്ലുകളിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനായി സസ്യ എണ്ണകൾ ഉപയോഗിക്കുന്ന രീതിയാണ് ഓയിൽ പുള്ളിങ്. ഈ എണ്ണകൾ ഉപയോഗിച്ച് വായ കഴുകാം. ഇതിനായി ഒലിവ് ഓയിലോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ഉപയോഗിക്കാം. വായിൽ നിന്ന് ബാക്ടീരിയയെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു. പല്ലുകളിൽ ഉണ്ടാവുന്ന പോടുകൾക്കും ദന്തക്ഷയങ്ങൾക്കും പരിഹാരം കണ്ടെത്താനും ഇത് വളരെ ഫലപ്രദമായ മാർഗമാണ്. ഇതുകൂടാതെ, മോണയിൽ ഉണ്ടാകുന്ന വീക്കങ്ങളെ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ദന്തക്ഷയത്തെ ചെറുക്കാൻ ഗ്രാമ്പൂ എണ്ണ പല്ലിൽ പുരട്ടുന്നതും ഗുണം ചെയ്യും. ഈ എണ്ണ ടൂത്ത് പേസ്റ്റിൽ ചേർത്താണ് ഉപയോഗിക്കേണ്ടത്. കറുവപ്പട്ട എണ്ണയും ടൂത്ത് പേസ്റ്റിൽ ചേർത്ത് ഉപയോഗിച്ചാൽ ദന്തക്ഷയവും ഒപ്പം വായ് നാറ്റവും അകറ്റാൻ സഹായിക്കും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.