Updated on: 9 January, 2021 12:39 PM IST
താറാവ്

Rapid Action Epidemic Control Cell (RAECH) Department of Homoeoapthy, Govt. Of Kerala കേരളത്തില്‍ മനുഷ്യരില്‍ പക്ഷിപ്പനി ബാധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അതിനെ ഭലപ്രദം ആയി നേരിടുന്നതിനു ജെല്‍സീമിയം എന്ന മരുന്നിനു കഴിയും എന്ന് കണ്ടെത്തിയിരിക്കുന്നു. 

അവശേഷിക്കുന്നത് താറാവ്കളുടെയും കോഴികളുടെയും മറ്റു വളര്‍ത്തു പക്ഷികളുടെയും കാര്യം ആണ്. നിര്‍ദാക്ഷിണ്ണയം രോഗം ബാധിച്ച വളര്‍ത്തു പക്ഷികളെ നാം കൊന്നോടുക്കുകയാണ്. തിന്നാന്‍ വേണ്ടി കൊന്നൊടുക്കുമ്പോള്‍ ആ ന്യായം എങ്കിലും ഉണ്ട്. അസുഖം ബാധിച്ചവയെ കൊന്നൊടുക്കുക്കുന്നതിന് മറ്റുള്ളവവയിലേക്ക് പകരാതിരിക്കാന്‍ എന്ന് ന്യായം. 

എന്തിനും ന്യായം കണ്ടെത്തുന്ന മനുഷ്യന്‍ അസുഖം ബാധിക്കാത്തവയെ കൊന്നോടുക്കുന്നതിനും ന്യായം കണ്ടെത്തും. പക്ഷിപ്പനിയെക്കാള്‍ മാരകമായ രോഗങ്ങള്‍ക്ക് കോഴികളിലും മറ്റും നിരവധി തവണ ഹോമിയോപ്പതി മരുന്നുകള്‍ ഭലപ്രദം ആണ് എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യരെ ചികിത്സിക്കുന്ന ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പക്ഷികളെ ചികിത്സിക്കാന്‍ തയ്യാറാകാറില്ല. 

ചികിത്സക്കായി മോഡേന്‍ മെഡിസിന്‍ മാത്രം ഉപയോഗിക്കുന്നതില്‍ നിഷ്കര്‍ഷ ഉള്ള വെറ്റിനറി ഡോക്ടര്‍മാര്‍ ഹോമിയോപ്പതി മരുന്നുകള്‍ നല്‍കുകയും ഇല്ല.. അതിനാല്‍ കോഴി/താറാവ് കര്‍ഷകര്‍ സ്വയം ഈ വളര്‍ത്തു പക്ഷികളുടെ രക്ഷകര്‍ ആകുക എന്നതാണ് അഭികാമ്യം. സമാന ലക്ഷണങ്ങള്‍ കണക്കിലെടുത്ത് നല്‍കുന്ന ആര്‍സനിക് ആല്ബ് എന്ന ഹോമിയോപ്പതി മരുന്ന് കാലത്തും വൈകിട്ടും ഓരോ തുള്ളി വീതം അസുഖം വരാത്ത താറാവിനും കോഴിക്കും കൊടുകുക. 

അതല്ല എങ്കില്‍ അവയ്ക്ക് കൊടുക്കുന്ന വെള്ളത്തില്‍ ഒരു ലിറ്ററിന് ഇരുപതു തുള്ളി എന്ന അളവില്‍ ചേര്‍ത്ത് രണ്ടു നേരം കൊടുക്കുക. രോഗം ബാധിച്ചു എന്ന് തോന്നുന്നവയ്ക്ക് നേരിട്ട് നല്കുന്നതു ഒഴിവാക്കി വെള്ളത്തില്‍ ഒരു ലിറ്ററിന് ഇരുപതു തുള്ളി ചേര്‍ത്ത് മൂന്നു നേരം കൊടുക്കുവാന്‍ ശ്രമിക്കുക. 

English Summary: homeo medicine for duck ,hen pashipanni disease for not affecting human
Published on: 06 January 2021, 10:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now