Livestock & Aqua

താറാവു മുട്ടയെ ഉപേക്ഷിക്കല്ലേ 

duck and duck eggs
കോഴിയും താറാവും പണ്ടുമുതൽക്കേ നമ്മുടെ ഇഷ്ട്ടപെട്ട  വളർത്തു പക്ഷികളാണ്. കോഴിമുട്ടയും താറാവു മുട്ടയും നമ്മൾ ഉപയോഗിക്കാറുമുണ്ട് എന്നാൽ താറാവു മുട്ടയുടെ ഉപയോഗം കോഴിമുട്ടയെ അപേക്ഷിച്ചു കുറവാണു എന്താണ് ഇതിനു കാരണം. കോഴിമുട്ട  താറാവു മുട്ടയെ അപേക്ഷിച്ചു രുചികരമാണ് എന്നത് ഒരു കാരണം, താറാവു മുട്ടയിൽ കൊഴുപ്പിന്റെ അംശം കൂടുതലാണ് എന്നത് മറ്റൊരുകാരണം, കോഴിമുട്ട താറാവു മുട്ടയെക്കാൾ കൂടുതൽക്കാലം കേടാകാതെയിരിക്കും എന്നതും ഒരു കാരണമാണ്. എന്നാൽ യഥാർത്ഥ കാരണം ഇതൊന്നുമല്ല താറാവു മുട്ടയുടെ ലഭ്യതക്കുറവ് തന്നെ പ്രധാന കാരണമാണ്. താറാവു വളർത്തൽ ഇടക്കാലത്തു വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിപോയതും പക്ഷിപ്പനി തുടങ്ങിയവയെ പേടിച്ചു താറാവ് വളർത്തൽ മിക്ക കർഷകരും ഉപേക്ഷിച്ചതും താറാവു മുട്ടയുടെ ലഭ്യ്യ്ത കുറച്ചു എന്നാൽ ഇപ്പോൾ പല കർഷകരും വീണ്ടും പുത്തടിയ ഇണകളെ വീട്ടുവളപ്പിൽ വരെ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. താറാവു മുട്ടയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം  
ducklings


താറാവു മുട്ട ആഹാരത്തിൽ ഉൾപെടുത്തുന്നത് വളരെ നല്ലതാണു. പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. മറ്റൊന്ന് ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ എ ആണ്. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. പോരാത്തതിന് പ്രതിരോധശേഷിയ്ക്കും എല്ലുകള്‍ക്കും.ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. വൈറ്റമിന്‍ ഇ ഉള്ളതുകൊണ്ടുതന്നെ ഇത് എളുപ്പത്തില്‍ ദഹിയ്ക്കുകയും ചെയ്യും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. എല്ലുകള്‍ക്കൊപ്പം പല്ലുകളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഈ ഗുണം നല്‍കുന്നത്.ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് താറാവുമുട്ട. ഇതിലെ വൈറ്റമിന്‍ എ തന്നെയാണ് പ്രധാന ഗുണം നല്‍കുന്നത്. വൈറ്റമിന്‍ എ പൊതുവെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിന്‍ എ, തിമിരം, നിശാന്ധത തുടങ്ങിയ പല പ്രശ്‌നങ്ങള്‍്ക്കുമുളള നല്ലൊരു മരുന്നാണിത്   താറാവുമുട്ട തടി കുറയ്ക്കാനും .തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും...


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox