Updated on: 22 July, 2020 5:15 PM IST
Iron affect your skin

ഒരാളുടെ ആരോഗ്യത്തെ കുറിച്ച് അറിയാൻ, അയാളുടെ ചർമ്മം, മുടി, നഖം, എന്നിവയിൽ നിന്ന് ഒരു പരിധി വരെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ചില ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അതിൻറെ കാരണങ്ങളെ കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കാൻ പോകുന്നത്.  നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ടൊരു ഘടകമാണ് അയോൺ (Iron). അയണിന്റെ അളവ് കുറയുമ്പോഴാണ് പ്രധാനമായും വിളച്ച (Anaemia) ഉണ്ടാകുന്നത്. ഇന്ത്യൻ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സർവസാധാരണമാണ് വിളർച്ച. എന്നാൽ അത്ര നിസാരമല്ല ഈ അവസ്ഥ.

രക്തത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതെയാകുന്ന സാഹചര്യമാണ് ഇത്. ഇതുമൂലം പല ബുദ്ധിമുട്ടുകളും നേരിട്ടേക്കും. തുടർച്ചയായ ക്ഷീണം, തലകറക്കം, പതിവായ തലവേദന, ഹൃദയ സ്പന്ദനങ്ങളിൽ വ്യതിയാനം, ശ്വാസതടസ്സം, ഉൽകണ്ഠ, പ്രതിരോധ ശേഷി കുറയൽ എന്നിങ്ങനെ ഒരുപിടി പ്രശ്നങ്ങൾക്ക് വിളർച്ച വഴിവെക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ചില ചർമ്മപ്രശ്നങ്ങളും അയോൺ കുറവിനെ സൂചിപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ചർമ്മം മഞ്ഞ നിറം കയറി വിളറിയിരിക്കുന്നതാണ് ഒരു സൂചന.

ഇതിന് പുറമെ, ചർമ്മം വരളുന്നത്, ചൊറിച്ചിൽ ഉണ്ടാകുന്നത്, പാളികളായി ചർമ്മം അടർന്നുപോരുന്നത് എന്നിവയെല്ലാം അയോൺ കുറവിലേക്കു വിരൽ ചൂണ്ടുന്നു. ആരോഗ്യമുള്ള ചർമ്മത്തിന് അയോൺ ആവശ്യമാണ്. പരമാവധി ഇത് ഭക്ഷണത്തിലൂടെ തന്നെ നേടാൻ ശ്രമിക്കുക. അല്ലാത്ത പക്ഷം ഡോക്ടറെ കണ്ടു ആവശ്യമായ നിർദ്ദേശങ്ങൾ തേടുക തന്നെ ചെയ്യേണ്ടിവരും. ആകെ ക്ഷീണിച്ചതു പോലെ മുഖവും ശരീരവും, നഖങ്ങളും മുടിയുമെല്ലാം മങ്ങി വരണ്ട് നിൽകാനുമെല്ലാം അയോൺ കുറവ് കാരണമാകുന്നുണ്ട്. അതിനാൽ മറ്റ്  ലക്ഷണങ്ങൾക്കൊപ്പം ചർമ്മ പ്രശ്നങ്ങളും ഉണ്ടെങ്കിൽ ആദ്യം diet ക്രമീകരിക്കുക. ശേഷവും മാറ്റമില്ലെങ്കിൽ തീർച്ചയായും വിദഗ്ധൻറെ സഹായം തേടുക.
How the deficiency of iron affect your skin.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഗോമൂത്രം മികച്ച രോഗസംഹാരി, പത്തിലേറെ മരുന്നുകള് മാര്ക്കറ്റില് ലഭ്യം

English Summary: How the deficiency of iron affect your skin
Published on: 22 July 2020, 05:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now