Updated on: 29 July, 2021 5:19 PM IST
പോഷകങ്ങളുടെ കലവറ

കൊറോണയുടെ കടന്നുവരവോടെ നമ്മുടെ നാട്ടില്‍ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുളള ചിന്തകളും അവബോധവുമെല്ലാം കുറച്ചധികം കൂടിയിട്ടുണ്ട്. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണമെന്ന ആ തിരിച്ചറിവ് ഏറെ പ്രതീക്ഷകള്‍ക്കും വക നല്‍കുന്നതാണ്.

അടുത്തകാലത്തൊന്നും കൊറോണ നമ്മെ വിട്ടുപോകാനിടയില്ല. അതിനാല്‍ രോഗപ്രതിരോധത്തിനുളള പുതുമാര്‍ഗങ്ങള്‍ തേടാതെ രക്ഷയുമില്ല. അറിഞ്ഞോ അറിയാതെയോ മറന്നുപോയ ഭക്ഷ്യശീലങ്ങള്‍ അങ്ങനെ തിരിച്ചെത്തുകയാണ്.

ആരോഗ്യസംരക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പുല്ല് വര്‍ഗത്തിലുള്‍പ്പെടുന്ന ധാന്യവിളയാണിവ. ഏറെ രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഇവ പ്രയോജനപ്പെടുത്താം. എന്നാല്‍ പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷണം എന്ന നിലയിലിത് ചുരുങ്ങിപ്പോയി.

തിന, ചോളം, കൂവരക്, ചാമ തുടങ്ങി ചെറുധാന്യങ്ങള്‍ പലതരമുണ്ട്. ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ഈ ചെറുധാന്യങ്ങള്‍ വളരെയധികം കൃഷിചെയ്തിരുന്നു. ചാമയരി ഉപയോഗിച്ചൊക്കെ ധാരാളം വിഭവങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടെപ്പോഴോ ഇവയെല്ലാം അപ്രത്യക്ഷമായി. ചാമയെന്നും തിനയെന്നുമൊക്കെ കേട്ടാല്‍ പുതിയ തലമുറ കൈമലര്‍ത്തും. ചിലര്‍ക്ക് വളര്‍ത്തുപക്ഷികള്‍ക്കുളള തീറ്റയെന്ന നിലയില്‍ അറിയാമെങ്കിലായി.

ഗോതമ്പിനെക്കാളും അരിയെക്കാളുമെല്ലാം പോഷകങ്ങള്‍ ചാമ ഉള്‍പ്പെടെയുളള ധാന്യങ്ങളില്‍ അടങ്ങിയിട്ടുണ്ട്. പഴയകാലത്ത് കഷ്ടപ്പെടുന്നവന്റെയും പാവപ്പെട്ടവന്റെയും ഭക്ഷണമെന്ന ഒരു ലേബല്‍ ചാമയരിക്ക് മേല്‍ പതിഞ്ഞിരുന്നു. എന്നാല്‍ പോഷകങ്ങളുടെ കലവറയാണിത്.

ഇന്ന് ജീവിതശൈലീരോഗങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. എന്നാല്‍ കേട്ടോളൂ ജീവിതശൈലീരോഗങ്ങളായ കൊളസ്‌ട്രോള്‍, പ്രമേഹം, ബിപി തുടങ്ങിയ ഉളളവര്‍ക്ക് കഴിക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ്.

കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, നിയാസിന്‍ എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ നിറഞ്ഞതാണിത്. അതോടൊപ്പം നാരുകളും ധാതുക്കളുമെല്ലാം ചാമയരിയിലുണ്ട്. പണ്ട് ഏകാദശി നാളുകളിലും മറ്റും ചാമയരി ഉപയോഗിച്ചുളള വിഭവങ്ങളാണ് കഴിച്ചിരുന്നത്.

മീന മാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയിലാണ് ചാമ വിതയ്ക്കുന്നത്. ഇടവപ്പാതിയ്ക്ക് മുമ്പ് കൊയ്‌തെടുക്കും. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലെങ്കിലും ചാണകം, വെണ്ണീര് എന്നിവ വളമായി ഉപയോഗിക്കാറുണ്ട്.

English Summary: identify the big potential of little millet
Published on: 29 July 2021, 05:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now