Updated on: 29 June, 2021 9:02 AM IST
If you are feeling tired most of time, this must be the reason

പ്രത്യേക കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ പലർക്കും ക്ഷീണം അനുഭവപ്പെടാറുണ്ട്, അതും എല്ലാ സമയത്തും. ഇതിന് പിന്നിൽ നിങ്ങളറിയാത്ത ചില കരണങ്ങളാകാം.

പലരും പലപ്പോഴും പറയുന്ന കാര്യമാണ് വല്ലാത്ത ക്ഷീണം എന്ന പരാതി. എന്നാല്‍ കാരണം അറിയില്ല. ഭക്ഷണം കഴിയ്ക്കുന്നു, രോഗങ്ങളില്ല, ഉറക്കമുണ്ട്, എങ്കിലും ഒന്നിനും ഒരു ഉന്മേഷം ഇല്ലായ്ക, ക്ഷീണവും തളര്‍ച്ചയും. ഒരു ജോലികളും ചെയ്യാന്‍ തോന്നാതിരിയ്ക്കുക, ചെയ്യാന്‍ ഊര്‍ജമില്ലായ്മ. ഇത് പലരേയും അലട്ടുന്ന ഒന്നാണ്. എപ്പോഴും ഉറക്കം തൂങ്ങിയിരിയ്ക്കുന്നുവെന്ന് പലരും കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍ പലപ്പോഴും നമ്മുടെ ശരീരത്തിലെ ചില അവശ്യ വൈറ്റമിനുകളുടെ കുറവ് കാരണമാണ് ഇത്തരം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നത്. ഏതൊക്കെയാണ് ഇത്തരം വൈറ്റമിനുകള്‍ എന്നറിയൂ. കാര്യമില്ലാതെ ക്ഷീണം വരുന്നതിനു പുറകിലെ കാര്യം ഇതാകാം.

വൈറ്റമിന്‍ ബി12 ഇത്തരത്തില്‍ ക്ഷീണമുണ്ടാക്കുന്നതില്‍ മുഖ്യനാണ്. ഇതിന്റെ കുറവു പല പ്രശ്‌നങ്ങളുമുണ്ടാക്കും. ഇതില്‍ ഒന്നാണ് ക്ഷീണവും.

ഉപാപചയ പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വൈറ്റമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. ബ്രെയിന്‍ പ്ര‌വർത്തനത്തിനും വികസനത്തിനും വൈറ്റമിന്‍ ബി12 ആവശ്യമാണ്. ഡിഎൻഎയുടെ രൂപപ്പെടലിനും വൈറ്റമിന്‍ ബി12 ആവശ്യമാണ്.

സാധാരണ ഇതിന്റെ കുറവ്

സാധാരണ ഇതിന്റെ കുറവ് കൂടുതല്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരിലാണ്. നോണ്‍ വെജ് ഭക്ഷണങ്ങള്‍ ഇവ ധാരാളമുണ്ട്. പാലിലും മുട്ടയിലും മത്സ്യത്തിലും വൈറ്റമിന്‍ ബി12 ഉണ്ട്. മത്സ്യങ്ങളിൽ ചൂര, മത്തി എന്നിവയിൽ വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. സസ്യഹാരമെടുത്താല്‍ തേങ്ങാപ്പാല്‍, സോയബീന്‍, ചില നട്‌സ് എന്നിവയില്‍ ഇതുണ്ട്. ഇതു പോലെ പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട എന്നിവയിലുണ്ട്. എന്നാല്‍ ഇത് കുറവ് അളവിലേ പൊതുവേ സസ്യാഹാരങ്ങളില്‍ കാണൂ. മാംസാഹാരത്തില്‍ ഇത് കൂടിയ അളവിലുണ്ട്. പശുക്കള്‍ പുല്ലു തിന്നുമ്പോള്‍ ഇതില്‍ പുഴുക്കളും മററുമുണ്ടാകും. ഇതിലൂടെ കൂടിയാണ് പാലില്‍ ഒരുവിധം മെച്ചപ്പെട്ട രീതിയില്‍ ഇതുണ്ടാകുന്നത്. കറന്നെടുത്ത നറുംപാലില്‍ വൈറ്റമിന്‍ ബി12 അളവ് ആവശ്യമായ തോതിലുണ്ടെന്നു വേണം, പറയുവാന്‍.

വൈറ്റമിന്‍ ഡി

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് വൈറ്റമിന്‍ ഡി കുറവ്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വൈറ്റമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വൈറ്റമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒന്നാണ് വൈറ്റമിന്‍ ഡി. വൈറ്റമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, അമിതമായ ക്ഷീണം, തുടങ്ങിയവയാണ് വൈറ്റമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍. സൂര്യപ്രകാശത്തില്‍ നിന്നു മാത്രമല്ല, ചില ഭക്ഷണങ്ങളിലൂടെയും വൈറ്റമിന്‍ ഡി നമുക്ക് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ലഭിക്കും. അതുപോലെ, മുട്ട, സാൽമൺ മത്സ്യം, കൂണ്‍, ധാന്യങ്ങള്‍, പയർ വർഗങ്ങള്‍, തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും

വൈറ്റമിന്‍ സി

ഇത്തരം ക്ഷീണത്തിന് കാരണമാകുന്ന മറ്റൊരു വൈറ്റമിന്‍ കുറവാണ്‌ വൈറ്റമിന്‍ സി. വൈറ്റമിന്‍ സി കുറവ് മൂലവും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വൈറ്റമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സഹായിക്കും. ഇതിന്റെ കുറവ് പെട്ടെന്നു തന്നെ രോഗങ്ങള്‍ വരാന്‍ കാരണമാകും.

കിവി, പൈനാപ്പിള്‍, പപ്പായ, സ്ട്രോബറി, തണ്ണിമത്തന്‍, മാമ്പഴം, നെല്ലിക്ക, ബ്രക്കോളി, മറ്റ് ഇലക്കറികള്‍ തുടങ്ങിയവയില്‍ നിന്നും വൈറ്റമിന്‍ സി ലഭ്യമാണ്. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പവര്‍ഗങ്ങളില്‍ വൈറ്റമിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

English Summary: If you are feeling tired most of time, this must be the reason
Published on: 29 June 2021, 08:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now