1. Farm Tips

നിങ്ങൾ വെറുതെ കളയുന്ന ഓറഞ്ച് തൊലി മാത്രം മതി ഏതു പൂക്കാത്ത ചെടികളും പൂക്കുവാനും നിമിഷനേരംകൊണ്ട് കീടങ്ങളെ അകറ്റുവാനും...

ഏതു പൂക്കാത്ത ചെടികളും പൂക്കുവാൻ കൂടുതൽ നന്നായി ഫലങ്ങൾ ലഭ്യമാക്കുവാനും കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ മുതൽ മുടക്കിൽ ഉണ്ടാക്കാവുന്ന കിടിലൻ വളമാണ് നാരങ്ങ തൊലി കൊണ്ടുള്ളത്. നമ്മൾ സാധാരണ നാരങ്ങ വാങ്ങിച്ച് അതിൻറെ പുറംതോട് പുറത്തേക്ക് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ചെടികളിൽ കാണുന്ന കീട ബാധകൾ അകറ്റുവാനും, പെട്ടെന്ന് തന്നെ പൂക്കുവാനും ഈ നാരങ്ങാത്തൊലി മാത്രം മതി. നമ്മളിൽ പലർക്കും ഈ കാര്യം അറിയില്ലെന്ന് മാത്രം..

Priyanka Menon
ഓറഞ്ച് തൊലി
ഓറഞ്ച് തൊലി

ഏതു പൂക്കാത്ത ചെടികളും പൂക്കുവാൻ കൂടുതൽ നന്നായി ഫലങ്ങൾ ലഭ്യമാക്കുവാനും കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ മുതൽ മുടക്കിൽ ഉണ്ടാക്കാവുന്ന കിടിലൻ വളമാണ് നാരങ്ങ തൊലി കൊണ്ടുള്ളത്. നമ്മൾ സാധാരണ നാരങ്ങ വാങ്ങിച്ച് അതിൻറെ പുറംതോട് പുറത്തേക്ക് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ചെടികളിൽ കാണുന്ന കീട ബാധകൾ അകറ്റുവാനും, പെട്ടെന്ന് തന്നെ പൂക്കുവാനും ഈ നാരങ്ങാത്തൊലി മാത്രം മതി. നമ്മളിൽ പലർക്കും ഈ കാര്യം അറിയില്ലെന്ന് മാത്രം..

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് ചെടിയുടെ ചുവട്ടിൽ ഇട്ടുകഴിഞ്ഞാൽ ഇതിൻറെ തീഷ്ണ ഗന്ധം മുഞ്ഞ, ഉറുമ്പ് തുടങ്ങി പല പ്രാണി ശല്യത്തിൽ നിന്ന് മുക്തി നേടുവാൻ സഹായകമാണ്. മാത്രമല്ല ഓറഞ്ച് തൊലി യിൽ അടങ്ങിയിരിക്കുന്ന ലിമോനെൻ എന്ന ഘടകം കീടങ്ങളുടെ ശരീരത്തെ മൂടുന്ന സംരക്ഷിത വാക്സ് കോട്ടിങ്ങിനെ നശിപ്പിക്കുന്നു. ഇതുകൂടാതെ പൂന്തോട്ടത്തിലേക്ക് മനോഹരങ്ങളായ ചിത്രശലഭങ്ങളെ ആകർഷിക്കുവാനും ഓറഞ്ച് തൊലി കൊണ്ട് സാധിക്കും.

Lemon peel is a great fertilizer that can be made at low cost in a short period of time to give better results to any non-flowering plants to flower. It is customary for us to buy an ordinary lemon and throw it away. But this lemon peel alone is enough to ward off the pests found in the plants and to make them bloom quickly. It's just that most of us don't know this ..

 

When the orange peel is finely chopped and placed at the base of the plant, its pungent odor helps to get rid of many pests such as aphids and ants. Also, limonene, which is found in orange peel, destroys the protective wax coating that covers the body of the pest. In addition, orange peel can be used to attract beautiful butterflies to the garden. In addition, the use of orange peel in compost is good for speeding up the fermentation process.

കൂടാതെ കമ്പോസ്റ്റിൽ ഓറഞ്ച് തൊലി ഉപയോഗിക്കുന്നത് അഴുകൽ പ്രക്രിയ വേഗത്തിൽ ആകുവാൻ നല്ലതാണ്. ഓറഞ്ച് ചെറുതായി അറിഞ്ഞു ചെടികളുടെ താഴെ അല്പം മണ്ണിളക്കി കുഴിച്ചിടുന്നത് വഴി ചെടിക്ക് ആവശ്യമായ  നൈട്രജൻ, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഘടകങ്ങൾ ചെടിക്ക് ആവശ്യമായ അളവിൽ ലഭ്യമാകാൻ കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്നത് ചെടികൾ പെട്ടെന്ന് പൂക്കുവാൻ, പൂത്ത പൂക്കൾ പോകാതിരിക്കാനും നല്ലതാണ്. പ്രത്യേകിച്ച് തക്കാളി ചെടികളുടെ താഴെ ഇങ്ങനെ ചെയ്യുന്നത് ഏറ്റവും ഗുണകരം.

ഇനി ഓറഞ്ച് തൊലി ഉപയോഗിച്ച് എങ്ങനെ കിടിലം കീടനാശിനി ഉണ്ടാക്കാം എന്ന് നോക്കാം. അര ലിറ്റർ വെള്ളത്തിൽ രണ്ട് ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് രണ്ടുദിവസം അടച്ചുവയ്ക്കുക. മൂന്നാമത്തെ ദിവസം ഇതിൻറെ സത്ത്‌ മാത്രം എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് സ്പ്രേ ഉപയോഗിച്ച് ചെടികളിൽ തളിച്ചുകൊടുക്കുന്നത് മുഞ്ഞ, ഉറുമ്പ്, ചിത്ര കീടങ്ങൾ തുടങ്ങിയവയെ അകറ്റുവാൻ ഏറ്റവും മികച്ച ഉപായമാണ്. ഇത് വേരു തൊടാതെ ചെടികളുടെ താഴെ ഒഴിച്ചു കൊടുക്കുവാനും സാധിക്കും. ഇങ്ങനെ ചെയ്യുന്നത് ഏറ്റവും വേഗത്തിൽ ഏത് പൂക്കാത്ത ചെടികളും പൂക്കുവാൻ കാരണമാകും. ഇനി ദീർഘനാൾ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള നാരങ്ങാത്തൊലി കൊണ്ടുള്ള കീടനാശിനി ഉണ്ടാക്കുവാൻ ഒരു വഴി പറയാം.

എത്ര നാരങ്ങാത്തൊലി ആണോ വേസ്റ്റ് വരുന്നത് അത് തണലിട്ട് നന്നായി ഉണക്കി  മിക്സിയുടെ ജാറിൽ പൊട്ടിച്ച് സൂക്ഷിക്കുക. ഓറഞ്ച് കുറഞ്ഞ വിലയിൽ മാർക്കറ്റിൽ ലഭ്യമാവാത്ത സമയത്ത് ഈ ഉണക്കിപൊടിച്ച നാരങ്ങ തൊലി ഉപയോഗിച്ച് കിടിലൻ കീടനാശിനി നമുക്ക് വീട്ടിൽ നിർമ്മിക്കാം. ഇത് മികച്ച ഒരു ഹോർമോൺ ആയും പ്രവർത്തിക്കുന്നു ഒരു ലിറ്റർ വെള്ളത്തിന് ഒരു ടീസ്പൂൺ നാരങ്ങ തൊലി പൊടിച്ചത് അതാണ് കണക്ക്. ഇങ്ങനെ ഉണ്ടാക്കിയ മിശ്രിതം വൈകുന്നേര സമയങ്ങളിൽ ചെടിക്ക് താഴ് വേര് തൊടാതെ മേൽ മണ്ണിളക്കി ഒഴിക്കുക ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താൽ മതി.

ഇങ്ങനെ ചെയ്താൽ മണ്ണ് ഫലഭൂയിഷ്ടം ആകും എന്ന് മാത്രമല്ല ആഴ്ചകൾക്കുള്ളിൽ ചെടികളിൽ നല്ല കായ്ഫലവും ഉണ്ടാകുന്നു. പല ചെടികളിലും പെൺപൂവ് വിരിയുന്നില്ല എന്നൊരു പ്രശ്നം ഉണ്ടാകാറുണ്ട്. ഇതിന് ഒരു മികച്ച പ്രതിവിധിയാണ് നാരങ്ങാത്തൊലി കൊണ്ടുള്ളത്. ഇത് ചെടികളിൽ തളിച്ചു കൊടുക്കുന്നതും ഗുണപ്രദം തന്നെ. പയറിനെ ബാധിക്കുന്ന മുഞ്ഞയിൽ നിന്ന് ശാശ്വത പരിഹാരം നേടാൻ നിങ്ങൾ വെറുതെ കളയുന്ന നാരങ്ങാത്തൊലി കൊണ്ടുള്ള ഈ മിശ്രിതത്തിന് സാധിക്കും. എപ്പോഴും തണലിട്ട് ഓറഞ്ച് തൊലി ഉണക്കണം എന്ന് പറയാൻ കാരണം വെയിലത്തിട്ട് ഓറഞ്ച് തൊലി ഉണക്കിയാൽ അതിൻറെ എല്ലാ ഗുണങ്ങളും അതിന് നഷ്ടപ്പെടും.

English Summary: Lemon peel is a great fertilizer that can be made at low cost in a short period of time to give better results to any non-flowering plants to flower

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds