Updated on: 3 November, 2020 6:26 PM IST

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. വീട്ടുവൈദ്യങ്ങള്‍, ചില മരുന്നുകള്‍ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. എന്തു ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്നു പരാതിയുള്ളവരുമുണ്ട്. ചില പ്രത്യേക കാര്യങ്ങള്‍ ശീലമാക്കിയാല്‍ തടി കുറയ്ക്കാന്‍ സാധിയ്ക്കും. തടി കുറയ്ക്കുകയെന്നത് സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ പ്രധാനം തന്നെയാണ്. കാരണം പല രോഗങ്ങളുടേയും മൂല കാരണമാണ് തടി. ഇത് കുറയ്ക്കുന്നതിലൂടെ പല രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍ സാധിയ്ക്കുന്നു. സൗന്ദര്യം മാത്രമല്ല, ആരോഗ്യവും തടി കുറയ്ക്കുന്നതിലൂടെ നില നിര്‍ത്താന്‍ സാധിയ്ക്കുമെന്നര്‍ത്ഥം. അടിസ്ഥാനപരമായ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എത്ര തടി കുറയാത്തവര്‍ക്കും ഒരു മാസത്തില്‍ തന്നെ കാര്യമായ ഗുണം കണ്ടെത്താം.

രാത്രി ഭക്ഷണത്തിന്റെ കാര്യത്തില്‍

രാവിലെയുള്ള ഭക്ഷണം, നീണ്ട സമയത്തിനു ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണമായതിനാല്‍ എട്ടു മണിയോടെയെങ്കിലും കഴിക്കണം. എന്നാല്‍ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെങ്കില്‍ രാത്രി ഭക്ഷണത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം വേണം. വൈകീട്ട് ഏഴരയ്ക്ക് ശേഷം ഭക്ഷണം കഴിയ്ക്കരുത്. ഇത് തടിയും വയറും കുറയ്ക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ്. ദഹനം വേണ്ട രീതിയില്‍ നടക്കാനും ശരീരത്തിലെ പ്രത്യേകിച്ച് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിയ്ക്കാനും ഇതു സഹായിക്കും. വിശന്നാലും വെള്ളം മാത്രം കുടിയ്ക്കുക. ബുദ്ധിമുട്ടാകാം, പക്ഷേ തടി കുറയ്ക്കാന്‍ നിര്‍ബന്ധമാണ്.

വെള്ളം

പിന്നീട് വേണ്ടത് വെള്ളം കുടിയ്ക്കുന്നതാണ്. ദിവസേന ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഈ കുടിയ്ക്കുന്ന വെള്ളം ഇളം ചൂടുള്ളതാകാന്‍ ശ്രദ്ധിയ്ക്കുക. ചൂടുവെള്ളം കുടിയ്ക്കുന്നത് തെര്‍മല്‍ ഇഫക്ട് നല്‍കുന്നു. ഇത് ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതു വഴി കൊഴുപ്പ് പെട്ടെന്ന് നീങ്ങും. കുടിയ്ക്കുന്ന വെള്ളം ദിവസം മുഴുവന്‍ ചൂടുവെള്ളമാക്കുക. ഇതു പോലെ തന്നെ ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പും ശേഷവും ഒരു ഗ്ലാസ് ചൂടുവെള്ളം സിപ് ചെയ്ത് കുടിയ്ക്കാം. ഇത് അമിത ഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുന്നു. മാത്രമല്ല, നമ്മുടെ food pipe ക്ലിയറാക്കാനും ഇതേറെ നല്ല വഴിയാണ്. ദഹനം നല്ലതു പോലെ നടക്കും. മലബന്ധത്തെ തടയും. ചൂടുവെള്ളം ഫാറ്റ് തന്മാത്രകളെ പെട്ടൈന്ന് ചെറുകണികകളാക്കി മാറ്റി പെട്ടെന്ന് ദഹനം നടത്തും.

പഞ്ചസാര

ഭക്ഷണത്തില്‍ പഞ്ചസാര എന്നത് ഒഴിവാക്കുക. വൈറ്റ് ഷുഗര്‍ പ്രത്യേകിച്ചും. ഇതു മാത്രമല്ല, മധുര പലഹാരങ്ങളും ഒഴിവാക്കണം. പഞ്ചസാരയ്ക്കു പകരം കരുപ്പെട്ടി അഥവാ പനംചക്കര (palm sugar) ഉപയോഗിയ്ക്കാം. ഇതു പോലെ കുപ്പികളിലെ മധുര പാനീയം, കൃത്രിമ ജ്യൂസുകള്‍ എന്നിവ ഒഴിവാക്കുക. Refined sugar ഏറെ ദോഷം ചെയ്യും. വയര്‍ കൂടാന്‍ പ്രധാന കാരണമാണിത്. പഴ വര്‍ഗങ്ങള്‍ കഴിയ്ക്കാം. ഇതില്‍ നിന്നും ശരീരത്തിന് ആവശ്യമായ സ്വാഭാവിക മധുരം ലഭിയ്ക്കും. ഭക്ഷണ ശേഷം മധുരം കഴിക്കണമെന്ന് നിര്‍ബന്ധമാണെങ്കിൽ പനംചക്കര അല്ലെങ്കില്‍ മധുരമുള്ള ഫലങ്ങള്‍ കഴിയ്ക്കാം.

കാര്‍ബോഹൈഡ്രേറ്റുകള്‍

നാലാമത്തേതായി, carbohydrates കുറയ്ക്കുക. ഇതില്‍ ചോറ്, ഉരുളക്കിഴങ്ങ് എന്നിവ കഴിയ്ക്കാമെങ്കിലും ഭക്ഷണത്തിൻറെ കാല്‍ ഭാഗം ചോറും, ബാക്കി മുക്കാൽ ഭാഗം പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഉൾപ്പെടുത്തിയതുമായിരിക്കണം. വാഴപ്പിണ്ടി പോലുളള നാരുകള്‍ അടങ്ങിയവ, ഇലക്കറികള്‍, പാവയ്ക്ക, മീൻ കറി, മുട്ട എന്നിവയും ഉൾപ്പെടുത്താം. Meat പ്രത്യേകിച്ചും red meat, white bread, പോളിഷ് ചെയ്ത ഗോതമ്പ് എന്നിവയെല്ലാം ഒഴിവാക്കേണ്ടവയില്‍ പെടുന്നു.

വ്യായാമം

വ്യായാമം പ്രധാനമാണ്. ജിമ്മില്‍ പോയി ചെയ്യണമെന്നില്ല. സാധാരണ വ്യായാമങ്ങള്‍ മതി. നമുക്കു ചെയ്യാന്‍ സാധിയ്ക്കുന്ന വ്യായാമങ്ങള്‍ എന്നതാണ് കണക്ക്. ദിവസവും അര മണിക്കൂര്‍ നടക്കാം. നടക്കുന്നത് കൈകള്‍ വീശി ഇടത്തരം സ്പീഡില്‍ നടക്കാം. ഡാന്‍സ് ചെയ്യാം, യോഗ ചെയ്യാം, ഓടാന്‍ സാധിയ്ക്കുന്നവര്‍ക്ക് അതാകാം. നീന്തല്‍ നല്ല വ്യായാമമാണ്, സൈക്കിളിംഗ്, ഏറോബിക്‌സ്, സ്‌കിപ്പിംഗ് എന്നിങ്ങനെ സൗകര്യപ്രദമായ വ്യായാമം ചെയ്യാം. രാവിലെയോ വൈകീട്ടോ രാത്രി കിടക്കാന്‍ സമയത്തോ നടക്കാം. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ്.

അനുയോജ്യ വാർത്തകൾ യോഗയുടെ സമകാലിക പ്രസക്തി

#krishijagran #kerala #healthtips #toreduce #weight

English Summary: If you make a habit of these 5 things, you can reduce your weight in a single month
Published on: 03 November 2020, 05:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now