1. Health & Herbs

ഭക്ഷണത്തിൽ ബ്രൗൺ ബ്രെഡ് ഉൾപ്പെടുത്തേണ്ടതിൻറെ 8 കാരണങ്ങൾ

ബ്രൗൺ ബ്രെഡിൽ അടങ്ങിയിരിക്കുന്ന ഫൈബർ, ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾക്ക് പറ്റിയ ആഹാരമാണ്. ശരീരത്തിലെ ബൊവെൽ മൂവേമെന്റിനെ സഹായിക്കുന്നതുകൊണ്ട് മലബന്ധം, മൂലക്കുരു, എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് സഹായകമായിരിക്കും.

Meera Sandeep
brown bread
ബ്രൗൺ ബ്രെഡിൻറെ ആരോഗ്യഗുണം പേരുകേട്ടതാണ്.

ബ്രൗൺ ബ്രെഡിൻറെ ആരോഗ്യഗുണം ഇന്ന് പേരുകേട്ടതാണ്.  ഗോതമ്പ്, റായ്, എന്നീ ധാന്യങ്ങൾകൊണ്ട് ഉണ്ടാക്കുന്ന ബ്രൗൺ ബ്രെഡിൽ അപൂർവമായി മാത്രമേ ശർക്കര, കോഫി എന്നീ ചേരുവകൾ ചേർക്കാറുള്ളു.

ബ്രൗൺ നിറമുള്ളതുകൊണ്ടുമാത്രം ഒരുകാലത്തും അത് പോഷകങ്ങൾ അടങ്ങിയതാണെന്ന് തെറ്റിദ്ധരിക്കരുത്. പ്രാധാന്യം കൊണ്ടുക്കേണ്ടത് അത് തവിടു കളയാത്ത ഗോതമ്പ് (whole-wheat) കൊണ്ട് ഉണ്ടാക്കിയതായിരിക്കണം എന്നതിലാണ്. എങ്കിൽ മാത്രമേ ആരോഗ്യഗുണങ്ങൾ ഉണ്ടാകൂ. ബ്രൗൺ നിറമുണ്ടെങ്കിൽ അതിൻറെ അർത്ഥം ബ്രെഡിൽ ഷുഗർ ചേർത്തിട്ടുണ്ടെന്നാണ്. ഷുഗർ ചേർത്തിയാൽ പോഷകാംശങ്ങൾ നഷ്ടപ്പെടും. 

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനായി മുളപ്പിച്ച ഗോതമ്പ് കൊണ്ട് ജ്യൂസുണ്ടാക്കി കുടിയ്ക്കൂ

ബ്രൗൺ ബ്രെഡിൻറെ ആരോഗ്യഗുണങ്ങൾ

  • ബ്രൗൺ ബ്രെഡിൽ അടങ്ങിയിരിക്കുന്ന ഫൈബർ, ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾക്ക് പറ്റിയ ആഹാരമാണ്. 

  • ശരീരത്തിലെ ബൊവെൽ മൂവേമെന്റിനെ സഹായിക്കുന്നതുകൊണ്ട് മലബന്ധം, മൂലക്കുരു,       എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് സഹായകമായിരിക്കും.

  • വൈറ്റ് ബ്രെഡ് കഴിക്കുമ്പോൾ വയറ് വീർക്കൽ അനുഭവപ്പെടുന്നവർക്ക് ബ്രൗൺ ബ്രെഡ് ട്രൈ        ചെയ്‌തു നോക്കാം. വയറ്‌ വീർക്കുന്നതിന് ശമനം ലഭിക്കും.

  • ബ്രൗൺ ബ്രെഡിൽ അടങ്ങിയിരിക്കുന്ന ഫൈബർ നന്നല്ലാത്ത കൊളെസ്റ്ററോളിൻറെ അളവ്       കുറയ്ച്ച് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റിനിർത്തുന്നു. 

  • ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രൗൺ ബ്രെഡ് ഗുണം ചെയ്യും. കാരണം       carbohydrates ൻറെ അളവ് കൂടുതലും എന്നാൽ കുറവ് കലോറി മാത്രമേ ഇതിലുള്ളു. ഫൈബർ  ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് വയറുനിറഞ്ഞ പ്രതീതി ഉണ്ടാകുന്നു. 

  • ഉറങ്ങുന്നതിനു മുൻപ് ഒരു കഷ്ണം ബ്രൗൺ ബ്രെഡ് കഴിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും നല ഉറക്കത്തിനും നല്ലതാണെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. 

  • Vitamin E, vitamin B, vitamin K, എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ബ്രൗൺ ബ്രെഡ് കഴിക്കുന്നത് ശരീരത്തിന് ധാരാളം വിറ്റാമിനുകൾ ലഭിക്കുന്നതിന് സഹായമാകുന്നു. അതുകൊണ്ട് നിങ്ങളുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ബ്രൗൺ ബ്രെഡ് ഉൾപ്പെടുത്തുക.

  • Protien, complex carbohydrates, എന്നിവ ധാരാളമുള്ളതുകൊണ്ട് ബ്രൗൺ ബ്രെഡ് bodybuilding ചെയ്യുന്നതിനും നല്ലതാണ്. 

ബ്രൗൺ ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, ingredients ലിസ്റ്റിൽ "whole wheat flour" (അതായത് തവിടു കളയാത്ത ഗോതമ്പ്) എന്നെഴുതിയിട്ടുണ്ടെങ്കിൽ മാത്രം വാങ്ങുക. "multi grain" എന്നെഴുതിയിട്ടുണ്ടെങ്കിൽ അത് whole wheat grain അടങ്ങിയിട്ടില്ല എന്നതിനെ മൂടിവെക്കാൻ മാത്രമാണ്.    

English Summary: 8 Reasons Why You Should Include Brown Bread in Your Diet

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds