Updated on: 2 October, 2021 10:32 PM IST
If you pay attention to these five things, you can reduce your belly fat

പലരുടേയും പ്രശ്‌നമാണ് എത്ര വ്യായാമം ചെയ്‌താലും പോകാത്ത കുടവയറ്. എന്നാൽ കുടവയറ് കുറയ്ക്കാൻ പതിവായുള്ള വ്യായാമത്തിന് പുറമെ ആരോഗ്യകരമായ ഭക്ഷണ ശീലവും മറ്റ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.  

ശരീര ഭാരം ആരോഗ്യകരമായി നിയന്ത്രിക്കുകയാണ് വേണ്ടത്. അതാണ് ആരോഗ്യത്തിനും നല്ലത്. ഒരാഴ്ച്ച കൊണ്ടോ 10 ദിവസം കൊണ്ടോ ഭാരം കുറയ്ക്കുന്ന രീതികളെക്കാൾ സാവകാശം ചെയ്യുന്ന രീതികളാണ് ഏറെ നാളത്തേക്ക് നിങ്ങൾക്ക് ഫലം നൽകുക. പോഷകങ്ങളടങ്ങിയ ആഹാരം, ആവശ്യത്തിന് ജലാംശം, കൃത്യമായ വ്യായാമം, കൃത്യ സമയത്ത് ഭക്ഷണം എന്നിവ ക്രമീകരിക്കുകയാണ് അമിത വണ്ണം ഒഴിവാക്കാനുള്ള ആദ്യ വഴി. ഇത്തരത്തിൽ ആരോഗ്യകരമായ ജീവിത ശൈലി കൊണ്ട് നിങ്ങൾക്ക് ഒരു പരിധി വരെ അമിത വണ്ണത്തെ പിടിച്ചു നിർത്താനാകും.

ഒരുപാട് സമയമോ പണമോ ചെലവാക്കാതെ വീട്ടിൽ തന്നെ കൊഴുപ്പിനെ എരിച്ചു കളയാനുള്ള ചില വിദ്യകളുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യനിലവാരം ഉയർത്തുകയും അമിത ഭാരത്തെ ഇല്ലാതാക്കുകയും ചെയ്യും.

​പഞ്ചസാര ഒഴിവാക്കുക

മധുരം കഴിക്കുക എന്നത് പലർക്കും ഒഴിവാക്കാനാകാത്ത കാര്യമാണ്. എന്നാൽ ഈ ശീലം ശരീരത്തിന്  നല്ലതല്ല. പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പഞ്ചസാരയിൽ ശരീരത്തിന് വേണ്ട പോഷകങ്ങൾ ഒന്നുംതന്നെയില്ല, എന്ന് മാത്രമല്ല, ഇത് രക്ത ചംക്രമണത്തെ തടസപ്പെടുത്തുകയും പാൻക്രിയാസിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് ഇൻസുലിൻ ഉൽപ്പാദനം കുറയ്ക്കുകയും ചെയ്യും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. വയറിനുള്ളിൽ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാൻ പഞ്ചസാരയുടെയും പഞ്ചസാര അടങ്ങിയ മറ്റ്‌ ഭക്ഷണ സാധനങ്ങളും പൂർണമായും ഒഴിവാക്കുക.

​ആരോഗ്യകരമായ ഭക്ഷണശീലം

വിശക്കുമ്പോൾ ഇടയ്ക്കിടക്ക് സ്നാക്സ് കഴിക്കുന്ന ശീലം പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിച്ചേ മതിയാകൂ. കൊതിപ്പിക്കുന്ന ആഹാര സാധനങ്ങൾ കണ്മുൻപിലെത്തുമ്പോൾ ഒതുങ്ങിയ അരക്കെട്ടിന്റെ ഭംഗിയെക്കുറിച്ച് ഓർക്കുക. അതിനാൽ ഇടയ്ക്കിടയ്ക്കുള്ള സ്നാക്സ് കഴിക്കുന്നത് മറന്നുകൊണ്ട്, കലോറി കുറഞ്ഞതും ആരോഗ്യപ്രദവുമായ പഴങ്ങളോ പച്ചക്കറികളോ കഴിക്കാൻ തിരഞ്ഞെടുക്കാവുന്നതാണ്. ചെറു സൂപ്പുകളോ പയർ വർഗ്ഗങ്ങൾ മുളപ്പിച്ചതോ മൈക്രോഗ്രീൻ ഇലകളോ ഇടനേരത്തെ വിശപ്പകറ്റാനായി കഴിക്കാവുന്നതാണ്. ഇവയിൽ പോഷകം കൂടുതലും കലോറി കുറവുമായതിനാൽ നിങ്ങൾക്ക് ദോഷകരമായതൊന്നും സംഭവിക്കില്ല. ഇവ ആരോഗ്യകരവുമാണ്. എന്നാലും ഇഷ്ട്ടപെട്ട ആഹാരം പൂർണ്ണമായും വർജ്ജിക്കരുത് എന്നാണ് ശാസ്ത്രം. അതുകൊണ്ട് ആഴ്ച്ചയിൽ ഒരിക്കൽ മാത്രം ഇഷ്ടഭക്ഷണം കഴിക്കാൻ ശ്രമിക്കുക. 

ഹെർബൽ ടീ ശീലമാക്കാം

ലെമൺ ഗ്രാസ് ടീ അല്ലെങ്കിൽ ഗ്രീൻ ടീ എന്നിങ്ങനെയുള്ള ഹെർബൽ ചായകൾ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ്. നമ്മുടെ സാധാരണ ചായയ്ക്കും കാപ്പിയ്ക്കും പകരമായി ഇവ ഉപയോഗിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുക, ശരീരത്തിലെ രക്തപ്രവാഹം ശുദ്ധീകരിക്കുക തുടങ്ങിയ ആരോഗ്യപരമായ ഗുണങ്ങൾ ഇവയ്ക്കുണ്ട്. കുടൽ, കരൾ, വൃക്ക എന്നിവയിൽ ഭക്ഷണ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ഇവ സഹായിക്കുന്നു. ഇങ്ങനെ വിഷാംശവും കൊഴുപ്പും നീക്കം ചെയ്യുന്നതോടെ ശരീര ഭാരം നിയന്ത്രിക്കാനും കഴിയും.

​ദഹനത്തിന് വേണ്ട സമയം നൽകുക

ദഹന പ്രക്രിയയ്ക്ക് വേണ്ടത്ര സമയം നൽകാത്തത് ആരോഗ്യം വഷളാക്കാനേ കരണമാകൂ. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും മുൻപ് കഴിച്ച ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം നൽകണം. രാത്രി ഭക്ഷണം കഴിക്കുന്ന സമയത്തിലും വേണം ശ്രദ്ധ. ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ആഹാരം കഴിച്ചിരിക്കണം. ഉറങ്ങുന്നതിന് മുമ്പ് ആഹാരം ദഹിക്കാനുള്ള സമയം നൽകണം. രാത്രി ഭക്ഷണം കഴിവതും 8 മണിക്ക് മുൻപ് തന്നെ കഴിക്കാനായി ശ്രദ്ധിക്കണം. അതിന് ശേഷവും വിശക്കുകയാണെങ്കിൽ പഴങ്ങളോ വേവിക്കാത്ത പച്ചക്കറികളോ മാത്രം കഴിക്കാം. എപ്പോൾ ഭക്ഷണം കഴിച്ചാലും ഉടനെ കിടക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് ദഹനത്തെ ബാധിക്കുകയും അതുവഴി അമിത വണ്ണമുണ്ടാകുകയും ചെയ്യും.

​വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കാം

പഴങ്ങൾ ആഹാര ശീലത്തിന്റെ ഭാഗമാകുന്നത് ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നതോടൊപ്പം ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിൻ C അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് അമിത കലോറിഎരിച്ചു കളയും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങി വിറ്റാമിൻ C അടങ്ങിയ ധാരാളം പഴങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി, ചർമ്മത്തിന്റെയും മുടിയുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ശരിയായ രീതിയിൽ രക്തചംക്രമണം നിയന്ത്രിക്കുകയും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ സംരക്ഷിക്കുന്നതിന് ഉപയോഗപ്രദമായ ആന്റിഓക്‌സിഡന്റുകളുടെ ഉൽപ്പാദനം വർധിക്കുകയും ചെയ്യും.

English Summary: If you pay attention to these five things, you can reduce your belly fat
Published on: 02 October 2021, 10:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now