നെല്ലിക്ക ( Indian gooseberry) വിലകുറഞ്ഞ ഒരു കനിയാണ്, പക്ഷേ ഗുണങ്ങളിൽ അത് മികച്ചതാണ് . ഡിസംബർ മുതൽ ഏപ്രിൽ വരെ എല്ലാ ഇന്ത്യൻ പച്ചക്കറി വിപണികളിലും ഇത് ലഭ്യമാണ്. താരതമ്യേന ചെലവേറിയതല്ലാത്തതിനാൽ, എല്ലാ ആളുകൾക്കും ഇത് എളുപ്പത്തിൽ വാങ്ങാൻ കഴിയും. ഇന്ത്യയിൽ അച്ചാർ പോലുള്ള പല വിഭവങ്ങളും ഉണ്ടാക്കാൻ ആളുകൾ സാധാരണയായി നെല്ലിക്ക ഉപയോഗിക്കുന്നു. അടുക്കള ഉപയോഗത്തിന് പുറമെ ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നതിലും ഈ ഫലം പ്രശസ്തമാണ്. ഉദാഹരണത്തിന്, പ്രശസ്ത ആയുർവേദ ഉൽപന്നമായ ചവനപ്രാശത്തിന്റെ പ്രധാന ഘടകം നെല്ലിക്കയാണ്. ഇന്ത്യൻ നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ കണ്ടെത്തുന്നതിനായി നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ ഔഷധ മൂല്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് താരതമ്യപ്പെടുത്താനാവാത്തതും അതുല്യവുമാണെന്ന് ആ പഠനങ്ങളെല്ലാം കാണിക്കുന്നു.
ഒന്നാമതായി, അതിന്റെ പ്രാധാന്യം നമ്മുടെ ശരീരത്തിലെ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു എന്നതാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുകയാണെങ്കിൽ, നമുക്ക് നിരവധി രോഗങ്ങൾ തടയാൻ കഴിയും. നിരവധി അസുഖങ്ങളുടെ മൂലകാരണങ്ങൾ ഇല്ലാതാക്കാൻ ഇതിന് കഴിയും. നെല്ലിക്കയുടെ ചില ഔഷധ ഗുണങ്ങൾ നമുക്ക് നോക്കാം.
പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ, നെല്ലിക്ക ചുമയും ജലദോഷവും ഒഴിവാക്കുന്നതിനുള്ള മികച്ച ഔഷധമാണ്.
ഈ സമയത്ത് നമ്മുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നത് സമയത്തിന്റെ ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നെല്ലിക്കയിൽ വിറ്റാമിൻ സി വലിയ തോതിൽ ഉണ്ടെന്ന് പറയപ്പെടുന്നു. അതിലടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ ശരീരത്തിന് ഇത് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും. ഈ വസ്തുത നമ്മുടെ ദൈനംദിന ജീവിതത്തിൽ നെല്ലിക്ക കഴിക്കുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു.
ആധുനിക ജീവിതത്തിൽ അമിതവണ്ണം നമ്മുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. അമിതവണ്ണം പ്രമേഹം, ഹൃദയ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ, സ്വയം രക്ഷപ്പെടാൻ നാം അതീവ ജാഗ്രത പാലിക്കണം. ശരീരഭാരം ഗണ്യമായി കുറയ്ക്കാൻ നെല്ലിക്ക സഹായിക്കും എന്ന വസ്തുത പലർക്കും അറിയില്ല. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുകയാണെങ്കിൽ, കഴിക്കുന്ന ഭക്ഷണത്തിന്റെ ഉപഭോഗം കുറവായിരിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ കാരണമാകുമെന്നതിൽ സംശയമില്ല. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഒരുതരം പ്രോട്ടീൻ കൂടുതൽ ഭക്ഷണം കഴിക്കുന്ന പ്രവണത നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നു. കൂടാതെ, നെല്ലിക്കയിലെ ഫൈബർ, ടാന്നിക് ആസിഡുകൾ എന്നിവ മലവിസർജ്ജനം മെച്ചപ്പെടുത്തുന്നു.
നെല്ലിക്കയിൽ ആൻറിബയോട്ടിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്. ആൻറി ഓക്സിഡൻറുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കാൻസർ പോലുള്ള ഭയാനകമായ രോഗങ്ങളെ പോലും തടയാൻ ഇത് സഹായിക്കുന്നു.
നെല്ലിക്ക നമ്മെ സഹായിക്കുന്ന മറ്റൊരു മേഖലയാണ് കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ഇതിൽ അടങ്ങിയിരിക്കുന്ന കരോട്ടിൻ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. അതിനാൽ തിമിരം പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾ ദിവസവും നെല്ലിക്ക കഴിക്കണം.
പ്രമേഹ രോഗികൾക്ക് അവരുടെ മെനുവിന്റെ ഭാഗമായി ഈ ഔഷധ ഫലം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. നെല്ലിക്കയിൽ ക്രോമിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമല്ല, ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യതയും ഇത് കുറയ്ക്കും.
മേൽപ്പറഞ്ഞവയ്‌ക്ക് പുറമേ, നെല്ലിക്ക കഴിച്ചാൽ മറ്റ് പല ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇത് മലബന്ധത്തിനും അസിഡിറ്റിക്കും നല്ലതാണ്. ഇതിലെ നാരുകൾ അൾസർ പോലുള്ള രോഗങ്ങൾക്ക് ഒരു ഗാർഡ് ആയി ശരീരത്തിൽ പ്രവർത്തിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും പേര് കേട്ടതാണ് നെല്ലിക്ക. നെല്ലിക്കക്ക് താരൻ ഫലപ്രദമായി തടയാൻ കഴിയും. തേനിൽ കലർത്തി സേവിക്കുകയാണെങ്കിൽ നെല്ലിക്കയ്ക്ക് ചർമ്മത്തെ ശരിയായി സംരക്ഷിക്കാ നും കഴിയും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാബീൻ
സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...
ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ
കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ
ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം