Updated on: 7 June, 2021 9:09 AM IST
Salad with Chicken

നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒട്ടേറെ ഘടകങ്ങൾ ഭക്ഷണപദാർത്ഥമാണ് തൈര്. ധാരാളം വിറ്റാമിനുകൾ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, ഫോസ്ഫറസ്, അയേൺ റിബോ ഫ്ലാവിൻ തുടങ്ങി ധാരാളം പോഷക ഘടകങ്ങൾ തൈരിൽ അടങ്ങിയിരിക്കുന്നു. കാൽസ്യം ധാരാളമുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് തൈര് ഉപയോഗം നല്ലതാണ്.

രക്തസമ്മർദ്ദം കുറയ്ക്കുവാനും തൈര് നല്ലതാണ്. കാരണം പൊട്ടാസ്യം നല്ല രീതിയിൽ അടങ്ങിയ ഭക്ഷണപദാർത്ഥമാണ് ഇത്. വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇതിൻറെ ഉപയോഗം കൊണ്ട് പരിഹരിക്കാൻ സാധിക്കും. ചർമ്മ സംരക്ഷണത്തിലും തൈര് കേമൻ തന്നെ. ഇതിലടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ കുടൽ സംബന്ധമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പ്രാപ്തമാണ്. രോഗപ്രതിരോധശേഷി കൂട്ടുവാനും ഇതിലെ നല്ല ബാക്ടീരിയകൾ സഹായകമാകുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കംചെയ്തു ആരോഗ്യകരമായ തൂക്കം കൈവരിക്കാൻ തൈര് ഉപയോഗം കൊണ്ട് സാധ്യമാകും. എന്നാൽ തൈര് ഉപയോഗം ചില സമയങ്ങളിൽ അനാരോഗ്യം ആയി വരാറുണ്ട്.

Yogurt is one of the many nutrients that are good for our health. Yogurt contains a lot of nutrients such as vitamins, potassium, calcium, zinc, phosphorus and iron riboflavin. Yogurt is good for bone and dental health as it is rich in calcium. 

തൈരിന്റെ ഉപയോഗ രീതികൾ (Methods of use of yogurt)

പ്രധാനമായും നമ്മൾ ചെയ്യുന്ന ഒരു തെറ്റാണ് തൈര് ഉപ്പിട്ട് കഴിക്കുക എന്നത്. ഈ ഉപയോഗരീതി ഒട്ടും തന്നെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല. തൈരിൽ ധാരാളം നല്ല ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. തൈരിൽ കാണപ്പെടുന്ന പ്രധാന ബാക്ടീരിയയാണ് ലാക്ടോബാസില്ലസ്. ശരീരത്തിലെ അണുബാധകൾ ക്കെതിരെ പ്രവർത്തിക്കുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ ബാക്ടീരിയ നിസ്തുലമായ പങ്കു വഹിക്കുന്നു. എന്നാൽ തൈരിൽ ഉപ്പിട്ട് കഴിക്കുമ്പോൾ ഇത്തരത്തിൽ പല ബാക്ടീരിയകളുടെയും നാശം സംഭവിക്കുന്നു.

അതുകൊണ്ടുതന്നെ ചോറിനൊപ്പം തൈര് ചേർത്ത് കഴിക്കുമ്പോഴും തൈര് വെറുതെ കഴിക്കുമ്പോഴും ഒരിക്കലും ഉപ്പു ഉപയോഗിക്കരുത്. നാശം സംഭവിച്ച ബാക്ടീരിയകൾ ഉദരത്തിൽ എത്തുക വഴി നിരവധി ആരോഗ്യപ്രശ്നങ്ങളെ നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള ഉപയോഗം രോഗപ്രതിരോധ ശേഷിയെ തന്നെ ബാധിക്കുന്നു.

എല്ലാ ഗുണങ്ങളും നഷ്ടപ്പെട്ട തൈര് കഴിക്കുന്നതിൽ ഒരർത്ഥവുമില്ല. ഉപ്പിനു പകരം പഞ്ചസാര ചേർത്ത് തൈര് ഉപയോഗിക്കുന്നത് നല്ലതാണ്. തൈരിലെ പോഷകാംശങ്ങൾ ഈ ഉപയോഗരീതി ലൂടെ നഷ്ടപ്പെടുന്നില്ല. ഇതുപോലെതന്നെ രാത്രിയിൽ തൈര് ഉപയോഗിക്കരുത്. ഇത് ദഹനപ്രക്രിയയെ കട്ടി കൂട്ടുവാനേ കാരണം ആകൂ. ഇതുകൂടാതെ അസിഡിറ്റി, മലബന്ധം തുടങ്ങി ദഹനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നു.

ഇതുപോലെതന്നെ ചിക്കനും മീനും ഒപ്പം ഒരിക്കലും തൈര് ഉപയോഗിക്കരുത്. ചിക്കനൊപ്പം തൈര് സാലഡ് കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ത്വക്ക് രോഗങ്ങൾ അടക്കം നിരവധി പ്രശ്നങ്ങൾക്ക് ഇത്തരത്തിലുള്ള ഉപയോഗം കാരണമാകുന്നു. ഇതുപോലെതന്നെ തേനും തൈരും, മുളപ്പിച്ച ധാന്യങ്ങളും തൈരും,

എണ്ണയിൽ വറുത്ത വിഭവങ്ങളും തൈരും, ഏത്തപ്പഴവും തൈരും തുടങ്ങി ഭക്ഷണരീതികളും ഒഴിവാക്കുക. വിരുദ്ധാഹാരങ്ങൾ ശരീരത്തിന് പ്രതികൂലമായി ബാധിക്കുന്നു. രക്തക്കുഴലുകളിലെ തടസ്സത്തിന് പ്രധാന കാരണമാകുന്നത് ഇത്തരം ഭക്ഷണരീതികളാണ്. തൈര് എപ്പോഴും ഉച്ചസമയത്ത് കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. തൈര് ഉപയോഗം അല്ല ഉപയോഗ രീതിയാണ് ശ്രദ്ധിക്കേണ്ടത്....

English Summary: it is injurious to add salt in yogurt while having the rice food
Published on: 30 December 2020, 07:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now