Updated on: 1 April, 2021 12:00 PM IST
മധുരനാരങ്ങ

മധുര നാരങ്ങ പോലെ സർവ സാധാരണവും, ലോകം മുഴുവൻ ലഭ്യമായതും, അനേകം ജനുസ്സുകളിൽ കാണപ്പെടുന്നതും, എല്ലാവരും ഇഷ്ടപ്പെടുന്നതുമായ വേറൊരു മധുര ഫലം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. സംസ്കൃതത്തിൽ 'നാഗ രംഗ' എന്നാണ് ഓറഞ്ച് അറിയപ്പെടുന്നത്. റുട്ടേസി കുലത്തിപ്പെടുന്നു ഇവ. 

മധുരനാരങ്ങ ദിവസവും കഴിക്കുന്നവരിൽ ഉദര പുണ്ണ് ഉണ്ടാവുകയില്ല. ഇതിലെ പോഷകാംശം പാലിനോട് തുല്യം.

രക്തശുദ്ധി വരുത്തുവാനും, വിശപ്പ് വർദ്ധിപ്പിക്കുന്നതിനും ഇതിൻറെ ഉപയോഗം നല്ലതാണ്. മറ്റു ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കാനും ഇവയ്ക്ക് കഴിയും. ഗർഭ കാലഘട്ടത്തിൽ ഓറഞ്ച് കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് മികച്ചതാണ്. നാരങ്ങാ തൊലി അരച്ച് ചുണങ്ങു കളിൽ പുരട്ടി ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞു കുളിക്കുന്നതിന് ചുണങ്ങുകൾ പെട്ടെന്ന് ഭേദമാകാൻ കാരണമാകും.

നാരങ്ങാത്തൊലി വറുത്തുപൊടിച്ച് കാലിലുണ്ടാകുന്ന എക്സിമക്ക് പുറമേ പുരട്ടിയാൽ കറുത്ത നിറം പോലും ഉണ്ടാക്കാതെ മാറും. നാരങ്ങാനീര് മഞ്ഞപ്പിത്തത്തിനും ഫലപ്രദമാണ്. മുഖക്കുരു പ്രശ്നമുള്ളവരിൽ ഓറഞ്ച് തൊലി അടർത്തിയെടുത്ത് ഉടനെ പനിനീരിൽ അരച്ച് മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞാൽ മതി. മധുരനാരങ്ങയുടെ പുഷ്പത്തിൽനിന്നും തോട്ടിൽ നിന്നും വാറ്റിയെടുക്കുന്ന തൈലം രക്തവാതത്തിൽ നല്ലഫലം ചെയ്യുന്നതാണ്. അകത്തേക്കും ഇവ കഴിക്കാം. പല്ലിന് ബലം ഉണ്ടാകുവാനും ഈ തൈലം ഉപകരിക്കും.

It is safe to say that there is no other sweet fruit that is as common as the sweet lemon, available all over the world, found in many genres and loved by all. Orange is also known as 'Naga Ranga' in Sanskrit. These are the genus Rutaceae.

People who eat sweet lemon every day do not get stomach ulcers. Its nutrients are similar to milk. Its use is good for purifying the blood and increasing appetite. They can also digest other foods. Eating oranges during pregnancy is good for the health of the unborn baby. Peel a squash, grate it and squeeze the juice. After a couple of hours, take a shower and the rash will go away. Applying lemon peel in addition to eczema on the feet will not even turn black. Lemon juice is also effective for jaundice

ഓറഞ്ച് നീരിനൊപ്പം സമം ചൂടേറിയ വെള്ളം ചേർത്ത് രണ്ടുംകൂടി അതിനൊപ്പം തിളപ്പിച്ച പാലും തേനും ചേർത്ത് ഉണ്ടാക്കിയ പാനീയം കുട്ടികളെ ശീലിപ്പിച്ചാൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ ജീവകങ്ങളും പോഷകാംശങ്ങളും ഇതിലടങ്ങിയിരിക്കുന്നു.

English Summary: It is safe to say that there is no other sweet fruit that is as common as the sweet lemon Orange is also known as Naga Ranga madhura naranga
Published on: 01 April 2021, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now