Updated on: 11 November, 2020 6:00 AM IST

ആരോഗ്യത്തിൻറെയും ചര്‍മ്മത്തിൻറെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ജപ്പാന്‍കാര്‍. ആയുര്‍ദൈര്‍ഘ്യം കൂടുതലുളളവര്‍. അതേ സമയം ഇവരില്‍ വണ്ണം കൂടിയവരെ വളരെ വിരളമായെ കാണാറുള്ളു. സൗന്ദര്യ, ആരോഗ്യ സംരക്ഷണത്തിനെല്ലാം ഇവര്‍ക്ക് ഇവരുടേതായ വിദ്യകളുണ്ട്. ഇതില്‍ ഒന്നാണ് വെളളം കുടിച്ച് തടി ചുരുക്കുന്ന ജാപ്പനീസ് ടെക്‌നിക്. വളരെ സിംപിളായി ചെയ്യാവുന്ന വിദ്യയാണിത്. യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാത്ത, കഠിനമായ രീതികളില്ലാത്ത ഈ വിദ്യ തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍.

ജാപ്പനീസ് വാട്ടര്‍ തെറാപ്പിയിലൂടെ ആമാശയം ശുചിയാക്കപ്പെടുകയും, ദഹന വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു ദഹനം വേണ്ട രീതിയില്‍ നടന്നാല്‍ തന്നെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും, നല്ല ശോധനയുണ്ടാകാനും സഹായകമാകുന്നു. ഉണര്‍ന്ന ഉടന്‍ തന്നെ വെള്ളം കുടിയ്ക്കുകയെന്നത് ജപ്പാനിലെ പരമ്പരാഗത ആരോഗ്യ ചിട്ടകളുടെ ഭാഗം തന്നെയാണ്. തടി കുറയ്ക്കാന്‍ മാത്രമല്ല, പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഈ വെള്ളം കുടി സഹായിക്കുന്നുവെന്നതാണ് വാസ്തവം. ഇതെങ്ങനെ ചെയ്യാമെന്നു നോക്കൂ.

ഈ തെറാപ്പി പ്രകാരം, രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ നാല് ഗ്ലാസ് വെള്ളം വെറും വയറ്റില്‍ കുടിയ്ക്കണം. സാധാരണ വെള്ളമാകാം, ചെറു ചൂടുള്ളതുമാകാം. ചെറുചൂടുള്ളതെങ്കില്‍ ഗുണം കൂടും. ഇതില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞു ചേര്‍ക്കാം. ഇത് നീണ്ട നേരം ശരീരത്തിന് ജലാംശം നല്‍കുന്നു. കുടല്‍, കിഡ്‌നി, ലിവര്‍, എന്നിവയുടെ ആരോഗ്യത്തിനിത് നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ രാവിലെ തന്നെ നീക്കം ചെയ്യാനുള്ള വഴി കൂടിയാണിത്. ശരീരത്തിലെ വിസര്‍ജ്യങ്ങള്‍ പുറന്തള്ളിയാണ് ഈ രീതി ഗുണകരമാകുന്നത്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ ഈ രീതി സഹായിക്കും.
ഒറ്റയടിയ്ക്ക് ഇത്രയും വെളളം കുടിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഒരു ഗ്ലാസില്‍ തുടങ്ങി സാവധാനം അളവ് കൂട്ടുന്നതാകും നല്ലത്. നാലു ഗ്ലാസ് വെളളം കുടിയ്ക്കുമ്പോള്‍ ഇത് ഒറ്റയടിയ്ക്ക് കുടിച്ചു തീര്‍ക്കരുത്. ഒരു ഗ്ലാസ് കുടിച്ച ശേഷം ഒരു മിനിററ് കഴിഞ്ഞ് അടുത്ത ഗ്ലാസാകാം. സിപ് ചെയ്തു കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അല്ലാതെ ഒറ്റയടിക്ക് കുടിക്കരുത്.

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം മുക്കാല്‍ മണിക്കൂര്‍ ശേഷം മാത്രമെ എന്തെങ്കിലും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യുവൂ. ഇത്, കുടിച്ച വെളളം കൊണ്ടു തന്നെ ശരീരത്തിന്റ ആന്തരിക വ്യവസ്ഥ നടപ്പാക്കാന്‍ സഹായകമാകുന്നു. ഇതു പോലെ ഭക്ഷണ ശേഷം രണ്ടു മണിക്കൂര്‍ നേരത്തേയ്ക്ക് യാതൊന്നും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യരുത്. വെള്ളം പോലും.

ഈ ടെക്‌നിക് പ്രകാരം ഭക്ഷണം കഴിയ്ക്കാനും വിധം പറയുന്നു. നല്ലതുപോലെ ചവച്ചരച്ച് കൂടുതൽ സമയം ഉപയോഗിച്ചുവേണം ഭക്ഷണം കഴിക്കാൻ. വലിച്ചു വാരി വിഴുങ്ങരുതെന്നര്‍ത്ഥം. തടി കുറയ്ക്കാന്‍ ഇത് നല്ലതാണ്. കാരണം ഇതാണ് ദഹനത്തിന് ചേര്‍ന്ന രീതി. ദിവസവും ഒരു മണിക്കൂര്‍ നേരം നടക്കുകയെന്നതും പ്രധാനമാണ്. ജാപ്പനീസ് വാട്ടര്‍ തെറാപ്പി പ്രകാരം രാത്രി കിടക്കാന്‍ നേരത്ത് ഉപ്പുവെള്ളം കൊണ്ടു ഗാര്‍ഗിള്‍ ചെയ്യുകയും വേണം. ചെറുചൂടുള്ള ഉപ്പു വെള്ളം ഉപയോഗിച്ചു വേണം, ഗാര്‍ഗിള്‍ ചെയ്യാന്‍.

മഹാമാരിക്കാലത്തെ ആരോഗ്യ വീണ്ടെടുപ്പിന് കർക്കിടക ചികിൽസ

#krishijagran #healthtips #japanese #watertherapy #reduceweight #goodhealth

English Summary: Japanese Water Therapy to reduce body weight and maintain our health
Published on: 10 November 2020, 06:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now