Updated on: 21 February, 2021 5:50 PM IST
കാട്ടപ്പ

നമ്മുടെ കൃഷിയിടങ്ങളിൽ സമൃദ്ധമായി വളരുന്ന ഈ സസ്യത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ?. ഇതാണ് കാട്ടപ്പ അല്ലെങ്കിൽ നായ്തുളസി. ഇതൊരു അധിനിവേശ സസ്യമാണ്. അമേരിക്കയിയാണ് എന്ന് പറയപ്പെടുന്നു. Ageratum conyzoides എന്നാണ് ഇതിൻറെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ഇത് chick weed, white weed, billy goat weed എന്നിങ്ങനെ അറിയപ്പെടുന്നു.

ഇതൊരു ഏകവർഷിയായ സസ്യമാണ്. ഇതിൻറെ മൂലവ്യൂഹം ഭൂമിക്കടിയിലേക്ക് ആഴ്ന്ന് ഇറങ്ങിയ തരത്തിലാണ്. രോമാവൃതമായ കാണ്ഡവും, അഞ്ചു കേസരങ്ങൾ ഉള്ള പൂവും ആണ് ഇതിന്റെ പ്രത്യേകത. പൂക്കൾക്ക് എല്ലാം തുല്യ വലുപ്പമാണ്. ഇതിൻറെ ഇലയും വേരും എല്ലാം ഔഷധയോഗ്യമാണ്.

നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും എല്ലാം അപ്പ അല്ലെങ്കിൽ നായ്ത്തുളസി പലവിധ രോഗങ്ങൾക്കുള്ള പ്രതിവിധിയായി ചേർക്കുന്നു. അപ്പയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് മുറിവിൽ ഇറ്റിച്ചു നൽകിയാൽ മുറിവ് പെട്ടെന്ന് ഭേദമാകുന്നു. മാത്രവുമല്ല ഇതിൻറെ ഇലയ്ക്ക് അണുനാശക ശക്തിയുണ്ട്. മുറിവിനു മാത്രമല്ല അതിസാരം, മൂലക്കുരു ചികിത്സയിൽ അപ്പ ഉപയോഗിക്കുന്നു.

Have you seen this plant growing in abundance on our farms ?. This is Kattappa or Naythulasi. This is an invasive plant. It is said to be American. Its scientific name is Ageratum conyzoides. In English it is known as chick weed, white weed and billy goat weed. This is an annual plant. Its core is such that it sinks deep into the ground. It has a hairy stem and a flower with five stamens.

അപ്പയുടെ നീര് എടുത്ത് എണ്ണ കാച്ചി ഉപയോഗിക്കുന്നത് വാതരോഗത്തിനുള്ള ഒരു പ്രതിവിധി ആയി കണക്കാക്കുന്നു. കൂടുതലായും കാട്ടപ്പ ഉപയോഗിക്കുന്നത് പൈൽസിന് ഒരു പരിഹാര മാർഗം എന്ന നിലയ്ക്കാണ്. കാട്ടപ്പ കഴുകി സമൂലം ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് പൈൽസിന്റെ കുരുവിൽ പുരട്ടാം. ഇല്ലെങ്കിൽ എണ്ണകാച്ചി ഉപയോഗിക്കുകയോ, കിഴികെട്ടി തുടർച്ചയായി ഉപയോഗിക്കുകയോ ചെയ്താൽ പൈൽസ് പൂർണ്ണമായും ഭേദമാകും എന്ന് ആയുർവേദ ങ്ങളിൽ പറയുന്നു.

English Summary: Kattappa or Naythulasi. This is an invasive plant. It is said to be American Its scientific name is Ageratum conyzoides In English it is known as chick weed white weed and billy goat weed
Published on: 21 February 2021, 05:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now