1. Health & Herbs

ഒരു തുളസിയില മതി - വൈദ്യന്മാരുടെ അനുഭവങ്ങളിലൂടെ

തുളസിയുടെ മഹത്വം മനസ്സിലായാൽ വീട്ടിൽ നട്ടുവളർത്തി പരിപാലിക്കാൻ നാം തയ്യാറാവും. സസ്യങ്ങളുടെ രാജാവായാണ് പേർഷ്യക്കാർ തുളസിയെ വിശേഷിപ്പിച്ചിരിക്കുന്നത് ( ശാഹ് സ്പരം ) , ഹൃദ്യഗന്ധമാണ് തുളസിക്കുള്ളത് അതിനാൽ നസ്ബു എന്നും - ഇറാനിൽ കിർമാൻ എന്ന പ്രദേശത്താണ് തുളസി ഏറ്റവും കൂടുതൽ ഉള്ളത്കൊണ്ട്  ഹബ് സ് കിർമാൻ  എന്നും പേരുണ്ട്. പവിത്രമായ ഒരു സസ്യത്തെ നാം അമൂല്യമായി കാണണം.

Arun T

തുളസിയുടെ മഹത്വം മനസ്സിലായാൽ വീട്ടിൽ നട്ടുവളർത്തി പരിപാലിക്കാൻ നാം തയ്യാറാവും. സസ്യങ്ങളുടെ രാജാവായാണ് പേർഷ്യക്കാർ തുളസിയെ വിശേഷിപ്പിച്ചിരിക്കുന്നത് ( ശാഹ് സ്പരം ) , ഹൃദ്യഗന്ധമാണ് തുളസിക്കുള്ളത് അതിനാൽ നസ്ബു എന്നും - ഇറാനിൽ കിർമാൻ എന്ന പ്രദേശത്താണ് തുളസി ഏറ്റവും കൂടുതൽ ഉള്ളത്കൊണ്ട്  ഹബ് സ് കിർമാൻ  എന്നും പേരുണ്ട്. പവിത്രമായ ഒരു സസ്യത്തെ നാം അമൂല്യമായി കാണണം.

റൈഹാന്റെ ഉപയോഗങ്ങൾ.

1, അപസ്മാരം പൂർണ്ണമായും സുഖപ്പെടുത്താൻ

തുളസിയുടെ ഉപയോഗം മൂലം സാധിക്കും. തുളസിയുടെ ഇല നീര് നാല് തുള്ളി വീതം രാവിലെ സൂര്യനുദിക്കും മുമ്പ് രണ്ട് മൂക്കി നകത്തും ഇറ്റിക്കുക - തുടർച്ചയായി 21 ദിവസം. കൂടാതെ ഇലയും പൂവും ഇടയ്ക്കിടെ മണക്കുകയും , ഒരു പിടി തുളസിയില 200 മില്ലി വെളിച്ചെണ്ണയിലിട്ട് തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് അരിച്ചെടുത്ത് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് കുളിക്കുകയും ചെയ്താൽ അപസ്മാര രോഗം മാറും. പഴക്കമുണ്ടെങ്കിലും പഥ്യത്തോടു കൂടി ചെയ്താൽ ഫലം ഉറപ്പാണ്.

2 , ത്വക് രോഗങ്ങൾ മാറാൻ.

തുളസിയുടെ ഇല അഞ്ചെണ്ണം വീതം രാവിലെ വെറും വയറ്റിൽ കഴിക്കുകയും _ ഒരു പിടി തുളസിയിലയും ഒരു കഷണം പച്ചമഞ്ഞളും കൂടി വെള്ളം ചേർക്കാതെ അരച്ചിടുകയും ചെയ്താൽ സോറിയാസിസ് ഒഴികെ മറ്റ് ത്വക് രോഗങ്ങൾ മാറും.

3 , തിമിരം മാറാൻ .

തിമിരം തുടക്കത്തിലെ മാറാൻ ഏറ്റവും നല്ല ഒരു പ്രയോഗം - തുളസിയുടെ ഉണങ്ങിയ വിത്ത് പത്തെണ്ണം രോഗമുള്ള കണ്ണിനകത്ത് ഇടുക ശേഷം കണ്ണ് അടയ്ക്കുകയും തുറക്കുകയും ചെയ്യുക - ഇങ്ങനെ കുറച്ച് ദിവസം ചെയ്യുകയാണെങ്കിൽ തിമിരം തുടക്കത്തിലാണെങ്കിൽ പൂർണ്ണമായും സഖപ്പെടുത്താൻ കഴിയും.

4 , ലൈംഗീക ഉത്തേജനത്തിന്ന്

തുളസിനീര് രണ്ട് തുള്ളി വീതം സ്ഥിരമായി രാത്രി കിടക്കാൻ നേരം കഴിക്കുക. അറബികൾ സുലൈമാനിയിൽ ( കട്ടൻചായ) തുളസിയിലയിട്ട് കഴിക്കാറുണ്ട്. നമ്മുടെ നാട്ടിലെ രാമ തുളസിയാണ് ഇങ്ങനെ ഉപയോഗിക്കേണ്ടത്.

5 , മുഖക്കുരു മാറാൻ

തുളസിയോളം അനുയോജ്യമായ ഔഷധ സസ്യ മില്ലെന്നാണ് എന്റെ അനുഭവം. എത്ര പഴകിയ മുഖ കുരുവും തുളസി നീര് മുഖത്ത് സ്ഥിരമായി പുരട്ടിയാൽ മാറും.

6 , ചെറിയ കുട്ടികൾക്കുണ്ടാവുന്ന കഫകെട്ട് മാറാൻ -

അര ടീസ്പൂൺ തുളസിനീരും ഒരു ടീസ്പൂൺ ചെറുതേനും യോജിപ്പിച്ച് ഓരോ തുള്ളി വീതം ഇടയ്ക്കിടെ കൊടുക്കുക - കഫകെട്ട് മാറുകയും കുട്ടികൾക്ക് നല്ല ശോധനയുണ്ടാവുകയും ചെയ്യും.

7 , അന്തരീക്ഷ മലിനീകരണം

തടയാൻ കഴിവുള്ള അത്ഭ്യത ഔഷധസസ്യം കൂടിയാണ് റൈഹാൻ.നമ്മുടെ പരിസരങ്ങളിൽ തുളസി നട്ടുപിടിപ്പിക്കുന്നത് നമുക്കും ഭാവിതലമുറകൾക്കും ഗുണം ചെയ്യും. ശ്വാസം മുട്ടുള്ളവർ തുളസിയുടെ മണമേൽക്കുന്നത് രോഗം ശമിക്കാൻ കാരണമാകും.

8 , ഭക്ഷണത്തോടൊപ്പം -

സലാഡായും തുളസിയില ഉപയോഗിക്കാം , ദഹനം ശെരിയായി നടക്കും.

തുളസി, കൃഷ്ണ തുളസി, നെയ് തുളസി, രാമ തുളസി, അഗസ്ത്യ തുളസി, കർപൂര തുളസി, ശീത തുളസി, മധുര തുളസി, ചന്ദന തുളസി, വർണ്ണ തുളസി, വള്ളി തുളസി, കരിന്തുളസി - നാല് പതിലധികം തുളസികളെ എനിക്ക് അറിയാം .
എത്രയോ ഔഷധ പ്രയോങ്ങൾ തുളസി ഉപയോഗിച്ച് ചെയ്യാൻ കഴിയും. മിത്രങ്ങളെ റൈഹാൻ (തുളസി ) ദൈവത്തിന്റെ സമ്മാനവും അനുഗ്രഹവുമാണ് അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക നാം.

9 , മരുന്ന് പ്രയോഗിക്കും മുമ്പ് -

വയറിളക്കുക, സസ്യാ ആഹാരം മാത്രം കഴിക്കുക , നാടൻ സാധനങ്ങൾ മാത്രം ഉപയോഗിച്ച് പല്ല് തേയ്കുക. അവശ്യത്തിന്ന് മാത്രം സസ്യങ്ങൾ എടുക്കുക, ഒന്നിനേയും നശിപ്പിക്കാതിരിക്കുക.

നന്മ.
ഹംസ.

English Summary: one tulasi leaf enough for all diseases

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds