Updated on: 6 March, 2022 8:54 PM IST
Know about these food that lower the immunity power

ശരീര ആരോഗ്യം നിലനിർത്താൻ പോഷകങ്ങൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.  ശരീരത്തിൻറെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ ശരിയായ പോഷകങ്ങടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്തവരിൽ പ്രതിരോധശേഷി കുറയുകയും വൈറസ്, തുടങ്ങിയ അണുബാധകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ വളരെ പെട്ടെന്ന് പിടിപെടുകയും ചെയ്യുന്നു.  ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു.

പഴങ്ങൾ ആണോ അതോ അവയുടെ ജ്യൂസ് ആണോ മികച്ചത്- ഏതാണ് ആരോഗ്യത്തിന് നല്ലത്?

എന്നാൽ ചില ഭക്ഷണങ്ങൾക്ക് പ്രതിരോധശേഷി കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രതിരോധശേഷി കുറയ്ക്കുന്ന ആ ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.

* അവശ്യ പോഷകങ്ങളാൽ ഭക്ഷണത്തിലൂടെ പ്രതിരോധശേഷി കൈവരിക്കാൻ കഴിയും. എന്നാൽ,  പിസ്സ, ബർഗറുകൾ എന്നിവ ഉയർന്ന കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ  ആരോഗ്യത്തെ നശിപ്പിക്കുകയും പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും ചെയ്യും.

* മദ്യം ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തെയും ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ശരീരത്തിലുടനീളം മദ്യത്തിന് പ്രതികൂല ഫലങ്ങൾ ഉണ്ട്. ഇത് ഗുരുതരമായ അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെമ്പ് ഗ്ളാസ്

* ചോക്ലേറ്റുകൾ, മിഠായികൾ, മധുരപലഹാരങ്ങൾ അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കാലക്രമേണ ദുർബലമാകാൻ ഇടയാക്കും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കും ശരീരത്തെ അപകടത്തിലാക്കുന്നു. കൂടാതെ, പൊണ്ണത്തടി, ശരീരഭാരം, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

* പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പ്രതിരോധശേഷി ദുർബലപ്പെടുത്തുന്നതിന് കാരണമാകും. പ്രതിരോധസംവിധാനത്തെ മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

English Summary: Know about these food that lower the immunity power
Published on: 06 March 2022, 08:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now