പ്രമേഹരോഗം തിരിച്ചറിയാതേയും ശ്രദ്ധിക്കാതേയും പോകുന്നത് ശരീര അവയവങ്ങളെ ബാധിക്കുന്നതിന് കാരണമായിത്തീരുന്നു. പലപ്പോഴും തിരിച്ചറിയാൻ വൈകുന്നത് കാര്യമായ സങ്കീര്‍ണതകളിലേക്ക് തന്നെ നയിക്കാം. രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്ന അവസ്ഥയാണല്ലോ പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നി രണ്ട് തരത്തിൽ ഏതു തരം പ്രമേഹമായാലും അത് ആരോഗ്യപ്രശ്നങ്ങള്‍ക്കും ഗുരുതരമായ അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകാറുണ്ട്. പല ലക്ഷണങ്ങളിലൂടെയും പ്രമേഹരോഗത്തെ തിരിച്ചറിയാൻ സാധിക്കും. അതിലൊന്നാണ് പ്രമേഹത്തിന്‍റെ ഭാഗമായി കാലുകളിലും പാദങ്ങളിലുമായി കാണുന്ന ചില ലക്ഷണങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗം വരുമ്പോൾ വായ നൽകുന്ന സൂചനകൾ
ഈ രോഗത്തിന് 'ഡയബെറ്റിക് ന്യൂറോപതി' എന്നൊരു അവസ്ഥയുണ്ട്. പ്രമേഹരോഗികളില്‍ നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. പ്രധാനമായും കാലിലും പാദങ്ങളിലുമാണിത് കാണപ്പെടുന്നത്. കാലിലോ പാദങ്ങളിലോ വേദന, മരവിപ്പ് എന്നിവയാണീ അവസ്ഥയില്‍ അനുഭവപ്പെടുക. കൈകളിലും ഇങ്ങനെ ഉണ്ടാകാം. എങ്കിലും കാലിലാണ് കൂടുതാലായി കാണപ്പെടുക. ഇതിന് പുറമെ ദഹനവ്യവസ്ഥ, മൂത്രാശയം, രക്തക്കുഴലുകള്‍, ഹൃദയം എന്നിവയെല്ലാം 'ഡയബെറ്റിക് ന്യൂറോപതി' ബാധിക്കാം.
രോഗം കൂട്ടാക്കാതെ നടക്കുന്ന പ്രമേഹരോഗികളില്‍ കാലില്‍ വ്രണമുണ്ടാകുന്ന അവസ്ഥയെ കുറിച്ച് മിക്കവര്‍ക്കും അറിയാം. അധികവും കാല്‍വെള്ളയിലാണ് ഇത്തരത്തില്‍ പ്രമേഹത്തിന്‍റെ ഭാഗമായി വ്രണമുണ്ടാകുന്നത്. ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ ഈ വ്രണം ഉണങ്ങാതെ വിരലുകളോ പാദമോ കാലോ തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയുമുണ്ടാകം. ഇത് സാധാരണഗതിയില്‍ ഉണ്ടായേക്കാവുന്ന അവസ്ഥയല്ല.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾ പ്രമേഹരോഗം സ്ഥിരീകരിച്ചവരാണെങ്കിൽ, ടെൻഷൻ എടുക്കാതെ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
'അത്ലറ്റ്സ് ഫൂട്ട്സ്' എന്നറിയപ്പെടുന്നൊരു അണുബാധയുണ്ട്. ഒരിനം ഫംഗല്‍ അണുബാധയാണിത്. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പുനിറം, വിള്ളല്‍ എന്നിവയെല്ലാം കാണുന്നതാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ഇതും പ്രമേഹരോഗത്തിന്‍റെ ഭാഗമായി ഉണ്ടാകാം.
പ്രമേഹരോഗികളില്‍ ഇതിന്‍റെ സൂചനയായി കാലില്‍ തന്നെ അരിമ്പാറയും ഉണ്ടാകാം. തള്ളവിരലിലോ മറ്റ് വിരലുകളിലോ ഉള്ള എല്ലുകളുടെ സമീപത്തായാണ് ഇതുണ്ടാവുക. സാധാരണഗതിയില്‍ പാകമാകാത്ത ഷൂ ധരിക്കുന്നതിന്‍റെ ഭാഗമായാണ് ഇതുണ്ടാകാറ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗമുള്ളവർക്ക് ഭക്ഷിക്കാവുന്ന 10 ഭക്ഷണപദാർത്ഥങ്ങൾ
പ്രമേഹരോഗികളില്‍ ചില സന്ദര്‍ഭങ്ങളില്‍ നഖങ്ങളിലും ഇതിന്‍റെ സൂചനയുണ്ടാകാം. 'ഒണിക്കോമൈക്കോസിസ്' എന്നാണിത് അറിയപ്പെടുന്നത്. അധികവും തള്ളവിരലിനെയാണിത് ബാധിക്കുക. മറ്റ് വിരലുകളിലെ നഖങ്ങളെയും ബാധിക്കാം. മഞ്ഞയോ ബ്രൗണ്‍ നിറമോ നഖങ്ങളില്‍ പടരുന്നതാണ് സൂചന.
രക്തയോട്ടം നിലയ്ക്കുന്നതിന്‍റെ ഭാഗമായി കോശങ്ങള്‍ കേടുവരികയും ആ ഭാഗം തന്നെ നശിച്ചപോവുകയും ചെയ്യുന്നതും പ്രമേഹത്തില്‍ കാണാം. ഇതും കാലുകളെയാണ് അധികവും ബാധിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ വിരലുകളോ പാദമോ തന്നെ മുറിച്ചുകളയേണ്ട അവസ്ഥയും ഇതുമൂലം ഉണ്ടാകാം.
പ്രമേഹരോഗികളില്‍ പ്രമേഹം കാലിലെ പേശികളെയും മോശമായി ബാധിക്കാം. ഇതിന്‍റെ ഭാഗമായി കാലിന്‍റെ ആകൃതിയില്‍ തന്നെ വ്യത്യാസം വരാം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.