1. Health & Herbs

പ്രമേഹരോഗം വരുമ്പോൾ വായ നൽകുന്ന സൂചനകൾ

പ്രമേഹാരോഗത്തിന് അടിമയാകുന്നവർ ദിനപ്രതി കൂടിവരുകയാണ്. ജീവിതശൈലിയിലെ ക്രമക്കേട് പ്രമേഹത്തിൻറെ ഒരു പ്രധാന കാരണമാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കാം എന്നതിനാൽ മരണം വരെ സംഭവിക്കുവാൻ സാധ്യത കൂടുതലുള്ള ഒരു ആരോഗ്യ പ്രശ്നമാണിത്. . കൂടാതെ, പ്രമേഹം നിങ്ങളെ കൂടുതൽ ഗുരുതരമായ കോവിഡ് രോഗത്തിന് ഇരയാക്കുന്നു.

Meera Sandeep
Oral indications of diabetes
Oral indications of diabetes

പ്രമേഹരോഗത്തിന് അടിമയാകുന്നവർ ദിനപ്രതി കൂടിവരുകയാണ്. ജീവിതശൈലിയിലെ ക്രമക്കേട് പ്രമേഹത്തിൻറെ ഒരു പ്രധാന കാരണമാണ്.   ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കാം എന്നതിനാൽ മരണം വരെ സംഭവിക്കുവാൻ സാധ്യത കൂടുതലുള്ള ഒരു ആരോഗ്യ പ്രശ്നമാണിത്. കൂടാതെ, പ്രമേഹം നിങ്ങളെ കൂടുതൽ ഗുരുതരമായ കോവിഡ് രോഗത്തിന് ഇരയാക്കുന്നു. പ്രമേഹത്തിന് ചികിത്സ വളരെ നിർണായകമാണെങ്കിലും, പലപ്പോഴും അത് കണ്ടെത്താനാകാതെ സങ്കീർണതകളിലേക്ക് നയിക്കുന്നു. അതിനാൽ, ലക്ഷണങ്ങൾ തിരിച്ചറിയുകയും ഉടൻ വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്നതാണെങ്കിൽ, നിങ്ങളുടെ വായിൽ ചില ലക്ഷണങ്ങൾ അനുഭവപ്പെടാം. പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രോഗമായതുകൊണ്ട് ഇത് വായയേയും ബാധിക്കാം. 

പ്രമേഹ രോഗികൾ ഭക്ഷണ ശൈലിയിൽ ബ്രൗൺ ടോപ്പ് മില്ലറ്റും ഉൾപ്പെടുത്തണം

പ്രമേഹത്തെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുമ്പോൾ പലപ്പോഴും സംസാരിക്കുന്നത് കിഡ്നി, ഞരമ്പുകൾ തുടങ്ങിയവയെ കുറിച്ചാണ്. എന്നാൽ പ്രമേഹവുമായി ബന്ധപ്പെട്ട് നമ്മൾ പലപ്പോഴും അവഗണിക്കുന്ന ഒരു ശരീരഭാഗമുണ്ട് - അതാണ് വായ. വായിലെ അണുബാധ വളരെ സാധാരണമാണെന്നും പ്രമേഹരോഗികളിൽ അത് കൂടുതലാണെന്നും മനസ്സിലാക്കണം. പ്രമേഹം നന്നായി നിയന്ത്രിക്കുന്ന ആളുകളിൽ, നല്ല ഭക്ഷണക്രമവും വ്യായാമവും പിന്തുടർന്നിട്ട് പോലും പെട്ടെന്ന് നിയന്ത്രണം തകരാറിലായാൽ, മൂത്രത്തിലെ അണുബാധയും ദന്ത പ്രശ്നങ്ങളും, വായിലെ അണുബാധയും പരിശോധിക്കണം എന്നത് ഒരു വിദഗ്ദ്ധ നിർദ്ദേശമാണ്.

വായിൽ ദുർഗന്ധം ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്, അതിനെ നമ്മൾ ഹാലിറ്റോസിസ് എന്ന് വിളിക്കുന്നു. പഞ്ചസാരയുടെ അളവ് മോശമാണെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഒപ്പം വായ്നാറ്റം ഉണ്ടാവുകയും, വായയിലോ പല്ലിലോ എന്തെങ്കിലും അണുബാധകൾ കാണുകയാണെങ്കിലോ, രോഗിയെ ഉടൻ തന്നെ ഒരു ഡെന്റൽ സർജന്റെ അടുത്തേക്ക് പരിശോധനയ്ക്ക് വിടണം.

വൃക്കകൾക്ക് തകരാറ് സംഭവിയ്ക്കാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ

ഡയബറ്റിക് കീറ്റോഅസിഡോസിസ്, ഇത് പ്രമേഹത്തിന്റെ ഗുരുതരമായ പ്രശ്നമാണ്, അതിൽ കീറ്റോണിന്റെ രൂപീകരണം കാരണം വായയിലെ ദുർഗന്ധം ഡയബറ്റിക് കീറ്റോഅസിഡോസിസ് ഉള്ള രോഗികളിൽ സാധാരണമാണ്.

പഞ്ചസാരയുടെ അളവ് 250/300-ൽ കൂടുതലുള്ള രോഗികളിൽ, വായ്നാറ്റം ഡയബറ്റിക് കീറ്റോഅസിഡോസിസ് പിടിപ്പെടുന്നതിനുള്ള ഒരു സൂചന ആയിരിക്കും. കീറ്റോണുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ രോഗിക്ക് മൂത്രപരിശോധന ആവശ്യമാണ്. പ്രമേഹരോഗികളിൽ ഉണ്ടായേക്കാവുന്ന ആശങ്കാജനകമായ അവസ്ഥകളാണ് ഡയബറ്റിസ് കീറ്റോഅസിഡോസിസും ഹാലിറ്റോസിസും.

പ്രമേഹം, ചികിത്സിച്ചില്ലെങ്കിൽ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറുകൾ, ന്യൂറോപ്പതി എന്നിവയ്ക്ക് കാരണമാകാം. കൂടുതൽ ഗുരുതരമാകുന്ന അവസ്ഥയിൽ കാലുകൾ മുറിച്ച് മാറ്റുന്നതിനും അന്ധതയ്ക്കും വരെ പ്രമേഹം കാരണമാകും. ഇത് ഇന്ത്യൻ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു രോഗമാണ് എന്നതിനാൽ, പ്രതിരോധവും കൃത്യ സമയത്തുള്ള രോഗനിർണയവും രോഗിയുടെ ആരോഗ്യത്തിന് നിർണായകമാണ്.

English Summary: Oral indications of diabetes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds