1. Health & Herbs

നിങ്ങൾ പ്രമേഹരോഗം സ്ഥിരീകരിച്ചവരാണെങ്കിൽ, ടെൻഷൻ എടുക്കാതെ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പ്രമേഹരോഗം സ്ഥിരീകരിച്ചിട്ടും ശരിയായ ചികിത്സ ചെയ്യാതേയും ഭക്ഷണക്രമത്തിൽ നിയന്ത്രണം പാലിക്കാതേയുമുള്ളവരിലാണ് ദീർഘകാലത്തിൽ ഹൃദയം, വൃക്കകൾ, കാഴ്ചശക്തി എന്നിവയെ എല്ലാം ബാധിക്കുന്നത്. എന്നാൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളും മറ്റു ചികിത്സാരീതികളും ചെയ്‌ത്‌, കൃത്യമായ ജീവിതശൈലിയും ഭക്ഷണക്രമ നിയന്ത്രണവും പാലിച്ചാൽ രക്തത്തിലെ ഗ്ലുക്കോസിൻറെ അളവ് നിയന്ത്രണത്തിൽ വെയ്ക്കാവുന്നതാണ്.

Meera Sandeep
If you have diagnosed with diabetes, pay attention to these things
If you have diagnosed with diabetes, pay attention to these things

പ്രമേഹരോഗം സ്ഥിരീകരിച്ചിട്ടും ശരിയായ ചികിത്സ ചെയ്യാതേയും ഭക്ഷണക്രമത്തിൽ നിയന്ത്രണം പാലിക്കാതേയുമുള്ളവരിലാണ് ദീർഘകാലത്തിൽ ഹൃദയം, വൃക്കകൾ, കാഴ്ചശക്തി എന്നിവയെ എല്ലാം ബാധിക്കുന്നത്. എന്നാൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മരുന്നുകളും മറ്റു ചികിത്സാരീതികളും ചെയ്‌ത്‌, കൃത്യമായ ജീവിതശൈലിയും ഭക്ഷണക്രമ നിയന്ത്രണവും പാലിച്ചാൽ രക്തത്തിലെ ഗ്ലുക്കോസിൻറെ അളവ് നിയന്ത്രണത്തിൽ വെയ്ക്കാവുന്നതാണ്. 

പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്  അറിഞ്ഞിരിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ കഴിച്ചാൽ പ്രമേഹത്തെ തടയാം

* അമിതവണ്ണം പ്രമേഹം ഉൾപ്പെടെ വിവിധ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നത് ശരീരത്തിൻറെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ സഹായിക്കുന്നു, അങ്ങനെ ഷുഗർ ലെവൽ കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു.

* പ്രമേഹരോഗം സ്ഥിതീകരിച്ചാൽ നിങ്ങൾക്കായി ഒരു ഡയബറ്റിക് മീൽ പ്ലാൻ രൂപകൽപന ചെയ്യേണ്ടതുണ്ട്. ഇതിനായി പോഷകാഹാര വിദഗ്ധൻ്റെ നിർദ്ദേശം തേടേണ്ടതുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പില്ലാത്ത പാലുൽപ്പന്നങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാന്യങ്ങൾ, കട്ടി കുറഞ്ഞ പ്രോട്ടീനുകൾ എന്നിവയുൾപ്പെടെ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ അവർ നിങ്ങളെ പ്രോത്സാഹിപ്പിക്കും. സമീകൃതാഹാരം കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് നിങ്ങളുടെ കലോറി ഉപഭോഗം പരിമിതപ്പെടുത്തുകയും ദിവസം മുഴുവനും തുല്യമായി ഭക്ഷണ തിരഞ്ഞെടുപ്പ് നടത്താൻ സഹായിക്കുന്നു. പ്രമേഹമുള്ള ഒരാൾ കൃത്യസമയത്തുള്ള ഭക്ഷണശീലം ഒരിക്കലും ഒഴിവാക്കരുത്. 

* നിങ്ങളുടെ രോഗാവസ്ഥകളെ ആശ്രയിച്ച്, നടത്തം, നീന്തൽ, യോഗ, സ്ട്രെച്ചിങ്ങ്, വെയിറ്റ് ലിഫ്റ്റിംഗ്, സൈക്ലിംഗ് അല്ലെങ്കിൽ തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിക്കുക. വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും നിങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹ നിയന്ത്രണത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിയുക. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ചതിനു ശേഷം മാത്രമേ ഏതെല്ലാം വ്യായാമം ചെയ്യണമെന്ന് തെരഞ്ഞെടുക്കാവു .

* നിങ്ങളുടെ മെഡിക്കൽ ചരിത്രത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ആശ്രയിച്ച്, നിങ്ങളുടെ രക്തത്തിലെ ഷുഗർ ലെവൽ ആരോഗ്യകരമായി നിലനിർത്താൻ നിങ്ങളുടെ ഡോക്ടർ ഒന്നോ അതിലധികമോ മരുന്നുകൾ നിർദ്ദേശിച്ചേക്കാം. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ മരുന്നുകൾ തുടരുകയും ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും സ്വീകരിക്കുകയും വേണം. സംശയങ്ങൾ ഉള്ളപ്പോഴെല്ലാം നിങ്ങളുടെ ഡയബറ്റോളജിസ്റ്റുമായി മരുന്നുകളുടെ ഓപ്ഷനുകളെക്കുറിച്ച് ചർച്ച ചെയ്യുക, അവയുമായി ബന്ധപ്പെട്ട സാധ്യമായ അപകടസാധ്യതകളും നേട്ടങ്ങളും മനസ്സിലാക്കാൻ അവർ നിങ്ങളെ സഹായിക്കും.

* പ്രമേഹം തിരിച്ചറിഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാൻ ഒരു ഗ്ലൂക്കോമീറ്റർ വാങ്ങി എപ്പോഴും കയ്യിൽ സൂക്ഷിക്കുക. അമിതമായ ഷുഗർ ഉണ്ടാവുന്ന സന്ദർഭങ്ങളിൽ ഇത് തിരിച്ചറിയാൻ ഈ ഉപകരണം ഉപകാരപ്രദമാകും. അതുവഴി ആവശ്യമെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ സാധിക്കുകയും ചെയ്യും.

* നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഡയറ്റ് പ്ലാൻ, മരുന്നുകൾ, കുറിപ്പടി, മറ്റ് വിവിധ റിപ്പോർട്ടുകൾ എന്നിവ എല്ലായ്പ്പോഴും ട്രാക്ക് ചെയ്യുകയും റെക്കോർഡ് ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളുടെ പാറ്റേണുകൾ കൃത്യമായി മനസ്സിലാക്കാൻ ഡോക്ടർക്ക് കഴിയും. രേഖകൾ സൂക്ഷിക്കുന്നത്, നിങ്ങൾക്ക് കൈവരിച്ച പുരോഗതിയെ നിർണ്ണയിക്കാൻ ഡോക്ടറെ സഹായിക്കും. നിങ്ങളുടെ ചികിത്സാ പ്ലാൻ മാറ്റി സ്ഥാപിക്കാൻ ഇത് ഡോക്ടറെ സഹായിക്കും.

English Summary: If you have diagnosed with diabetes, pay attention to these things

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds