കറിവേപ്പില… ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങൾ നൽകുന്ന കറിവേപ്പില ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ഉത്തമമാണ്. വിഷവസ്തുക്കളെ പോലെ ചീത്ത കൊഴുപ്പിനെ ശരീരത്തിൽ നിന്ന് മാറ്റുന്നതിനും ഇത് സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പോലും കറിവേപ്പില ഗുണം ചെയ്യും. മാത്രമല്ല, മുടി കൊഴിച്ചിൽ കുറയ്ക്കാനും, ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഇത് അത്യധികം ഗുണകരമാണ്.
ഇത്രയധികം ഗുണഗണങ്ങളുള്ള കറിവേപ്പില ഡിടോക്സിഫിക്കേഷൻ ആയി ഏത് രീതിയിൽ പ്രവർത്തിക്കുമെന്നതാണ് ചുവടെ വിവരിക്കുന്നത്.
രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ്. ഇതിന് ഏതാനും മിനിറ്റ് കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നാം. ഇതുകഴിഞ്ഞ് അര മണിക്കൂറിന് ശേഷം പ്രഭാത ഭക്ഷണം കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വെറും വയറ്റില്‍ ഇഞ്ചി ചവച്ചരച്ച് കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഈ മാറ്റങ്ങളുണ്ടാകും
കറിവേപ്പിലയിൽ നാരുകൾ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ മന്ദീഭവിപ്പിക്കുന്നതിന് ഉത്തമമാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുകയും ചെയ്യുന്നു. ഇൻസുലിൻ കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെ പ്രമേഹരോഗികൾക്കും കറിവേപ്പില ഒരു ഒറ്റമൂലിയാണ്.
വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ആൻറി ഡയബറ്റിക്, ആന്റി ഓക്‌സിഡന്റ്, ആന്റി മൈക്രോബയൽ, ആന്റി ഇൻഫ്ലമേറ്ററി, ആൻറി ക്യാൻസർ തുടങ്ങിയ തുടങ്ങിയ ഔഷധ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
ഓക്കാനം, ഛർദ്ദി എന്നിവ മാറ്റാനും കറിവേപ്പില സഹായിക്കുന്നു. ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്നു. കറിവേപ്പില ഇട്ട വെള്ളം കേശസംരക്ഷണത്തിനുള്ള പൊടിക്കൈ കൂടിയാണ്. അതായത്, മുടികൊഴിച്ചിൽ തടയാൻ കറിവേപ്പില ഇട്ട വെള്ളം ഉപയോഗപ്രദമാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവയുടെ സാന്നിധ്യമുള്ളതിനാൽ മുടി കൊഴിച്ചിലിന് ഈ വെള്ളം കുടിക്കുകയോ, ഇത് ചേർത്ത ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യാം.
വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ഉപയോഗിച്ച് പോഷക എണ്ണ തയ്യാറാക്കാവുന്നതാണ്. ഈ വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് കേശവളർച്ചയ്ക്ക് നല്ലതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.