1. Environment and Lifestyle

വെളിച്ചെണ്ണ ചർമത്തിന് എങ്ങനെയെല്ലാം പ്രയോജനമാകും? ഉപയോഗിക്കേണ്ട വിധം?

വെളിച്ചെണ്ണ കേശത്തിന് മാത്രമല്ല ചർമത്തിനും വളരെ നല്ലതാണെന്ന് മുത്തശ്ശിമാർ പറയുന്നത് കേട്ടിട്ടുണ്ടാകും. ശരീരത്തെ പോഷിപ്പിക്കുന്നതും ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും വെളിച്ചെണ്ണയിലെ ഔഷധമൂല്യങ്ങൾക്ക് സാധിക്കും.

Anju M U

കേരവും വെളിച്ചെണ്ണയും അറിയാത്ത മലയാളി ഉണ്ടാകില്ല. കേരളീയ ഭക്ഷണങ്ങളിലെല്ലാം വെളിച്ചെണ്ണ അത്യധികം പ്രധാനമുള്ളതാണ്. രുചിയിൽ മാത്രമല്ല, കേശവളർച്ചയ്ക്കും നമ്മൾ മുഖ്യമായും ഉപയോഗിക്കുന്നത് വെളിച്ചെണ്ണ തന്നെയാണ്.

എന്നാൽ വെളിച്ചെണ്ണ കേശത്തിന് മാത്രമല്ല ചർമത്തിനും വളരെ നല്ലതാണെന്ന് മുത്തശ്ശിമാർ പറയുന്നത് കേട്ടിട്ടുണ്ടാകും. ശരീരത്തെ പോഷിപ്പിക്കുന്നതും ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും വെളിച്ചെണ്ണയിലെ (Coconut oil) ഔഷധമൂല്യങ്ങൾക്ക് സാധിക്കും. അതുപോലെ പൂപ്പലുകളെ നശിപ്പിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.

ശുദ്ധമായ വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചര്‍മസൗന്ദര്യത്തിനും സംരക്ഷണത്തിനും പ്രയോജനകരമാണ്. വെളിച്ചെണ്ണ ചർമപ്രശ്നങ്ങൾക്ക് (Coconut oil for skin problems) പരിഹാരമാണെന്ന് പറയാറുണ്ടെങ്കിലും ഏതൊക്കെ രീതിയിൽ ഇത് ഉപയോഗിക്കാമെന്ന് ചിലപ്പോൾ നിങ്ങൾക്ക് വ്യക്തത ഉണ്ടാവില്ല. ഇതിനെ കുറിച്ച് വിശദമായി അറിയാം.

നവജാത ശിശുക്കൾക്ക് മസാജ് ചെയ്യാൻ വെളിച്ചെണ്ണ (Coconut oil for massaging infants)

നവജാത ശിശുക്കളെ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് നല്ലൊരു മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു. വെർജിൻ കോക്കനട്ട് ഓയിൽ കൊണ്ട് കുഞ്ഞിന്റെ ദേഹത്ത് മസാജ് ചെയ്താൽ കൈകളും കാലുകളും ബലപ്പെടും. എന്നാൽ, വെളിച്ചെണ്ണ കുഞ്ഞുങ്ങൾക്കും മുതിർന്ന കുട്ടികൾക്കും ഒരുപോലെ മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു.

വിണ്ടുകീറിയ ചുണ്ടുകൾക്ക് (To get rid of chapped lips)

മഞ്ഞുകാലത്ത് വിണ്ടുകീറിയ ചുണ്ടുകളുടെ ജലാംശം വീണ്ടെടുക്കാൻ വെളിച്ചെണ്ണ സഹായിക്കുന്നു. വരണ്ട ചർമത്തെ സുഖപ്പെടുത്താൻ ഇതിലെ പോഷകങ്ങൾക്ക് സാധിക്കുന്നതാണ്. അതിനാൽ തന്നെ നിങ്ങൾക്ക് വീട്ടിലിരുന്ന് ഉപയോഗിക്കാവുന്ന ഒരു ലിപ് ബാമായി ഇത് പ്രയോജനപ്പെടുത്താം.

ഉപ്പൂറ്റി വിണ്ടുകീറലിന് പരിഹാരം (Remedy for cracked heel)

വിണ്ടുകീറിയ കുതികാൽ അഥവാ ഉപ്പൂറ്റി സുഖപ്പെടുത്തുന്നതിനും വെളിച്ചെണ്ണ ഉപയോഗിക്കാം. അതായത്, വിണ്ടുപൊട്ടിയ ഉപ്പൂറ്റിയിൽ നിന്നും രക്തസ്രാവം അല്ലെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത കാണുന്നു. ഇതിന് വെളിച്ചെണ്ണയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സഹായകരമാണ്. രാത്രിയും ഉറങ്ങുന്നതിന് മുൻപ് വെളിച്ചെണ്ണ ഉപയോഗിച്ച് കണങ്കാൽ മസാജ് ചെയ്താൽ നല്ല ഫലം കിട്ടും.

മേക്കപ്പ് റിമൂവറായി വെളിച്ചെണ്ണ (Use as makeup remover)

വെളിച്ചെണ്ണ ഒരു മികച്ച മേക്കപ്പ് റിമൂവറാണ്. ഒരു കോട്ടൺ ബോളിൽ കുറച്ച് വെളിച്ചെണ്ണ ഒപ്പിയെടുത്ത്, നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് പുരട്ടുക. ഇത് മേക്കപ്പ് ഫലപ്രദമായി നീക്കം ചെയ്യുന്നു.

സ്ട്രെച്ച് മാർക്കുകൾ ഒഴിവാക്കാൻ (To get rid of stretch marks)

ഗർഭധാരണത്തിന് ശേഷമുള്ള സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് വെളിച്ചെണ്ണ. ദിവസവും ഒരു സ്പൂൺ എണ്ണ എടുത്ത് സ്ട്രെച്ച് മാർക്ക് ഭാഗത്ത് മസാജ് ചെയ്യുക. ഈ എണ്ണ സ്ട്രെച്ച് മാർക്കുകളിലെ ചൊറിച്ചിലും കുറയ്ക്കുന്നു. എണ്ണ ചർമത്തിൽ നന്നായി ആഗിരണം ചെയ്യപ്പെടുന്നത് വരെ ഇങ്ങനെ മസാജ് ചെയ്താൽ മതി.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Coconut oil; ways and uses of applying oil on skin

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds