Updated on: 10 April, 2021 7:08 PM IST
Fibre content food

ഫൈബർ ശരീരത്തിനേറെ ഗുണം ചെയ്യുന്ന പോഷകമാണെന്ന് ഇന്ന് നമ്മൾക്കെല്ലാവർക്കും അറിയാം. പ്രമേഹം, കാൻസർ, കൊളസ്ട്രോൾ, മലബന്ധം, എന്നിവയുൾപ്പെടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ നേരിടുവാനായി ഫൈബർ ശരീരത്തിന് ആവശ്യമാണ്. 

ഫൈബർ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

ഡയറ്ററി ഫൈബർ ശരീരത്തിന് അത്യന്താപേക്ഷിതമാണ്, കാരണം ഇത് മലബന്ധം, ഉയർന്ന കൊളസ്ട്രോൾ എന്നീ പ്രശ്നങ്ങൾ കുറയ്ക്കുക, മലവിസർജ്ജനം സുഗമമാക്കുക, ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുക, ടൈപ്പ് -2 പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് സഹായിക്കുന്നു. കൂടാതെ, ശരീരത്തെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുവാനും ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ ഫലപ്രദമാണ്.

ഡയറ്ററി ഫൈബറിൽ നിങ്ങളുടെ ശരീരത്തിന് ആഗിരണം ചെയ്യാനോ ദഹിപ്പിക്കുവാനോ കഴിയാത്ത സസ്യഭക്ഷണങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. ഫൈബർ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. വെള്ളത്തിൽ ലയിക്കുന്നതും, ലയിക്കാത്ത രീതിയിൽ ഉള്ളതുതാണ്. ഫൈബർ അഥവാ നാരുകൾ അടങ്ങിയ ചില ഭക്ഷണങ്ങൾ ഇതാ.

പച്ചക്കറികൾ:

നാരുകൾ അടങ്ങിയ പച്ചക്കറികളിൽ ചീര, കാരറ്റ്, ചീര, ലെറ്റ്യൂസ്, ബീറ്റ്‌റൂട്ട്, കൂൺ, മത്തങ്ങ, മധുരമുള്ളങ്കി, ശതാവരി തുടങ്ങിയവ ഉൾപ്പെടുന്നു. ബ്രൊക്കോളി, മധുരക്കിഴങ്ങ്, ആർട്ടികോക്ക്, കുമ്പളങ്ങ എന്നിയിലും ഉയർന്ന അളവിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്.

പയർവർഗ്ഗങ്ങളും നട്സും:

കറുത്ത പയർ, വൻ പയർ, തുവര പരിപ്പ്, വെള്ള കടല, ബീൻസ്, പരിപ്പ് എന്നിവ ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾ ഡയറ്ററി ഫൈബർ കൊണ്ട് സമ്പന്നമാണെന്ന് പറയപ്പെടുന്നു. നാരുകൾ കൂടുതലുള്ള പിസ്ത, പെക്കൺ, ബദാം, സൂര്യകാന്തി വിത്തുകൾ എന്നിവയും കഴിക്കുക.

ധാന്യങ്ങൾ:

ചുവന്ന അരി, പോപ്‌കോൺ, ബ്രാൻ മഫിനുകൾ, ഓട്‌സ്, ഹോൾ ഗ്രെയിൻ ബ്രെഡ്, മുഴു ഗോതമ്പ് പാസ്ത, ഷ്റഡഡ് വീറ്റ്, പഫ്ഡ് വീറ്റ്, ഗ്രേപ്പ് നട്ട്, തവിട് തുടങ്ങിയ ധാന്യങ്ങൾ ഡയറ്ററി ഫൈബർ കൊണ്ട് സമ്പന്നമാണെന്ന് പറയപ്പെടുന്നു.

പഴങ്ങൾ:

ആപ്പിൾ, പിയർ, പീച്ച്, പ്ളം, ഏത്തപ്പഴം, ബെറി, ഓറഞ്ച്, അത്തിപ്പഴം തുടങ്ങിയ പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

English Summary: Know which food contain fibre
Published on: 10 April 2021, 06:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now