Updated on: 7 June, 2021 1:24 PM IST
കുറുന്തോട്ടി

കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് കുറുന്തോട്ടി. വാതരോഗത്തിന് ഏറ്റവും ഫലപ്രദമായ ഔഷധം. കുറുന്തോട്ടി വേര് പാലും എണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ വാതം അകലും എന്നാണ് ശാസ്ത്രം പറയുന്നത്. കുറുന്തോട്ടിക്കും വാതമോ എന്ന പ്രയോഗത്തിൽ തന്നെ കുറുന്തോട്ടി എത്രത്തോളം വാതരോഗത്തിന് പ്രതിവിധിയാണെന്നതിന് ഉത്തരം ലഭിക്കുന്നു.

വെള്ള കുറുന്തോട്ടി, മല കുറുന്തോട്ടി, മഞ്ഞ കുറുന്തോട്ടി ആനക്കുറുന്തോട്ടി എന്നിങ്ങനെ കുറുന്തോട്ടികൾ പലതരത്തിലുണ്ട്. എന്നാൽ നമ്മുടെ പാതയോരങ്ങളിലും പറമ്പിലും ധാരാളമായി കാണുന്ന കുറുന്തോട്ടി ആനക്കുറുന്തോട്ടി ആണ്. ഇത് ഔഷധഗുണത്തിൽ മറ്റുള്ളവയേക്കാൾ ഏറെ മുന്നിലാണ്. സന്ധി വേദന ഇല്ലാതാക്കുവാൻ കുറുന്തോട്ടി കഷായം എണ്ണയും ചേർത്ത് സന്ധികളിൽ പുരട്ടിയാൽ മതി. 

മുടികൊഴിച്ചിൽ അകറ്റുവാനും, മുടി സമൃദ്ധമായി വളരാനും കുറുന്തോട്ടിയില താളിയായി ഉപയോഗിക്കാം. ആമവാതം, വാതരക്തം എന്നിവ ഇല്ലാതാക്കുവാൻ കുറുന്തോട്ടി കഷായം ഉത്തമമാണ്. പനി ഇല്ലാതാക്കുവാൻ കുറുന്തോട്ടിയും ഇഞ്ചിയും ചേർത്ത് കഷായം വെച്ച് കുടിക്കുന്നത് ഗുണം ചെയ്യും. പച്ച കുറുന്തോട്ടി ലേപനമാക്കി അരച്ചുപുരട്ടിയാൽ ചെറിയ കുരുക്കൾ എളുപ്പം പൊട്ടി ഉണങ്ങുന്നതാണ്. കുറുന്തോട്ടി കഷായം, പശുവിൻ പാലും ചേർത്ത് പ്രത്യേക വിധിപ്രകാരം ഗർഭിണികൾ സേവിക്കുന്നത് സുഖപ്രസവത്തിന് സഹായിക്കുകയും ഗർഭിണികളുടെ ശാരീരിക ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാത്തരം കുറുന്തോട്ടികളിലും പ്രധാനമായി ആൽക്കലോയ്ഡ് അടങ്ങിയിരിക്കുന്നു.

Kurunthotti is the most widely used medicinal plant in Kerala. The most effective medicine for rheumatism. According to science, rheumatism can be cured by rubbing the scalp with milk and oil.

കുറുന്തോട്ടി കൃഷി

ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷി കുറ്റിച്ചെടിയാണിത് കുറുന്തോട്ടി.ചരൽ കലർന്ന നീർവാർച്ചയുള്ള മണ്ണ് കുറുന്തോട്ടി കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉത്തമം. ജലസേചനം ലഭ്യമാകുന്ന ഇടം തിരഞ്ഞെടുത്ത് കൃഷി ആരംഭിക്കാം. സാധാരണഗതിയിൽ വിത്ത് മുളപ്പിച്ചാണ് കുറുന്തോട്ടി കൃഷി ആരംഭിക്കുന്നത്. കുറുന്തോട്ടിയുടെ വിത്തുകൾ ജൈവവളം ചേർത്ത് കിളച്ച് ഒരുക്കിയ മണ്ണിലേക്ക് വേണം നടുവാൻ. മറ്റു ഔഷധസസ്യ കൃഷിരീതികളെ പോലെ തുടക്കത്തിൽ കാര്യമായ പരിചരണം തന്നെ ഇതിനും വേണം. കളകൾ പറിച്ചു മാറ്റുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. വേനൽക്കാലത്ത് നന പ്രധാനമാണ്. നട്ടു കഴിഞ്ഞാൽ ഏകദേശം എട്ട് മാസത്തിന് അടുത്ത് ആകുമ്പോൾ വിളവെടുപ്പിന് പ്രായമാകും. പക്ഷേ ഈ കാലയളവിൽ ഏകദേശം രണ്ടു പ്രാവശ്യമെങ്കിലും ജൈവവളം ചേർത്ത് നൽകണം.

കായകളുടെ പാകം നോക്കി വേര് പൊട്ടാതെ ചെടി പറിച്ചെടുക്കണം. ഇതിന്റെ വേരിനാണ് വിപണിയിൽ മൂല്യം കൂടുതൽ. കുറുന്തോട്ടി വേര് ആവശ്യത്തിന് ലഭ്യമല്ലാത്ത അവസ്ഥയാണ് കേരളത്തിൽ ഇന്നിപ്പോൾ. അതുകൊണ്ടുതന്നെ കുറുന്തോട്ടി കൃഷി ആദായകരം തന്നെയാണ്.

English Summary: Kurunthotti is the most widely used medicinal plant in Kerala
Published on: 07 June 2021, 01:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now