Health & Herbs

ഔഷധഗുണമുള്ള കുറുന്തോട്ടി ഇലകൊണ്ടൊരു രുചികരമായ വിഭവം

kurunthotti

കുറുന്തോട്ടി ഇല

നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന പല ചെടികളും നാം കറി വയ്ക്കാറുണ്ട്. എന്നാൽ കുറുന്തോട്ടി തോരനായി ഉപയോഗിക്കാം എന്നത് താരതമ്യേന പുതിയ അറിവാണ്. നിറയെ ഔഷധഗുണമുള്ള കുറുന്തോട്ടി ഇലകൊണ്ട് തോരൻ ഉണ്ടാക്കി കഴിച്ചാൽ ആ സസ്യത്തിന്റെ ഗുണങ്ങളും നാം അറിയാതെ നമുക്ക് ലഭിക്കുന്നു. നമ്മുടെ തൊടിയിലും മുററത്തും വഴി വക്കിലും നാട്ടിട വഴികളിലുമെല്ലാം വലിയ ശ്രദ്ധയൊന്നും കിട്ടാതെ വളരുന്ന ഈ ചെറു സസ്യത്തിന് നിരവധിയായ ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിലും മുത്തശ്ശിമാര്‍ മുടിയ്ക്ക് താളിയായി ഉപയോഗിയ്ക്കുമായിരുന്നു എന്നതായിരിയ്ക്കും, ഇതെക്കുറിച്ചു പലര്‍ക്കും അറിയാവുന്ന ഏക കാര്യം. Although this little herb has many medicinal properties and can be used as a hair conditioner by our grandparents, the only thing most people know about it is that it grows on our lands , sidewalks and country roads without much attention.

kurunthotti

കുറുന്തോട്ടി

കുറുന്തോട്ടിയുടെ ഔഷധഗുണങ്ങൾ


ഇതിന്റെ വേരും ഇലകളം സമൂലവും, അതായത് എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദവുമാണ്. സിഡി എന്നാണ് ഇതിന്റെ പേര്. കുറുന്തോട്ടി തന്നെ പല തരത്തിലുമുണ്ട്. സിഡ അക്യൂട്ട എന്നതാണ് പൊതുവേ ഉപയോഗിയ്ക്കാറ്.വാത രോഗത്തിന്റെ ചികിത്സയിലും വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും നാഡീസംബന്ധമായ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതുപോലെ സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദശിയ്ക്കുന്ന ഒരു മരുന്നു കൂടിയാണിത്.സ്ത്രീകളെ ബാധിയ്ക്കുന്ന അസ്ഥിസ്രാവം അഥവാ വെള്ളപോക്കിനുള്ള നല്ലൊരു പരിഹാരവും കൂടിയാണ് കുറുന്തോട്ടി.സ്ത്രീകള്‍ക്ക് പ്രസവ സമയത്തു സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും, ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും വിര ശല്യത്തിനും അള്‍സര്‍ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ മികച്ച ഒന്നാണിത്.ശരീരത്തിനു പ്രതിരോധ ശേഷി നല്‍കാനും ക്ഷയരോഗത്തിനും ഒക്കെ നൽകുന്ന മികച്ച ഒരു മരുന്നാണിത്. ഇത്രയും ഗുണങ്ങളുള്ള കുറുന്തോട്ടി ഇല കൊണ്ട് ഒരു വിഭവം തയായറാക്കാം.

കുറുന്തോട്ടി

കുറുന്തോട്ടി ഇലകൾ കൊണ്ട് തോരൻ ഉണ്ടാക്കുന്നത് എങ്ങനെ?


സാധാരണ ഇലകൾ കൊണ്ടുള്ള തോരൻ ഉണ്ടാക്കാറില്ല? അതുപോലെയുള്ള ഒരു തോരനാണ് കുറുന്തോട്ടി ഇലകൊണ്ടും ഉണ്ടാക്കുന്നത്.
കുറുന്തോട്ടി ഇലകൾ ചീരയില ചെറുതായി അരിഞ്ഞെടുക്കുന്നതുപോലെ അരിയുക. പിന്നീട് ഇതിൽ ചേർക്കേണ്ട സവാള എണ്ണയിൽ വഴറ്റി മാറ്റി വെക്കുക. കൂടാതെ ഒരല്പം ചെറുപയറോ വൻപയറോ ഇതിൽ ചേർക്കാനായി വേവിച്ചു വയ്ക്കാം. ഇനി എണ്ണയിൽ കടുക് ഇട്ട് പൊട്ടി വരുമ്പോൾ അരിഞ്ഞ് വെച്ച ഇല ഇതിലേക്കിട്ടു ചെറുതീയിൽ വഴറ്റി എടുക്കുക. ഇലകൾ എണ്ണയിൽ മാത്രം കിടന്നു വേവട്ടെ. ആവശ്യ മെങ്കിൽ കുറച്ചു കൈ വെള്ളം തളിക്കുക. ചീനച്ചട്ടി അടപ്പു വച്ച് മൂടുക. ഇല വെന്തതിന് ശേഷം തേങ്ങ ചിരകിയത്, മുൻപ് വേവിച്ചു വച്ച ചെറു പയറോ വൻപയറോ ചേർത്ത് ഇളക്കുക. അതിന് ശേഷം വഴറ്റി വെച്ച സവാളയും പേസ്റ്റാക്കിയ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി [വളരെ കുറച്ച് ] ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് ഇളക്കി അവസാനമായി ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കി ഉപയോഗിക്കാം. ഇനി വേണമെങ്കിൽ
കുറുന്തോട്ടി ഇലയോടൊപ്പം ആവശ്യമുള്ളവർക്ക് മുട്ട ചേർത്തും പാചകം ചെയ്യാം.നല്ല രുചികരമായ കുറുന്തോട്ടി ഇല തോരൻ റെഡിയായി.


.കൂടുതൽ അനുബന്ധ വാർത്തകൾക്ക്: ഔഷധ സസ്യമായ കുറുന്തോട്ടി കിട്ടാനില്ല

#medicinal palants#farm#agriculture#FTB#Krshijagran


English Summary: A delicious dish with medicinal Kurunthotti leaves.

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine