Updated on: 23 August, 2022 5:11 PM IST
വട്ടയില

വട്ടയിലയിൽ വിളമ്പാം എന്നത് ഭാവനാത്മകമായി പറഞ്ഞുവെച്ച വസ്തുതയല്ലാട്ടോ . അതിലൊരു സത്യമുണ്ട്. പഴമക്കാർ വാഴയിലയെ പോലെ തന്നെ തുല്യപദവിയാണ് വട്ട ഇലയ്ക്കും നൽകിയിരുന്നത് . "വട്ടയില പന്തലിട്ട് " എന്ന ഗാനം മൂളി നടക്കുന്ന നമ്മളിൽ പലരുടെയും സംശയം  വട്ടയില, കവിയുടെ കലാസൃഷ്ടിയുടെ ഭാഗമാണെന്നാണ്. എന്നാൽ നമ്മൾ പിന്നിട്ട ഓരോ ഇടവഴിയിലും വട്ടയില നമ്മുടെ ഒരു  നോട്ടത്തിന് ആയി കാത്തുനിന്നു കാണും. പരിഷ്കൃതമെന്നോ, അപരിഷ്കൃതമെന്നോ ഭാവവ്യത്യാസമില്ലാതെ എവിടെയും വളരുന്ന ഈ ഔഷധിയുടെ മൂല്യം നാം തിരിച്ചറിയണം. ഭാരതത്തിൽ മാത്രമല്ല ശ്രീലങ്കയിലും ഫിലിപ്പൈൻസിലും തുടങ്ങി പല രാജ്യങ്ങളിലും ഈ സസ്യത്തെ കാണാം. കേരളത്തിൽ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടുവെങ്കിലും പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ന് ഈ സസ്യം പല കാര്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. പല പേരുകളിലാണ് ഈ സസ്യം കേരളത്തിലുടനീളം അറിയപ്പെടുന്നത്. ഉപ്പില, വട്ട, പൊടിയ ഇല, പൊട്ടുണ്ണി, വട്ട കുറുക്കുട്ടി, പൊടിഞ്ഞി, പൊടി അയനി, വട്ട കണ്ണി  അങ്ങനെ അനേകം പേരുകളിൽ അറിയപ്പെടുന്നു.ഇലകളുടെ  ആകൃതി വൃത്തം ആയതിനാലാണ് ഇതിന് വട്ടയില എന്ന് വിളിക്കുന്നത്. പണ്ടുകാലത്ത് ഉപ്പ് പൊതിയാൻ ഈ ചെടിയുടെ ഇല ഉപയോഗിച്ചതിനാൽ  ഇതിനെ ഉപ്പില എന്നും വിളിക്കാറുണ്ട്.

വട്ടയില

കേരളത്തിലെ കാലാവസ്ഥ ഈ ചെടിയുടെ വളർച്ചക്ക് ഏറെ നല്ലതാണ്. ഏതു  പരിതസ്ഥിതിയിലും ഈ ഔഷധ സസ്യം വളരുമെന്ന പ്രത്യേകത കൂടി ഇതിന് ഉണ്ട്. കേരളത്തിൽ പ്രത്യേകിച്ച് ആർദ്ര ഇലപൊഴിയും കാടുകളിൽ ഈ സസ്യം കൂടുതൽ ആയി കണ്ടുവരുന്നു. ഗോള ആകൃതിയിൽ  കുലകുല ആയിട്ടാണ്  ഈ ചെടിയുടെ ഫലം കാണപ്പെടുന്നത്. പാൽപശ  വർഗ്ഗത്തിൽപ്പെട്ട ഈ ചെടി 12cm വരെ ഉയരം കൈവരിക്കാറുണ്ട്. നല്ല വിസ്താരമുള്ള ഇതിന്റെ ഇലകൾ ഒന്നിടവിട്ട രീതിയിൽ ആണ് വിന്യസിച്ചിരിക്കുന്നത്. ചെറിയ ചെടികൾ ആണെങ്കിൽ അതിന്റെ തണ്ടിന് വയലറ്റ് നിറവും മൃദുവായ രോമങ്ങളും നമുക്ക് കാണാൻ സാധിക്കും.മറ്റ് ചെടികൾക്ക് തണലേകാൻ പണ്ട് തൊട്ടേ കർഷകർ ഇത് വെച്ചുപിടിപ്പിക്കാറുണ്ട്. ഇതിന്റെ ഇലകൾ മികച്ച ഒരു ജൈവവളം കൂടി ആണ്. ഇതിന്റെ ഇലയിൽ 60.17  ശതമാനം ജലവും,0.18 ശതമാനം ഫോസ്ഫറസും, 0 .66  ശതമാനം പൊട്ടാസ്യവും,1.3  ശതമാനം നൈട്രജനും അടങ്ങിയിരിക്കുന്നതിനാൽ ഇത് മികച്ച ഒരു ജൈവവളം തന്നെ. നമ്മുടെ പൂർവികർ അട പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുവാൻ ഈ ഇല ഉപയോഗപ്പെടുത്താറുണ്ട് . എന്തെന്നാൽ ചൂടുള്ള വിഭവം വട്ടയിലയിൽ വിളമ്പിയാൽ ഇലയിലെ പോഷകഘടകങ്ങൾ ഭക്ഷണം ആഗീരണം ചെയ്യുകയും അതിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിക്കുകയും ചെയ്യുന്നു. ഇന്നും നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ ഇതിന്റെ ഇല ഭക്ഷണപാകപ്പെടുത്തലിൽ ഉപയോഗിക്കാറുണ്ട്.

വട്ടയില

പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇതിന്റെ ഉപയോഗം കൂടുതലാണ്. വാഴയിലക്ക് പകരമായി വട്ടയിലായാണ് ഇവർ കൂടുതൽ ഉപയോഗിച്ച് വരുന്നത്. ഇതിന്റെ തൊലിയും വേരും അടക്കം സമ്മിശ്രമായി ഉണ്ടാക്കിയ ഔഷധക്കൂട്ട് ചുമ, പനി, ഉദരസംബന്ധ രോഗങ്ങൾക്കു ഉത്തമമാണ്. നെഞ്ചിൽ കെട്ടികിടക്കുന്ന കഫകെട്ട് ഇല്ലാതാക്കുവാനും, നാഡീ വ്യൂഹങ്ങളെ പരിപോഷിപ്പിക്കുവാനുള്ള അതിസവിശേഷ കഴിവുണ്ട് ഈ സസ്യത്തിന്. ഇതിന്റെ അധികം മൂക്കാത്ത ഒരു ഇല കഴുകി രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ചവച്ചരച്ചു നീരിറക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും. ഫിലിപൈൻസുകാരുടെ ഇഷ്ടമദ്യത്തിൽ ഇതിന്റെ തൊലിയും പുളിപ്പിച്ച കരിമ്പിൻ നീരും ഔഷധക്കൂട്ടുമാണ് പ്രധാനചേരുവ എന്ന്  നമ്മളിൽ പലരും അറിയുന്നില്ല. ഈ മരത്തിന്റെ തൊലിയും പൂവരശിന്റെ തൊലിയും ചേർത്ത് വേര്

ഇട്ട് വെള്ളം വെച്ച് കുളിച്ചാൽ ശരീരത്തിലെ വൃണങ്ങൾ മാറിക്കിട്ടും. അതുപോലെതന്നെ ഈ സസ്യത്തിന് നാട്ടുവൈദ്യത്തിൽ അതി പ്രധാന സ്ഥാനമാണ്. വട്ടയുടെ കൂമ്പു ചതച്ചു നീരെടുത്തു ശരീരത്തിൽ ഉണ്ടാവുന്ന മുറിവിൽ വച്ച് കെട്ടിയാലും അതിന്റെ നീര് പിഴിഞ്ഞൊഴിച്ചാലും മുറിവ് ഭേദമാകാൻ ഏറെ നല്ലതു തന്നെ. ഇതിന്റെ പശ വച്ചു കെട്ടിയാലും മുറിവ് ഭേദമാകുക തന്നെ ചെയ്യും. ഇനി വ്യവസായരംഗം എടുക്കുകയാണെങ്കിൽ തീപ്പെട്ടി കൊള്ളി, പേപ്പർ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇതിന്റെ തടി ഉപയോഗിച്ച് വരുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...

English Summary: Macaranga peltata
Published on: 09 September 2020, 06:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now