Updated on: 22 January, 2022 10:00 AM IST
മക്കോട്ട ദേവ

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് ദൈവത്തിൻറെ കിരീടം എന്ന അർത്ഥം വരുന്ന മക്കോട്ടദേവ എന്ന ഔഷധസസ്യമാണിത്. അലങ്കാരച്ചെടിയായി വ്യാപകമായി വളർത്തുന്ന ഈ സസ്യത്തിന് വിപണി മൂല്യം ഏറെയാണ്. ഒരാൾ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന മക്കോട്ട ദേവ കാണാനും മനോഹരമാണ്. ഇവയുടെ കായ്കൾ വിരിയുന്നത് ശാഖകളിൽ ആണ്. ഇന്തോനേഷ്യയിൽ ഇതിനെ അത്ഭുത സസ്യം ആയാണ് കരുതപ്പെടുന്നത്. കേരളത്തിൽ ധാരാളം പേർ ഇത് വാണിജ്യാടിസ്ഥാനത്തിൽ ഇന്ന് കൃഷി ചെയ്യുന്നുണ്ട്. 

വീട്ടുമുറ്റത്ത് ഉദ്യാനത്തിന് അഴകേകാൻ വച്ചുപിടിപ്പിക്കുന്ന ഇവയുടെ കായ്കൾ വിളഞ്ഞ് പാകമാകുമ്പോൾ കടും ചുവപ്പു നിറത്തിലേക്ക് രൂപാന്തരപ്പെട്ടിരിക്കുന്നു. നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന കൃഷിയിടമാണ് ഇത് കൃഷി ചെയ്യുവാൻ തിരഞ്ഞെടുക്കേണ്ടത്. വേനൽക്കാലത്ത് മിതമായ നനയാണ് ഇതിന് നല്ലത്. ജൈവാംശം കലർന്ന മണ്ണിൽ നല്ല വിളവ് ലഭിക്കും. ജൈവവളമാണ് ചെടിയുടെ വളർച്ചാ ഘട്ടത്തിൽ നൽകേണ്ടത്. ചുവട്ടിൽ പുതയിട്ട് നൽകുന്നത് ചെടിയുടെ വളർച്ച വേഗത്തിലാക്കാൻ മികച്ചതാണ്. 

Makhotadeva, which means the crown of God, is a very suitable cultivation method for the climate of Kerala. This plant is widely grown as an ornamental plant and has high market value.

ഇതിൻറെ കായകളിലെ ചെറു വിത്തുകൾ പാകി മുളപ്പിച്ച് തൈകൾ എടുത്ത് കൃഷി ചെയ്യാവുന്നതാണ്. മഴക്കാല ആരംഭത്തിൽ കൃഷി ചെയ്യുന്നതാണ് നല്ലത്. വലിയ ചട്ടികളിലും ഇവ നട്ടു വളർത്താവുന്നതാണ്. ജൈവവളങ്ങൾ ചേർത്ത് തടമെടുത്ത് കൃഷി ഒരുക്കം. മേൽമണ്ണും ചാണകപ്പൊടിയും മണലും കലർത്തിയ മിശ്രിതം ചെടിച്ചട്ടികളിൽ നിറച്ച് തൈകൾ അതിൽ വച്ചു പിടിപ്പിക്കാം. ജലനിർഗമന സംവിധാനങ്ങൾ ഒരുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

മക്കോട്ടദേവ: ദൈവത്തിന്റെ സ്വന്തം പഴം

English Summary: Makotta Deva can be used as decoration and medicine
Published on: 22 January 2022, 09:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now