മക്കോട്ടദേവ: ദൈവത്തിന്റെ സ്വന്തം പഴം

Wednesday, 18 July 2018 12:13 PM By KJ KERALA STAFF

മക്കോട്ടദേവ അഥവാ ദൈവത്തിൻ്റെ  കിരീടം എന്നറിയപെടുന്ന ഈ പഴം നമുക്ക് അധികം പരിചിതമല്ല. ഡ്രഗ്ലോഡ് എന്നപേരിലും അറിയപ്പെടുന്ന ഈ പഴം വിദേശിയാണ്. ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ സാധാരണയായിക്കണ്ടുവരുന്ന പഴമാണ് മക്കോട്ടദേവ, ഷുഗറിന് വളരെ ഫലപ്രദമായ ഒരു മരുന്നായാണ് ഇത്  അറിയപ്പെടുന്നത് .  ട്യൂമറിനും എതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന, ഹൃദ്‌രോഗം കാന്‍സറിനെയും ശക്തമായി പ്രതിരോധിക്കുന്നു.  

ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന ലിവര്‍സീറോസിസിൻ്റെ  കടുപ്പം കുറയ്ക്കുന്ന, യൂറിക്കാസിഡിൻ്റെ    നില ശരിയായി കാക്കുന്ന, വാതം, ഗൗട്ട്, വൃക്കസംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവയെ തടയുന്ന അത്ഭുത പഴം ആണ് മക്കോട്ടദേവ. ഈ പഴത്തിൻ്റെ  ശാസ്ത്രീയമായ കൃഷിരീതി നമുക്ക് ഇന്ന് അജ്ഞാതമാണ് എങ്കിലും സാധാരണ രീതിയിൽ വിത്ത്  മുളപ്പിച്ചു തൈകൾ ഉദ്പാദിപ്പിക്കാം. ലഭിക്കുന്ന വിത്തുകളിൽ 30 ശതമാനം മാത്രമേ മുളച്ചു കാണുന്നുള്ളൂ എന്ന് അനുഭവസ്ഥർ. 


maccotta


രണ്ടു വർഷം  കൊണ്ടു കായ്കൾ ഉണ്ടായിത്തുടങ്ങും. മൂക്കുന്നതിനു മുമ്പ്  പച്ച നിറത്തിലും  മൂത്തുതുടങ്ങുമ്പോൾ ബ്രൗൺ നിറത്തിലും പഴുത്തു കഴിഞ്ഞാൽ നല്ല ചുവപ്പു നിറത്തിലുമാണ് പഴങ്ങൾകാണപ്പെടുക. ചാമ്പയ്‌ക്കയുടെ വലിപ്പത്തിലും അധികം ഉയരമില്ലാതെയും കാണുന്ന ഈ  ചെടിയുടെ തണ്ടിനോട് ചേർന്നാണ് കായ്കൾ ഉണ്ടാകുക. കായ്ച്ചുനില്കുന്ന മക്കോട്ടദേവ കാണാൻ നല്ല അലങ്കാരമാണ് എന്നാൽ ഈ പഴം മറ്റുപഴങ്ങൾ പോലെ കഴിക്കാൻ കഴിയില്ല . 

പഴങ്ങൾ അല്ലികൾ ആയി ചെറുതായി അരിഞ്ഞു  ഉണക്കി ആണ് ഉപയോഗിക്കുക. ഉണങ്ങിയ അല്ലികൾ  ഇട്ടു തിളപ്പിച്ച വെള്ളമാണ് ഔഷധം. ഒരു ഗ്ലാസിന് ഒരു അല്ലി എന്ന കണക്കിൽ ഉപയോഗിക്കാം. നല്ല ജൈവവളവും നല്ല വെള്ളവും നൽകിയാൽ വർഷം  മുഴുവൻ ഫലം നൽകും ഈ ചെടി. കേരളത്തിൽ പല സ്ഥലങ്ങളിലും നഴ്സറികളിലും   ഇപ്പൊ ഈ ചെടിയുടെ തൈകൾ ലഭ്യമാണ് .  

CommentsMore from Fruits

ഇലവാഴ കൃഷിചെയ്യാം

ഇലവാഴ കൃഷിചെയ്യാം വാഴ കൃഷിയിൽ പല പുതുമകളും കർഷകർ പരീക്ഷിക്കാറുണ്ട് വിവിധ തരം വാഴകൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തും , ഒരു കുഴിയിൽ മൂന്നും നാലും വാഴകൾ നടുന്ന രീതി എന്നിവ അവലംബിച്ചും വ്യത്യസ്തരാകാൻ ശ്രമിക്കാറുണ്ട് ഇതാ വാഴ കൃഷിയിലെ പ…

December 10, 2018

പപ്പായ കൃഷിചെയ്യാം കറയ്ക്കുവേണ്ടി

പപ്പായ കൃഷിചെയ്യാം കറയ്ക്കുവേണ്ടി പഴങ്ങളിലെ താരമാണ് പപ്പായ. പലനാടുകളിൽ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ് എന്നീ പല പേരുകളിൽ അറിയപ്പെടുന്ന പപ്പായ എല്ലാവര്ക്കും ഇഷ്ടമാണ്. നിരവധി പേര് പപ്പായ കൃഷിയിലൂടെ ലാഭം കൊയ്യുന്നുണ്ട്. ഏത…

December 05, 2018

ചെറിസംസ്കരിക്കാം വളരെ എളുപ്പത്തിൽ

ചെറിസംസ്കരിക്കാം വളരെ എളുപ്പത്തിൽ ബേക്കറികളിൽ നിന്നും ലഭിക്കുന്ന ചുവന്നുതുടുത്ത ചെറിപ്പഴം നുണയാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഇത് ഉണ്ടാക്കി നോക്കാൻ ആരും മെനക്കെടാറില്ല. മിക്കവീടുകളിലും പൂന്തോട്ടത്തിൽ ആണ് നിറയെ ചുവന്നുതുടുത്ത കായ്കൾതരുന്…

December 04, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.